റിപ്പോ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്; 6.25 ശതമാനമായി കുറച്ചു, ഭവന - വാഹന വായ്പ പലിശ കുറയും

റിപ്പോ നിരക്കില്‍ മാറ്റം വരുന്നതോടെ ഗാര്‍ഹിക, വാഹന വായ്പകളുടെ പലിശയിൽ മാറ്റം വരും. ഇഎംഐ കുറയും.

Reserve Bank Repo Rate Cuts Home Loan  interest rate EMI To Come Down For Borrowers

ദില്ലി: അഞ്ച് വർഷത്തിനുശേഷം റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് റിസർവ് ബാങ്ക്. രാജ്യത്ത് പണപെരുപ്പം നിയന്ത്രണ വിധേയമായെന്ന് വിലയിരുത്തിയ ശേഷമാണ് 6 അംഗ പണ നയ നിർണ്ണയ സമിതി റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ നിന്നും 6.25 ആയി കുറച്ചത്. ഭവന വ്യക്തിഗത വാഹന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുന്നതിനാൽ സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന തീരുമാനം കൂടിയാണിത്. അതേസമയം ഈ തീരുമാനം ഓഹരി വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല

ബാങ്കുകൾക്ക് പണം കടം നൽകുന്നതിന് ആർബിഐ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. കൊവിഡ് രാജ്യത്ത് വ്യാപകമായതിനെ തുടർന്ന് 2020 മെയ് മാസത്തിലാണ് റിപ്പോ നിരക്ക് ഇതിന് മുമ്പ് കുറച്ചത്. 40 ബേസിസ് പോയിൻറ് കുറച്ച് നാല് ശതമാനമാക്കി. തുടർന്ന് ഏഴ് തവണ പലിശ നിരക്ക് ഉയർത്തി. 2023 ഫെബ്രുവരിയിൽ 6.5 ശതമാനമായി. പിന്നിടങ്ങോട്ട് 11 പണനയ നിർണ്ണയ കമ്മിറ്റികൾ കൂടിയെങ്കിലും മാറ്റമുണ്ടായിരുന്നില്ല. കേന്ദ്രസർക്കാർ കുറക്കണമെന്ന് നിർദ്ദേശിച്ചപ്പോഴും രാജ്യത്തെ പണപെരുപ്പം നിയന്ത്രിക്കാനായില്ലെന്നായിരുന്നു റിസർവ് ബാങ്കിൻറെ വിശദീകരണം.  ഒടുവിൽ പണപ്പെരുപ്പം നിയന്ത്രണവിധേയമെന്ന് വിലയിരുത്തിയതോടെയാണ് ഇത്തവണ കാൽ ശതമാനം കുറച്ചത്. റിപ്പോ നിരക്ക് കുറക്കാൻ റിസർവ് ബാങ്ക് മോണിറ്ററി കമ്മിറ്റി ഐക്യകണ്ഠേനയാണ് തീരുമാനം എടുത്തതെന്ന് പുതിയ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പലിശ പറ‍ഞ്ഞു.

റിപ്പോ നിരക്കിൽ വന്ന മാറ്റം ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവ എടുത്തവർക്ക് ഗുണം ചെയ്യും. പ്രതിമാസ ഇഎംഐ കുറയും. അതേസമയം ഈ തീരുമാനം ഓഹരി വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. ഭവന വാഹന  വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിൽ കാൽ ശതമാനം വരെയാണ് കുറവുണ്ടാവുക. കാൽ ശതമാനം വേണോ അതോ അതിലും കുറവ് നൽകിയാൽ മതിയോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതത് ബാങ്കുകൾക്ക് ആർബിഐ നൽകിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios