വിദേശത്ത് ആസ്തിയോ വരുമാനമോ ഉണ്ടോ? വെളിപ്പെടുത്തിയില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ

വിദേശത്ത് സ്വത്തോ വരുമാനമോ ഉള്ളവര്‍ അത്  റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ 10 ലക്ഷം രൂപ  പിഴ നല്‍കേണ്ടിവരും

Report foreign income, assets in ITR by December 31, 2024 or Rs 10 lakh penalty can apply: Income Tax Department

വിദേശത്ത് ആസ്തിയുള്ള നികുതി ദായകര്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഡിസംബര്‍ 31ന് അവസാനിക്കും. വിദേശത്ത് സ്വത്തോ വരുമാനമോ ഉള്ളവര്‍ അത്  റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ 10 ലക്ഷം രൂപ  പിഴ നല്‍കേണ്ടിവരും. വരുമാനം നികുതി നല്‍കേണ്ട പരിധിക്ക് താഴെയാണെങ്കിലും അല്ലെങ്കില്‍ വെളിപ്പെടുത്തിയ ഫണ്ടുകള്‍ ഉപയോഗിച്ച് വിദേശ ആസ്തി നേടിയാലും ഈ നിയമം ബാധകമാണ്.

ആരാണ് വിദേശ ആസ്തി/വരുമാനം വെളിപ്പെടുത്തേണ്ടത്?

വിദേശ വരുമാനമോ വിദേശ ആസ്തികളോ ഉള്ള ഇന്ത്യയിലെ ഏതൊരു താമസക്കാരനും വിവരങ്ങള്‍ നല്‍കണം

വിദേശത്തുള്ള സ്വത്ത് ഏതൊക്കെ?

വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകള്‍ അല്ലെങ്കില്‍ കസ്റ്റഡി അക്കൗണ്ടുകള്‍
ഇന്ത്യക്ക് പുറത്തുള്ള സ്ഥാപനങ്ങളിലോ ബിസിനസ്സുകളിലോ ഉള്ള നിക്ഷേപം
സ്ഥാവര സ്വത്തുക്കള്‍, ട്രസ്റ്റുകള്‍ അല്ലെങ്കില്‍ വിദേശത്തുള്ള ഏതെങ്കിലും മൂലധന ആസ്തികള്‍
ഓഹരി, കടപത്ര നിക്ഷേപങ്ങള്‍
നികുതിദായകര്‍ക്ക് ഒപ്പിടാനുള്ള അധികാരമുള്ള അക്കൗണ്ടുകള്‍
ക്യാഷ് വാല്യു ഇന്‍ഷുറന്‍സ്

202425 ലേക്കുള്ള ഐടിആര്‍ ഫയല്‍ ചെയ്ത നികുതിദായകര്‍ക്ക് ഇതുമായി ബന്ധപ്പെട്ട  സന്ദേശങ്ങളും ഇമെയിലുകളും അയയ്ക്കുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. തങ്ങളുടെ ഐടിആറിലെ വിദേശ സ്വത്ത് വിവരങ്ങള്‍ നല്‍കാത്ത നികുതിദായകര്‍ക്ക്, പ്രത്യേകിച്ച് കാര്യമായ വിദേശ നിക്ഷേപമുള്ളവരെ നടപടി ക്രമങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതിനാണ് സന്ദേശങ്ങള്‍ അയക്കുന്നത്. നികുതിദായകര്‍ക്ക് ഭേദഗതി വരുത്തിയതോ കാലതാമസം  വന്ന വിഭാഗത്തില്‍പ്പെട്ടതോ ആയ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ സമയമുണ്ട്.

ഐടിആറില്‍ വിദേശ ആസ്തികളും വരുമാനവും എവിടെയാണ് വെളിപ്പെടുത്തേണ്ടത്?

ഷെഡ്യൂള്‍ എഫ്എ എന്നത് വിദേശ ആസ്തികളുടെയും ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും സ്രോതസ്സില്‍ നിന്നുള്ള വരുമാനത്തിന്‍റെയും വിശദാംശങ്ങള്‍ നല്‍കാനാണ്.
ഷെഡ്യൂള്‍ എഫ്എസ്ഐ ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള വരുമാനത്തിന്‍റെ വിശദാംശങ്ങള്‍ നല്‍കുന്നതിനും നികുതി ഇളവിനുമുള്ളതാണ്.
ഇന്ത്യയ്ക്ക് പുറത്ത് അടച്ച നികുതികള്‍ക്ക് ക്ലെയിം ചെയ്ത നികുതി ഇളവിന്‍റെ സംഗ്രഹത്തിന്‍റെ വിശദാംശങ്ങള്‍ നല്‍കുന്നതിനുള്ളതാണ് ഷെഡ്യൂള്‍ ടിആര്‍

Latest Videos
Follow Us:
Download App:
  • android
  • ios