Asianet News MalayalamAsianet News Malayalam

മുകേഷ് അംബാനി നൽകുന്ന 'ദീപാവലി ധമാക്ക'; കോളടിച്ച് ജിയോ ഉപയോക്താക്കൾ

ജിയോ ഉപയോക്താക്കൾക്കായി 'ദീപാവലി ധമാക്ക' ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ്. സെപ്റ്റംബർ 18 മുതൽ നവംബർ 3 വരെയുള്ള ദിവസങ്ങളിൽ ഈ ഓഫർ ലഭ്യമായിരിക്കും

Reliance Jio s Diwali Dhamaka offer: One year of free JioAirFiber How to avail and key dates
Author
First Published Sep 20, 2024, 5:31 PM IST | Last Updated Sep 20, 2024, 5:31 PM IST

രാജ്യത്തെ ഏറ്റവും അമ്പന്നരിൽ ഒരാളായ മുകേഷ് അംബാനി എല്ലാ വർഷവും ദീപാവലി സമ്മാനങ്ങൾ നൽകാറുണ്ട്. റിലയൻസ് പുറത്തിറക്കുന്ന ദീപാവലി സമ്മാനങ്ങൾ പേരുകേട്ടവയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ദീപാവലിക്ക് പുതിയ ഉൽപ്പന്നങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യാൻ റിലയൻസ് ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ജിയോ ഉപയോക്താക്കൾക്കായി 'ദീപാവലി ധമാക്ക' ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ്. ഏതെങ്കിലും റിലയൻസ് ഡിജിറ്റൽ സ്റ്റോറിൽ 20,000 രൂപയോ അതിൽ കൂടുതലോ ചെലവഴിക്കുന്ന  ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ സൗജന്യ ജിയോഎയർഫൈബർ സേവനം ആണ് റിലയൻസ് ഒരുക്കുന്നത്. 

സെപ്റ്റംബർ 18 മുതൽ നവംബർ 3 വരെയുള്ള ദിവസങ്ങളിൽ ഈ ഓഫർ ലഭ്യമായിരിക്കും. ഒരു വർഷം മുഴുവൻ ജിയോ എയർ ഫൈബർ സൗജന്യമായി ലഭിക്കാൻ പ്രത്യേക വ്യവസ്ഥകള്‍  പാലിക്കേണ്ടതുണ്ട്.   മൈജിയോ, ജിയോമാർട്ട്  ഡിജിറ്റൽ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ പോലുള്ള ഏതെങ്കിലും സ്റ്റോറുകളിൽ നിന്ന് പർച്ചേസ് ചെയ്തിരിക്കണം. നിലവിലുള്ള ഉപഭോക്താക്കൾക്ക് 2,222 രൂപ വിലയുള്ള ദീപാവലി പ്ലാനിനൊപ്പം ഒറ്റത്തവണ മുൻകൂർ റീചാർജ് തിരഞ്ഞെടുക്കാം. 

ഈ ദീപാവലി മുതൽ ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസിൻ്റെ 47-ാമത് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. "എല്ലാവർക്കും എല്ലായിടത്തും AI" എന്ന റിലയൻസിൻ്റെ പുതിയ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന ജിയോ AI-ക്ലൗഡ് വെൽക്കം ഓഫറിൻ്റെ ഭാഗമാണിത്.

Latest Videos
Follow Us:
Download App:
  • android
  • ios