കെഎസ്എഫ്ഇയെ ചേര്‍ത്തുപിടിച്ച് സംസ്ഥാന ബജറ്റ്, നേട്ടങ്ങളും പുതിയ ഉത്തരവാദിത്തങ്ങളും പരാമര്‍ശിച്ച് പ്രസംഗം

കെഎസ്എഫ്ഇയെ ചേര്‍ത്തുപിടിച്ച് സംസ്ഥാന ബജറ്റ്, നേട്ടങ്ങളും പുതിയ ഉത്തരവാദിത്തങ്ങളും പരാമര്‍ശിച്ച് പ്രസംഗം

Relevant passages on KSFE in Finance Minister s kerala Budget Speech 2025 26

തിരുവനന്തപുരം: കേരള ബജറ്റിൽ ഏറെ വിശ്വാസ്യതയുള്ള സ്ഥാപനമായി കെഎസ്എഫിക്ക് കൂടുതൽ ഉത്തവരാദിത്തങ്ങൾ നൽകി സര്‍ക്കാര്‍. അംഗീകൃത മൂലധനം ഉയര്‍ത്തിയതടക്കമുള്ള പ്രഖ്യാപനങ്ങൾക്കൊപ്പം നിരവധി നേട്ടങ്ങളും ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗത്തിൽ വിവരിച്ചു. പിഎസ്സി വഴി 3275 പേര്‍ക്ക് നിയമനം നൽകിയതും സ്ഥാപനത്തിന്റെ വിറ്റുവരവ് 2025ൽ ഒരു ലക്ഷം കോടിയിലേക്ക് എത്തുന്ന സന്തോഷവും പരാമര്‍ശിക്കപ്പെട്ടു. ഫിൻടെക് മേഖലയുടെ വികസന പ്രവര്‍ത്തനങ്ങൾക്കായി കെഎസ്എഫ്ഇ-കെഎഫ്സി സ്ഥാപനങ്ങലുടെ പ്രവര്‍ത്തനം കൂട്ടിയോജിപ്പിച്ച് പദ്ധതി രൂപീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ പറയുന്നു

2025-26 ബജറ്റ് പ്രസംഗത്തിലെ കെഎസ്എഫ്ഇയെ പരാമര്‍ശിക്കുന്ന  പ്രസക്തഭാഗങ്ങൾ ഇവയാണ്

1- അംഗീകൃത മൂലധനം 100 കോടിയിൽ നിന്നും 250 കോടി രൂപയായി സർക്കാർ ഉയർത്തി. അടച്ചു തീർത്ത മൂലധനം 100 കോടി രൂപയിൽ നിന്നും 200 കോടി രൂപയാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയുമാണ്.

2. കെ.എസ്.എഫ്.ഇ യുടെ ആകെ വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയിൽ എത്തിച്ചേരുന്ന വർഷമായി 2025 മാറുകയാണ് . ഇതിനകം വിറ്റുവരവ് 91000 കോടി രൂപയായി മാറിയിട്ടുണ്ട് .

3. 2021 മെയ് മുതൽ കെ.എസ് എഫ് ഇ യിൽ 3275 പേർക്ക് പിഎസ്സി വഴി നിയമന ഉത്തരവ് നൽകുകയും, ഇതിൽ 2500 പേർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.  കെ.എസ്.എഫ്ഇ യിൽ 683 ശാഖകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പുതിയ ശാഖകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

4. ഫിൻടെക് മേഖലയുടെ വികസനം. ഉപയോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് പ്രാഥമികമായി സാങ്കേതികവിദ്യയും ക്‌ളൗഡ്‌ സേവനങ്ങളെയും ആശ്രയിക്കുന്ന കമ്പനികളാണ്  ഫിൻടെക്കുകൾ. സ്റ്റാർട്ടപ്പുകൾ, ബാങ്കുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ ക്രോസ് സെക്ടർ സ്ഥാപനങ്ങൾ എന്നിവ  ഫിൻടെക്കുകളിൽ പെടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് ഇന്റർനെറ്റ് ഓഫ് തിങ്സ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ, സെർവർലെസ് ആർക്കിടെക്ച്ചർ, സോഫ്റ്റ്‌വെയർ ആസ് എ സർവീസ് ,ഹൈപ്പർ ഓട്ടോമേഷൻ തുടങ്ങിയ സാങ്കേതിക വിദ്യകൾ അടുത്ത കുറച്ചു വർഷങ്ങളിൽ ഫിൻടെക് വികസനത്തെ മുന്നോട്ടുകൊണ്ടുപോകുമെന്ന് കണക്കാക്കപ്പെടുന്നു. കെഎസ്എഫ്ഇ, കെഎഫ്സി  ഇതര ധനകാര്യസ്ഥാപനങ്ങളെ ഈ പ്രവർത്തനങ്ങളിൽ കൂട്ടി യോജിപ്പിച്ചു പദ്ധതികൾ രൂപികരിക്കും. ഫിൻടെക് മേഖലയെ വികസിപ്പിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തി.

ജിഎസ്ടിയ്ക്ക് മുൻപുള്ള നികുതി കുടിശ്ശികകൾ തീർപ്പാക്കാൻ ഡിസംബർ 31വരെ അപേക്ഷിയ്ക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios