കാർഡ് ഉപയോഗിക്കുന്നതിന് മുൻപ് ശ്രദ്ധിക്കൂ; ഇടപാടുകള്‍ക്ക് അധിക സുരക്ഷ നല്കാൻ ടോക്കണൈസേഷന്‍ ഇനി ബാങ്കുകളിലും
കാര്‍ഡ് ഇടപാടുകള്‍ക്ക് അധിക സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ടോക്കണൈസേഷന്‍ സമ്പ്രദായം ആര്‍ബിഐ നടപ്പാക്കിയത്.
ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗങ്ങള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ആവിഷ്ക്കരിച്ച കാര്‍ഡ് ഓണ്‍ ഫയല്‍ ടോക്കണൈസേഷന്‍റെ (സിഒഫ്ടി) നടപടി ക്രമങ്ങള്‍ പരിഷ്കരിച്ച് റിസര്‍വ് ബാങ്ക്. കാര്‍ഡ് ഓണ്‍ ഫയല്‍ ടോക്കണൈസേഷന്‍ ഇനി അതാത് ബാങ്കുകളില്‍ ചെയ്യാം. നേരത്തെ ഇത് മെര്‍ച്ചന്‍റ് അപ്ലിക്കേഷന്‍ വഴിയോ, വെബ് പേജ് വഴിയോ മാത്രമേ ഇത് സാധിക്കുമായിരുന്നുള്ളൂ. 2022 ഒക്ടോബര്‍ ഒന്നു മുതലാണ് കാര്‍ഡ് ഓണ്‍ ഫയല്‍ ടോക്കണൈസേഷന്‍ നടപ്പാക്കിയത്. കാര്‍ഡ് ഇടപാടുകള്‍ക്ക് അധിക സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ടോക്കണൈസേഷന്‍ സമ്പ്രദായം ആര്‍ബിഐ നടപ്പാക്കിയത്.
ALSO READ: 'പതഞ്ജലിയുടെ വിപണന തന്ത്രം ഇനി ഫലിക്കില്ല'; കോള്‍ഗേറ്റ് സിഇഒയുടെ വെളിപ്പെടുത്തൽ
കാര്‍ഡ് വഴിയുള്ള ഇടപാടുകളുടെ സമയത്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതിന് പകരം ടോക്കല്‍ എന്ന് വിളിക്കുന്ന ഒരു കോഡ് നല്‍കുന്ന പ്രക്രിയയാണ് ടോക്കണൈസേഷന്‍. ഓരോ ടോക്കണും വ്യത്യസ്തമായിരിക്കും. ഈ ടോക്കണില്‍ നേരിട്ട് ഉപയോഗിക്കാവുന്ന വ്യക്തിഗത വിവരങ്ങളൊന്നും ഉണ്ടായിരിക്കില്ല. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, കാര്‍ഡിന്‍റെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി, സിവിവി എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളൊന്നും ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍, വാലറ്റുകള്‍ എന്നിവയ്ക്ക് ശേഖരിക്കാന്‍ സാധിക്കില്ല. നിലവില്‍ കാര്‍ഡ് ഉടമയ്ക്ക് ടോക്കണ്‍ റിക്വസ്റ്റര്‍ ആപ്പ് വഴിയാണ് കാര്‍ഡ് ടോക്കണൈസ് ചെയ്യുന്നത്.
ALSO READ: 'തലയെ തലവനാക്കി' മുകേഷ് അംബാനി; ലക്ഷ്യം വരാനിരിക്കുന്ന ഫെസ്റ്റിവൽ സീസൺ
ടോക്കണ്‍ ലഭിക്കുന്നതോടെ വിവിധ ഇ കോമേഴ്സ് ആപ്ലിക്കേഷനുമായി ഇത് ബന്ധിപ്പിക്കാന്‍ സാധിക്കും. വൈബ്സൈറ്റില്‍ പ്രവേശിക്കാതെ തന്നെ ടോക്കണുകള്‍ ചേര്‍ക്കാനും പരിഷ്കരിക്കാനും സാധിക്കുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം