ബാങ്ക് ലോക്കർ ഉപയോഗപ്പെടുത്താം; ആർബിഐയുടെ ഈ നിയമങ്ങൾ അറിഞ്ഞിരിക്കുക
വജ്രം, സ്വർണം തുടങ്ങി വിലപ്പെട്ട രേഖകൾ വരെ ബാങ്ക് ലോക്കറിൽ സുരക്ഷിതമായിരിക്കും. എന്നാൽ ബാങ്ക് ലോക്കർ ഉപയോഗിക്കുന്നത് മുൻപ് ആർബിഐയുടെ ഈ നിയമങ്ങൾ അറിഞ്ഞിരിക്കുക
വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ എപ്പോഴും ബാങ്ക് ലോക്കർ ആണ് ഏറ്റവും ഉചിതമായ മാർഗം. ചെറിയ തുക നൽകിയാലും സാധനങ്ങൾക്ക് ബാങ്കുകൾ സുരക്ഷ നൽകുന്നു. എന്നാൽ ഒരു ബാങ്കിലെ ബാങ്ക് ലോക്കർ സേവനം തേടുന്നതിന് മുൻപ് ആർബിഐയുടെ ഈ നിയമങ്ങൾ അറിഞ്ഞിരിക്കുക.
മോഷണം പോയാൽ നഷ്ടപരിഹാരം:
ആർബിഐ നിർദേശപ്രകാരം ഉപഭോക്താവിന്റെ ബാങ്ക് ലോക്കറിൽ നിന്ന് വിലപിടിപ്പുള്ള ഏതെങ്കിലും വസ്തു മോഷണം പോയാൽ ആ വ്യക്തിക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. പ്രതിവർഷം നൽകുന്ന ലോക്കർ വാടകയുടെ 100 ഇരട്ടി വരെ ബാങ്കുകൾ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകേണ്ടിവരും. കാരണം ബാങ്ക് ലോക്കറുകളുടെ സുരക്ഷയും ഉറപ്പാക്കാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. മോഷണം, കവർച്ച, തീപിടിത്തം, കവർച്ച അല്ലെങ്കിൽ കൊള്ളയടിക്കൽ തുടങ്ങിയ സംഭവങ്ങൾ പോലുള്ള വീഴ്ചകൾ ഉണ്ടാകുന്നില്ല എന്ന് ബാങ്കുകൾ ഉറപ്പാക്കണം.
Read Also: 150 കോടിയിലധികം രൂപ യാത്രക്കാർക്ക് റീഫണ്ട് നൽകി എയർ ഇന്ത്യ
സുതാര്യത
ഒഴിവുള്ള ലോക്കറുകളുടെ എണ്ണം വ്യക്തമാക്കി ബാങ്കുകൾ ലോക്കർ അലോട്ട്‌മെന്റ് പ്രക്രിയയിൽ സുതാര്യത നിലനിർത്തണം. കൂടാതെ ലോകറിനായി അപേക്ഷിച്ച ഉപഭോക്താക്കൾക്ക് രസീത് നൽകുകയും വെയിറ്റിംഗ് ലിസ്റ്റ് നൽകുകയും വേണം.
വാടക
ഒരു ബാങ്കിൽ ലോക്കർ ലഭിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ മൂന്ന് വർഷത്തെ ലോക്കർ വാടകയ്ക്ക് തുല്യമായ ടേം ഡെപ്പോസിറ്റ് അടയ്‌ക്കേണ്ടി വരും. അതേസമയം, ബാങ്കുകൾക്ക് മൂന്ന് വർഷത്തിൽ കൂടുതൽ കാലയളവിലേക്ക് മുൻകൂറായി വാടക ഈടാക്കാൻ കഴിയില്ല.
മുൻകൂർ വാടക അടച്ചതിന് ശേഷം ഒരു ഉപഭോക്താവ് ലോക്കർ ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ, ശേഷിക്കുന്ന കാലയളവിലെ വാടകയുടെ ആനുപാതികമായ തുക തിരികെ നൽകും.
Read Also: ലോകത്തിലെ മികച്ച വിമാനക്കമ്പനി ഏത്? ആദ്യ ഇരുപതിൽ ഇന്ത്യയുടെ ഈ എയർലൈൻ
അലേർട്ടുകൾ
ബാങ്ക് ലോക്കർ ഏത് സമയത്ത് ആര് തുറന്നാലും ഉടമയെ എസ്എംഎസ് വഴി ഉടമയെ ബാങ്ക് അറിയിച്ചിരിക്കണം. കൂടാതെ ഇമെയിൽ അലേർട്ടും അയയ്ക്കണം. ലോക്കർ തുറന്ന തീയതിയും സമയവും ഉപഭോക്താവിനെ അറിയിക്കുന്നതിനാണ് ഇത്.