Asianet News MalayalamAsianet News Malayalam

അമിത പലിശ ഈടാക്കുന്നു, നാല് എൻബിഎഫ്‌സി സ്ഥാപനങ്ങളുടെ ചെവിക്ക് പിടിച്ച് ആർബിഐ, വിലക്കേർപ്പെടുത്തി

സ്ഥാപനങ്ങൾ ഗാർഹിക വരുമാനം വിലയിരുത്തുന്നതിനും മൈക്രോഫിനാൻസ് ലോണുകളുടെ കാര്യത്തിൽ നിലവിലുള്ള / പ്രതിമാസ തിരിച്ചടപിലവ് ബാധ്യതകൾ പരിഗണിക്കുന്നതിനുമുള്ള റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും ആർബിഐ കണ്ടെത്തി.

RBI bars 4 NBFCs from giving loans
Author
First Published Oct 18, 2024, 4:10 PM IST | Last Updated Oct 18, 2024, 4:12 PM IST

ദില്ലി: വായ്പകളുടെ മേൽ അമിതമായ വില ഏർപ്പെടുത്തുന്നതടക്കമുള്ള നിയമങ്ങൾ ലംഘിച്ചതിന് നാല് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻബിഎഫ്‌സി) വിലക്കേർപ്പെടുത്തി റിസർവ് ബാങ്ക്. ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ്, ആരോഹൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, ഡിഎംഐ ഫിനാൻസ്, നവി ഫിൻസെർവ് എന്നീ സ്ഥാപനങ്ങളെയാണ് വായ്പ അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വിലക്കിയത്. നിരോധനം ഒക്ടോബർ 21 മുതൽ പ്രാബല്യത്തിൽ വരും.

പ്രമുഖ സ്വർണ്ണ വായ്പ കമ്പനിയായ മണപ്പുറം ഫിനാൻസ് ആണ് ആശിർവാദ് മൈക്രോ ഫിനാൻസ് പ്രമോട്ടുചെയ്യുന്നത്. നവി ഫിൻസെർവ് മുൻ ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ സച്ചിൻ ബൻസാൽ പ്രമോട്ടുചെയ്യുന്നു . ശിവാശിഷ് ​​ചാറ്റർജിയും യുവരാജ സി സിംഗും ചേർന്ന് സ്ഥാപിച്ച ഡിഎംഐ ഫിനാൻസിൽ ജപ്പാനിലെ മിത്സുബിഷി അടുത്തിടെ 334 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു. മുൻ ഡിഎഫ്എസ് സെക്രട്ടറി ഡികെ മിത്തലാണ് ആരോഹൻ്റെ ചെയർമാൻ.

ഈ കമ്പനികളുടെ വിലനിർണ്ണയ നയത്തിൽ അവരുടെ വെയ്റ്റഡ് ആവറേജ് ലെൻഡിംഗ് റേറ്റ് (WALR) കണക്കിലെടുത്ത് നിരീക്ഷിച്ച മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകളെ അടിസ്ഥാനമാക്കിയാണ് നടപടിയെടുത്തതെന്ന് ആർബിഐ പറഞ്ഞു. റിസർവ് ബാങ്ക് പുറപ്പെടുവിച്ച ഫെയർ പ്രാക്ടീസ് കോഡിന് കീഴിലുള്ള വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നില്ലെന്നും കണ്ടെത്തി.

Read More... ബീഹാറിൽ വ്യാജമദ്യ ദുരന്തം; ആകെ മരിച്ചത് 28 പേർ, ഇന്ന് 8 മരണം; 13 പേരുടെ നില അതീവ ​ഗുരുതരം

പലിയ നിർണയത്തിന് പുറമെ, ഗാർഹിക വരുമാനം വിലയിരുത്തുന്നതിനും മൈക്രോഫിനാൻസ് ലോണുകളുടെ കാര്യത്തിൽ നിലവിലുള്ള / പ്രതിമാസ തിരിച്ചടപിലവ് ബാധ്യതകൾ പരിഗണിക്കുന്നതിനുമുള്ള റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും ആർബിഐ കണ്ടെത്തി. എന്നാൽ, റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന് ഉചിതമായ പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനികളിൽ നിന്ന് സ്ഥിരീകരണം ലഭിച്ചതിന് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും ആർബിഐ അറിയിച്ചു.

Asianet News Live 

Latest Videos
Follow Us:
Download App:
  • android
  • ios