രത്തൻ ടാറ്റ ട്വിറ്ററിൽ പിന്തുടരുന്നത് ഈ മൂന്ന് രാഷ്ട്രീയക്കാരെ; കാരണം ഇതാണ്
ട്വിറ്ററിൽ 12.4 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള രത്തൻ ടാറ്റ പിന്തുടരുന്നത് ആരൊക്കെയാണ്? സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത ഇന്ത്യൻ വ്യവസായിയുടെ അക്കൗണ്ട്
ഇന്ത്യയിലെ ശക്തരായ ഒരാളാണ് രത്തൻ ടാറ്റ. ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 പ്രകാരം 3800 കോടി രൂപയാണ് രത്തൻ ടാറ്റയുടെ ആസ്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജീവിതത്തിൽ ഏറ്റവും വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയായ രത്തൻ ടാറ്റയ്ക്ക് ട്വിറ്ററിൽ 12.4 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. എന്നാൽ രത്തൻ ടാറ്റ ട്വിറ്ററിൽ ഉൾപ്പടെ 27 പേരെ മാത്രമാണ് പിന്തുടരുന്നത്.
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും രത്തൻ ടാറ്റ പിന്തുടരുന്നവരിൽ രാഷ്ട്രീയക്കാരും ഉൾപ്പെടുന്നു. നരേന്ദ്ര മോദി, അരവിന്ദ് കെജ്രിവാൾ, ബരാക് ഒബാമ എന്നീ മൂന്ന് രാഷ്ട്രീയക്കാരെ മാത്രമാണ് രത്തൻ ടാറ്റ പിന്തുടരുന്നത്. പിഎംഒയുടെ ഔദ്യോഗിക അക്കൗണ്ടും അദ്ദേഹം പിന്തുടരുന്നുണ്ട്.
ALSO READ: മുകേഷ് അംബാനിയുടെ ഇഷ്ട ഭക്ഷണത്തിന്റെ വില! തുറന്ന് പറഞ്ഞ് നിത അംബാനി
ബ്രിട്ടന്റെ പിഎംഒ, അമേരിക്കയുടെ വിദേശകാര്യ മന്ത്രാലയം, കോർണൽ യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി, ബ്ലൂംബെർഗ് എന്നിവയും രത്തൻ ടാറ്റ പിന്തുടരുന്നു
രത്തൻ ടാറ്റ പിന്തുടരുന്ന മാറ്റ് അക്കൗണ്ടുകൾ ഇവയാണ്; ആനന്ദ് മഹീന്ദ്ര, സമീർ, ഓട്ടോ ഡിസൈനർ ഇയാൻ കല്ലം, പ്രണോയ് റോയ്, സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്, പ്രിയങ്ക ചോപ്ര, ബൊമൻ ഇറാനി, ലാൻഡ് റോവർ യുഎസ്എ, ജാഗ്വാർ യുഎസ്എ, ടാറ്റ നാനോ, ഓട്ടോകാർ ഇന്ത്യ, എംഐടി മീഡിയ ലാബ്, ബിബിസി ബ്രേക്കിംഗ് ന്യൂസ്, ഫിനാൻഷ്യൽ ടൈംസ്, ദി ഇക്കണോമിസ്റ്റ്, ദി ഹിന്ദു, വാൾസ്ട്രീറ്റ് ജേർണൽ.
READ ALSO: ഇനി അക്കൗണ്ടിൽ പണമില്ലാതെ വെറുതെ എടിഎമ്മിൽ കയറേണ്ട, പണി കിട്ടും!
അതേസമയം ഇൻസ്റ്റാഗ്രാമിൽ രത്തൻ ടാറ്റ ഒരേയൊരു അക്കൗണ്ട് മാത്രമാണ് പിന്തുടരുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റിന്റെ അക്കൗണ്ടാണ് അത്. രത്തൻ ടാറ്റയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 8.5 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്.