64 പേർ 16 മണിക്കൂർ ചെലവിട്ട് നിർമാണം; അനന്തപുരിയിൽ രത്നങ്ങളും മരതകവും പദ്മരാഗവും പതിച്ച അപൂർവ പത്മനാഭ വിഗ്രഹം!

ചെറിയ 3,355 പദ്മരാഗം, മരതകക്കല്ല് എന്നിവയും വിഗ്രഹത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. 350 പവനോളം സ്വർണം ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

Rare Padmanabha Idol Encrusted with Gems ppp Emeralds and Padmaraga

തിരുവനന്തപുരം: 75,000 വജ്രക്കല്ലുകൾ പതിച്ച  പത്മനാഭ സ്വാമിയുടെ അത്യപൂർവ തങ്കവിഗ്രഹവുമായി ഭീമ ജ്വല്ലറി. ഭീമ ജ്വലറി നിർമ്മിച്ച പത്മനാഭ സ്വാമിയുടെ അത്യപൂർവ തങ്കവിഗ്രഹം ഭീമ ഷോറൂമിൽ അനാവരണം ചെയ്‌തു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 64 സ്വര്‍ണപ്പണിക്കാർ 16 മണിക്കൂർ ചിലവഴിച്ചാണ് എട്ട് ഇഞ്ച് ഉയരവും 18 ഇഞ്ച് നീളവുമുള്ള തങ്കവിഗ്രഹം കൈപ്പണിയാൽ നിർമിച്ചിരിക്കുന്നത്. 

2.8 കിലോ ഭാരമുള്ള വിഗ്രഹത്തിൽ 500 കാരറ്റ് വരുന്ന 75,089 രത്‌നങ്ങളും, ചെറിയ 3,355 പദ്മരാഗം, മരതകക്കല്ല് എന്നിവയും വിഗ്രഹത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. 350 പവനോളം സ്വർണം ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്തശയനം വിഗ്രഹത്തിന്റെ പ്രതിരൂപം അതേപടി പാടില്ലാത്തതിനാല്‍ കവടിയാർ കൊട്ടാരത്തിലെ സങ്കല്പങ്ങൾ കൂടി മനസിലാക്കിയാണ് വിഗ്രഹം നിർമ്മിച്ചതെന്ന് വിഗ്രഹത്തിന്റെ അനാവരണ ചടങ്ങ് നിര്‍വഹിച്ച ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ പറഞ്ഞു. 

ഭീമ ജ്വല്ലറി സ്ഥാപിച്ച് നൂറ് വര്‍ഷം ആകുന്ന വേളയിൽ തലസ്ഥാനത്തെ ഭീമയുടെ വളര്‍ച്ച പദ്മനാഭ സ്വാമിയുടെ അനുഗ്രഹം കൊണ്ട് ആണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഭീമയില്‍ എത്തുന്നവര്‍ക്ക് വിഗ്രഹം ദര്‍ശിക്കാനുള്ള സൗകര്യമുണ്ടാകും മെന്നും ഭീമയുടെ മറ്റ് 66 ബ്രാഞ്ചുകളിലും വിഗ്രഹം പ്രദര്‍ശനത്തിന് വയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

Read more:  എങ്ങനെയാണ് ലോകത്തിന് പ്രിയങ്കരനായ സ്വര്‍ണ വ്യാപാരിയായത്; ഒരു മലയാളി ലോകം വെട്ടിപ്പിടിച്ച കഥ! 'സ്പ്രെഡിങ് ജോയ്'

കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കായി നടത്തിയ പ്രദർശനത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതി ബായ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായ്, ആദിത്യ വർമ്മ, വിസിൽ എംഡി ദിവ്യ അയ്യർ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർ, മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് എന്നിവർ പങ്കെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios