ആകാശ എയർ പറന്നു തുടങ്ങും; എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകി ഡിജിസിഎ

രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ആകാശ എയർ ജൂലൈ അവസാനവാരത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് സാധ്യത 

Rakesh Jhunjhunwala backed Akasa Air gets air operator certificate

മുംബൈ : രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ ഇനി പറന്നു തുടങ്ങും. പ്രവർത്തനം ആരംഭിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്നും എയർലൈനിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചു. ജൂലൈ അവസാനവാരത്തോടെ എയർലൈൻ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാൻ സാധ്യതയുണ്ട്.

എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം ആകാശ എയർ ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ് എന്നും വിമാന സർവീസുകൾ ഉടനെ ആരംഭിക്കുമെന്നും എയർലൈൻ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആകാശ എയർ ക്യാബിൻ ക്രൂവിനുള്ള പരിസ്ഥിതി സൗഹൃദ യൂണിഫോം പുറത്തിറക്കിയിരുന്നു. 

കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയർലൈൻ 2021 ഓഗസ്റ്റ് ആദ്യ പകുതിയിൽ ആണ്  സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്. 

ആകാശ എയർലൈൻ ഇതിനകം 72 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.  അതിൽ 19 എണ്ണം 189 സീറ്റുകളുള്ള MAX-8 ഉം  53 വിമാനങ്ങൾ ഉയർന്ന ശേഷിയുള്ള ബോയിംഗ് 737 MAX-8-200 ഉം ആയിരിക്കും. വിമാനത്തിൽ  അധിക ലെഗ് സ്പേസുള്ള സീറ്റുകൾ ഉണ്ടായിരിക്കും. ഇതിൽ ഒരു ഫ്ലൈറ്റ് ഇതിനകം ലഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. 
 

Latest Videos
Follow Us:
Download App:
  • android
  • ios