അംബാനി പാരമ്പര്യം പിന്തുടർന്ന് രാധിക മർച്ചൻ്റ്; ആഡംബര ആഭരണങ്ങൾ ഒഴിവാക്കിയുള്ള ചടങ്ങ് ഗംഭീരം
അംബാനി കുടുംബത്തിൻറ്‍റെ പാരമ്പര്യം പിന്തുടർന്നിരിക്കുകയാണ് അനന്തിന്റെ വധുവായ രാധിക മർച്ചൻ്റ്
രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ തുടരുകയാണ്. വിവാഹത്തിന് മുൻപുള്ള 'ഹൽദി' ചടങ്ങിൽ അംബാനി കുടുംബത്തിൻറ്‍റെ പാരമ്പര്യം പിന്തുടർന്നിരിക്കുകയാണ് അനന്തിന്റെ വധുവായ രാധിക മർച്ചൻ്റ്. തിങ്കളാഴ്ച മുകേഷ് അംബാനിയുടെ വസതിയായ ആൻ്റിലിയയിൽ ആണ് ചടങ്ങുകൾ നടന്നത്.
ഹൽദി ചടങ്ങിന് ധരിച്ച രാധികയുടെ വസ്ത്രമാണ് ശ്രദ്ധേ നേടുന്നത്. അനാമിക ഖന്ന ഡിസൈൻ ചെയ്ത മാനേജ നിറമുള്ള ലഹങ്കയാണ് രാധിക ധരിച്ചത്. എന്നാൽ ശ്രദ്ധേയമായത് വെള്ളയും മഞ്ഞയും പൂക്കളാൽ തീർത്ത ദുപ്പട്ടയാണ്. മുല്ലപ്പൂക്കൾ കൊണ്ട് തീർത്ത ദുപ്പട്ടയിൽ താഴെ ജമന്തി പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഹെവി ബ്രൈഡൽ ആഭരണങ്ങൾക്ക് പകരം, പൂക്കൾ കൊണ്ടുള്ള ആഭരങ്ങൾ ഹൽദി ചടങ്ങിന് ധരിക്കുന്നത് അംബാനി പാരമ്പര്യമാണ്.
ഇഷ അംബാനിയും ശ്ലോക മേത്തയും വിവാഹ ആഘോഷവേളയിൽ പൂക്കളാൽ അലങ്കരിച്ച സമാനമായ ദുപ്പട്ട ധരിച്ചിരുന്നു. എന്നാൽ രാധികയുടെ ദുപ്പട്ടയിൽ ശ്രദ്ധേയമായ വ്യത്യാസം ഉണ്ടായിരുന്നു. ഇഷയുടെയും ശ്ലോകയുടെയും നിറമുള്ള തുണിയിൽ തുന്നി പിടിപ്പിച്ച പൂക്കൾ ആണെങ്കിൽ രാധികയുടേത് പൂർണ്ണമായും പൂക്കളാൽ നിർമ്മിച്ചതാണ്, കൂടാതെ രണ്ട് വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ ഉണ്ടായിരുന്നു, മാത്രമല്ല, അവരുടെ വസ്ത്രത്തിലെ പൂക്കൾ പൂർണ്ണമായും വെളുത്തതായിരുന്നു.
അനന്ത് അംബാനിയും രാധിക മർച്ചൻ്റും 2024 ജൂലൈ 12 ന് വിവാഹിതരാകും. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ ആണ് അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹ മാമാങ്കം നടക്കുക.