മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകൾ, അഞ്ച് വർഷംകൊണ്ട് പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയ പിഴ 8,500 കോടി

മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ട അക്കൗണ്ട് ഉടമകളിൽ നിന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയത് ഏകദേശം 8,500 കോടി രൂപയാണ്.

PSBs collect over 8,000 crore as penalties for low account balances over five years

ബാങ്ക് ആക്കൗണ്ടുകളിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്നും പിഴ ഈടാക്കാറുണ്ട്. ഇങ്ങനെ 2020 മുതൽ 2024 വരെ, മിനിമം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ട അക്കൗണ്ട് ഉടമകളിൽ നിന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയത് ഏകദേശം 8,500 കോടി രൂപയാണ്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്.

അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിന് പിഴ ഈടാക്കേണ്ടതില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് കണക്കുകൾ പുറത്തുവന്നത്. 

11 പൊതുമേഖലാ ബാങ്കുകളിൽ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് & സിന്ദ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ത്രൈമാസത്തിൽ ശരാശരി ബാലൻസ് നിലനിർത്താത്തതിന് ചാർജുകൾ ഈടാക്കുന്നുണ്ട്.

മറുവശത്ത്, ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഉപഭോക്താക്കൾ ശരാശരി പ്രതിമാസ ബാലൻസ് പാലിക്കണമെന്നും വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.


 

Latest Videos
Follow Us:
Download App:
  • android
  • ios