രാജകുമാരിക്ക് വേണ്ടി മാത്രം; ഫോർഡ് നിർമ്മിച്ച ഈ കാർ ലേലത്തിന്

വളരെ പ്രത്യേകതകളുള്ള ഡയാന രാജകുമാരിയുടെ ഈ കാർ ലേലത്തിനെത്തുകയാണ്. വൻ തുക നൽകി സ്വന്തമാക്കാൻ ഒരുങ്ങി ആരാധകരും 
 

Princess Diana s Ford Escort RS2 Turbo is being auctioned

ലോകമെങ്ങും ആരാധകരുള്ള വ്യക്തിയായിരുന്നു ബ്രിട്ടീഷ് രാജകുമാരി ഡയാന. ജീവിച്ചിരുന്നപ്പോഴും മരണശേഷവും അവർ ആഘോഷിക്കപ്പെടുകയാണ്. ബ്രിട്ടീഷ് രാജകുമാരൻ ചാൾസിന്റെ കൈപിടിച്ച് രാജകുടുംബത്തിലെ അംഗമായ ഡയാനയുടെ വസ്ത്രങ്ങളാകട്ടെ ആഭരണങ്ങളാകട്ടെ അവർക്കേറെ പ്രിയപ്പെട്ട അവരുടെ കറുകളാകട്ടെ, എല്ലാം ഇന്നും ലോകത്തിന് വളരെയേറെ പ്രിയപ്പെട്ടതാണ്. ഈ ലോകത്തോട് വിട പറഞ്ഞിട്ട് വർഷങ്ങളായിട്ടും ഇന്നും ഡയാനയുടെ കാറുകളോടില്ല പ്രണയം സംസാരവിഷയമാണ്. വൻ വില കൊടുത്താണ് പലരും ഡയാനയുടെ കാറുകൾ ലേലത്തിൽ സ്വന്തമാക്കാറുള്ളത്. ഡയാനയുടെ ആരാധകർക്ക് അവരുടെ ശേഖരത്തിലെ ഏറ്റവും മികച്ച കാർ സ്വന്തമാക്കാനുള്ള അവസരം ഒരുങ്ങുകയാണ്. ആഗസ്റ്റ് 27-ന് ഫോർഡ് എസ്കോർട്ട് ആർ എസ് 2 ടർബോ ലേലത്തിനെത്തും. 

Read Also: തിയേറ്ററുകളിലെ പോപ്‌കോൺ ചെലവേറിയത് എന്തുകൊണ്ടാണ്? കാരണം ഇതാണ്

വളരെ പ്രത്യേകതകളുള്ള വാഹനമാണ് ഡയാനയുടെ ഫോർഡ് എസ്കോർട്ട് ആർ എസ് 2 ടർബോ. 1981-ൽ ആണ് ഡയാനയും ചാൾസും വിവാഹിതരാകുന്നത്. വിവാഹത്തിന് ഒരു മാസം മുൻപ് ചാൾസ് രാജകുമാരൻ സ്നേഹസമ്മാനമായി സിൽവർ നിറത്തിലുള്ള  ഫോർഡ് എസ്കോർട്ട് ഘിയ സെഡാൻ സമ്മാനമായി നൽകി. എന്നാൽ കാറിന് കേവലം 79 bhp മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ തന്നെ ഡയാന ഇത് കാറിന്റെ കൺവേർട്ടിബിൾ പതിപ്പ് തയ്യാറാക്കാനായി ഫോർഡിനെ സമീപിച്ചു. അവർക്ക് ലഭിച്ച കടും ചുവപ്പ് നിറത്തിലുള്ള കാറായിരുന്നു. 

Read Also: ലോകത്തിലെ ഏറ്റവും മികച്ച കാപ്പി കൈ എത്തും ദൂരത്ത്; ടിം ഹോർട്ടൺസ് ഇന്ത്യയിലേക്ക്

 ബ്രിട്ടീഷ് റോയലിന്റെ സുരക്ഷാ ടീം, ഡയാന കടും ചുവപ്പ് നിറത്തിലുള്ള കാറിൽ സഞ്ചരിക്കുന്നത് സുരക്ഷാ ഭീഷണിക്ക് കാരണമായേക്കും എന്ന് ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ തലപ്പത്ത് തന്നെ ഇത് വാർത്തയായി. തുടർന്ന് ഡയാന രാജകുമാരിക്ക് ഫോർഡ് എസ്കോർട്ടിന്റെ അപൂർവ പതിപ്പിൽ ഒന്നായ ഫോർഡ് എസ്കോർട്ട് RS2 ടർബോ നൽകാം എന്ന തീരുമാനമുണ്ടായി. എന്നാൽ വെള്ള നിറത്തിലാണ് ഫോർഡ് കാർ നിർമ്മിച്ചിരിക്കുന്നത്. ഡയാനയുടെ ഇഷ്ട്ടനുസരണം നീല നിറത്തിൽ കമ്പനി നിർമ്മിച്ച് നൽകി. രാജകുമാരിക്ക് 3 നീല  ഫോർഡ് എസ്കോർട്ട് RS2 ടർബോ ആണ് നൽകിയത്. പല സുരക്ഷാ ക്രമീകരണങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫോർഡ് എസ്കോർട്ട് ആർഎസ്2 ടർബോയ്ക്ക് കരുത്തേകുന്നത് ഫോർഡിന്റെ 1.6 എൽ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്. പ്രശസ്തമായ സിവർസ്റ്റോണിൽ ആണ് കാർ ലേലത്തിനെത്തുക. അപൂർവ ശേഖരത്തിലെ ഈ കാർ ലക്ഷം ഡോളറുകൾ നല്കിയായിരിക്കും സ്വന്തമാക്കുക.   


 
 

Latest Videos
Follow Us:
Download App:
  • android
  • ios