'അവസരം മുതലെടുത്ത്' ഹോട്ടലുകൾ; അയോധ്യയിൽ മുറികളുടെ നിരക്ക് ഞെട്ടിക്കുന്നത്

ജനുവരി 22 ന് അയോധ്യയിലെ സിഗ്‌നെറ്റ് കളക്ഷൻ ഹോട്ടലിലെ മുറിയുടെ വാടക 70,240 രൂപയാണ്, കഴിഞ്ഞ വർഷം ജനുവരിയിൽ നിന്ന് 16,800 രൂപയായിരുന്നത്

prices of hotel rooms in Ayodhya have skyrocketed due to the consecration ceremony of Ram Temple

രുന്ന 22-ാം തീയതി രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതിനെത്തുടർന്ന് കുതിച്ചുയർന്ന് അയോധ്യയിലെ ഹോട്ടൽ മുറികളുടെ നിരക്ക് . ഏകദേശം അഞ്ച് മടങ്ങ് വരെയാണ്  ഹോട്ടലുടമകൾ നിരക്കുകൾ കൂട്ടിയത് . ഏകദേശം രണ്ടാഴ്ച മുമ്പ് തന്നെ, അയോധ്യയിലെ ഹോട്ടൽ മുറികളുടെ ബുക്കിംഗ് 80 ശതമാനം കടന്നു. പ്രതിഷ്ഠാ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം 3 മുതൽ 5 ലക്ഷം വരെ ഭക്തർ അയോധ്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനുവരി 22 ന് അയോധ്യയിലെ സിഗ്‌നെറ്റ് കളക്ഷൻ ഹോട്ടലിലെ മുറിയുടെ വാടക 70,240 രൂപയാണ്, കഴിഞ്ഞ വർഷം ജനുവരിയിൽ നിന്ന് 16,800 രൂപയായിരുന്നത് നാലിരട്ടിയാണ് വർധിച്ചത്.  ദി രാമായണ ഹോട്ടലിൽ ഒരു മുറിക്ക് പ്രതിദിനം നൽകേണ്ടത് 40,000 രൂപയാണ്. 2023 ജനുവരിയിൽ നിരക്ക് 14,900 രൂപയായിരുന്നു. 18,221 രൂപയ്ക്കാണ് ഹോട്ടൽ അയോധ്യ പാലസ് ഒരു മുറി വാഗ്ദാനം ചെയ്യുന്നത്. ഇവിടെ 2023 ജനുവരിയിൽ ഒരു മുറിയുടെ നിരക്ക് 3,722 രൂപ മാത്രമായിരുന്നു.  ഈ ഹോട്ടലുകളിലെ മിക്ക റൂമുകളും ബുക്ക് ചെയ്ത് കഴിഞ്ഞു.

  ധാരാളം ബുക്കിംഗുകൾ ഇപ്പോഴും വരുന്നുണ്ട്. തീർത്ഥാടകരാണ് എത്തുന്നുവരിൽ ഭൂരിഭാഗം പേരും എന്നതിനാൽ അത് അനുസരിച്ചുള്ള മെനുവാണ് ഹോട്ടലുകളിൽ തയാറാക്കുന്നത്.. ധാന്യങ്ങളും പച്ചക്കറികളും ഉപയോഗിച്ച്  പ്രത്യേക മെനു  ആണ് വിവിധ ഹോട്ടലുകളിൽ ഒരുക്കുന്നത്.  പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്ന  ആഴ്ചയിൽ, നോൺ വെജിറ്റേറിയൻ ഇനങ്ങളൊന്നും നൽകില്ലെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കി.  

  പുതുതായി നിർമ്മിച്ച ഹോംസ്റ്റേകൾക്കും മികച്ച ഡിമാന്റുണ്ട്.  ക്ഷേത്രത്തിന് സമീപം പുതുതായി നിർമ്മിച്ച  ഹോംസ്റ്റേകളിലെ മുറികൾക്ക്  1,500 രൂപ മുതൽ 4,500 രൂപ വരെയാണ് നിരക്ക്  

Latest Videos
Follow Us:
Download App:
  • android
  • ios