കർഷക ക്ഷേമത്തിന് 2000 രൂപ; പിഎം കിസാൻ സമ്മാൻനിധിയുടെ 14-ാം ഗഡുവിനായി ഇപ്പോൾ അപേക്ഷിക്കാം

അർഹരായ കർഷകർക്ക് 2000 രൂപ അക്കൗണ്ടിലെത്തും. സാമ്പത്തികമായി ദുർബലരായ കർഷകർക്ക് എല്ലാ വർഷവും 6000 രൂപ ധനസഹായം നൽകി വരുന്നുണ്ട്.

Pradhan Mantri Kisan Samman Nidhi apk

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ധനസഹായം  2023 ഏപ്രിലിനും ജൂലൈയ്ക്കും ഇടയിൽ കർഷകരുടെ കൈകളിലെത്തും. ചെറുകിട നാമമാത്ര കർഷകർക്കായി നിലവിൽ വന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ  14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. അവസാന ഗഡു 2023 ഫെബ്രുവരി 26-നാണ് വിതരണം ചെയ്തത്.

ALSO READ: ഇന്ത്യൻ തീരം വിട്ടത് 85,000 കോടിയുടെ മൊബൈൽ ഫോണുകള്‍; റെക്കോർഡിട്ട് സ്മാർട്ട്ഫോൺ കയറ്റുമതി

കർഷക ക്ഷേമത്തിനായി വരുമാന പിന്തുണ നൽകുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണിത്. അർഹരായ കർഷകർക്ക് 2000 രൂപയാണ് അക്കൗണ്ടിലെത്തുക. പ്രധാനമന്ത്രി കിസാൻ പദ്ധതിക്ക് കീഴിൽ, സാമ്പത്തികമായി ദുർബലരായ കർഷകർക്ക് എല്ലാ വർഷവും 6000 രൂപ ധനസഹായം നൽകി വരുന്നുണ്ട്. ഓരോ വർഷവും രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായാണ് നൽകുന്നത്. ഈ പദ്ധതി പ്രകാരം ഇതുവരെ 13 തവണകളായി കർഷകരുടെ അക്കൗണ്ടിൽ പണം എത്തിയിട്ടുണ്ട്. പദ്ധതിപ്രകാരം 2000 രൂപ ലഭിക്കുന്നതിന് ഗുണഭോക്താക്കളായ കർഷകർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഓൺലൈനായി അപേക്ഷിക്കുന്ന വിധം ഇപ്രകാരമാണ്.

  • ആദ്യം www.pmkisan.gov.in എന്ന  ഔദ്യോഗിക വെബ്‌സൈറ്റ്‌സന്ദർശിക്കുക
  • ഹോംപേജിൽ, ഫാർമേഴ്‌സ് കോർണറിലേക്ക് പോയി 'ന്യൂ ഫാർമർ രജിസ്‌ട്രേഷനിൽ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ ആധാർ നമ്പർ നൽകി ക്യാപ്ച കോഡ് നൽകുക
  • .പിഎം കിസാൻ അപേക്ഷാ ഫോം 2023 പൂരിപ്പിക്കുക, സേവ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

ALSO READ : ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ; 40,920 കോടി കടമെടുത്ത് മുകേഷ് അംബാനി

രജിസ്‌ട്രേഷന് വേണ്ട രേഖകൾ

  • ആധാർ കാർഡ്
  • ഭൂമിയുടെ കൈവശാവകാശ രേഖ
  • പൗരത്വ സർട്ടിഫിക്കറ്റ്
  • വരുമാന സർട്ടിഫിക്കറ്റ്
  • ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
  •  മൊബൈൽ നമ്പർ
  • പാസ്‌പോർട്ട് സൈസ് ഫോട്ടോ

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പോർട്ടലിലൂടെ  ഗുണഭോക്തൃ പട്ടികയും പരിശോധിക്കാവുന്നതാണ്. ഇതിനായി ആദ്യം

പിഎം കിസാൻ പോർട്ടൽ സന്ദർശിക്കുക. തുടർന്ന് ഫാർമേഴ്‌സ് കോർണറിലെ  'ഗുണഭോക്തൃ ലിസ്റ്റിൽ' ക്ലിക്ക് ചെയ്യുക.നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നീ വിവരങ്ങൾ നൽകി മുന്നോട്ടുപോവുക.

ALSO READ: 'ഇതെന്തിനുള്ള പുറപ്പാട്'; ചൈന സന്ദർശനത്തിന് ഇലോൺ മസ്‌ക്

ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) മോഡ് വഴി ഓൺലൈനായാണ് അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്യുക. സ്വന്തമായി രണ്ട് ഏക്കറിൽ കവിയാത്ത കൃഷി ഭൂമിയുള്ള ചെറുകിട കർഷകർക്കാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios