പോളിസിയ്ക്ക് മേൽ വായ്പ നൽകിയേ തീരൂ; ഇൻഷുറൻസ് കമ്പനികളെ പൂട്ടി ഐആർഡിഎഐ

ഒരു ഇൻഷുറൻസ് കമ്പനിക്കും  ലൈഫ് ഇൻഷുറൻസിന് മേൽ വായ്പ നൽകുന്നതിന് വിസമ്മതിക്കാനാവില്ലെന്ന് ഐആർഡിഎഐ വ്യക്തമാക്കി.

Policy loan now mandatory in all life insurance savings products Irdai

നിങ്ങൾക്ക് ലൈഫ് ഇൻഷുറൻസ് ഉണ്ടോ, പണത്തിന് അത്യാവശ്യമുള്ള സമയത്ത് ഇനി ധൈര്യമായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കാം. പോളിസിയ്ക്ക് മേൽ ഇൻഷുറൻസ് കമ്പനി വായ്പ നൽകിയേ തീരൂ എന്ന്  ഐആർഡിഎഐ ഉത്തരവിട്ടു. ഒരു ഇൻഷുറൻസ് കമ്പനിക്കും  ലൈഫ് ഇൻഷുറൻസിന് മേൽ വായ്പ നൽകുന്നതിന് വിസമ്മതിക്കാനാവില്ലെന്ന് ഐആർഡിഎഐ വ്യക്തമാക്കി. കൂടാതെ,  പോളിസി ഇഷ്ടപ്പെട്ടില്ലെങ്കിൽ, എപ്പോൾ വേണമെങ്കിലും പോളിസി റദ്ദാക്കുകയും ചെയ്യാമെന്ന്  ഐആർഡിഎഐ സർക്കുലർ പുറത്തിറക്കി.
 
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ചില കമ്പനികൾ ലൈഫ് ഇൻഷുറൻസ് പോളിസി അടിസ്ഥാനമാക്കി വായ്പാ സൗകര്യം നൽകുന്നു.  വായ്പ തുക നിക്ഷേപിച്ച പ്രീമിയത്തിന്റെ ആകെ തുകയെ ആശ്രയിച്ചിരിക്കുന്നു. പല കമ്പനികളും ലൈഫ് ഇൻഷുറൻസിനെതിരെ വായ്പ നൽകാൻ വിസമ്മതിക്കാറുണ്ട്. ഇതിനാണ് ഐആർഡിഎഐ തടയിട്ടിരിക്കുന്നത് . കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം മുതലായവയ്ക്ക് ഇൻഷുറൻസിൽ നിന്ന് പണം പിൻവലിക്കാനും സാധിക്കും . ഉപഭോക്താവിന്റെ ആവശ്യാനുസരണം ഇൻഷുറൻസ് കമ്പനികൾക്ക് ഭാഗിക പിൻവലിക്കൽ സൗകര്യം നൽകേണ്ടിവരുമെന്ന് ഐആർഡിഎഐ സർക്കുലർ പറയുന്നു  . ഇതിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും പുറമെ വീട് വാങ്ങുന്നതിനോ പണിയുന്നതിനോ ചികിത്സാ ചെലവുകൾക്കോ വേണ്ടി ഭാഗികമായി പണം പിൻവലിക്കാനുള്ള സൗകര്യവും ലഭിക്കും.  

ഉപഭോക്താവിന് തന്റെ പോളിസി അവലോകനം ചെയ്യാനും ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് റദ്ദാക്കാനും അവകാശമുണ്ടെന്ന് ഐആർഡിഎഐ  വ്യക്തമാക്കി. ഇതിന് ഇതുവരെ 15 ദിവസത്തെ സമയമാണ് ഇൻഷുറൻസ് കമ്പനികൾ നൽകിയിരുന്നത്. എന്നാൽ ഇപ്പോഴത് 30 ദിവസമാക്കി ഉയർത്തി. ഒരു വ്യക്തി ഒരു കമ്പനിയിൽ നിന്ന് ലൈഫ് ഇൻഷുറൻസ് എടുക്കുമ്പോൾ, ഇൻഷുറൻസുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ ഒരു നിശ്ചിത സമയമുണ്ട്. ഈ സമയത്തെ ഫ്രീ ലുക്ക് പിരീഡ് എന്നാണ് വിളിക്കുന്നത്. ഇതാണ്  ദിവസമാക്കി ഉയർത്തിയിരിക്കുന്നത്. വ്യക്തിക്ക് ഇൻഷുറൻസ് ഇഷ്ടപ്പെട്ടില്ലെങ്കിൽ,   അത് കമ്പനിക്ക് തിരികെ നൽകാം. ഇത്തരമൊരു സാഹചര്യത്തിൽ കമ്പനി എത്ര ഇൻഷുറൻസ് തുക എടുത്തിട്ടുണ്ടെങ്കിലും അത് തിരികെ നൽകേണ്ടിവരും.

Latest Videos
Follow Us:
Download App:
  • android
  • ios