വായ്പ എടുക്കാൻ പ്ലാൻ ഉണ്ടോ? പേഴ്‌സണൽ ലോണിന്റെ പലിശ നിരക്കുകൾ അറിയാം

രാജ്യത്തെ മുൻനിര ബാങ്കുകൾ വ്യക്തിഗത വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് എത്രയാണ് എന്നറിയാം 

Personal loan interest rates in major banks in India

ലോൺ എടുക്കുന്നതിന് മുൻപ് പലരെയും വലയ്ക്കുന്ന കാര്യമാണ് എവിടെ നിന്ന് ലോൺ എടുക്കണം എന്നുള്ളത്. പലിശ നിരക്കുകൾ താരതമ്യം ചെയ്ത, വലിയ ബാധ്യതകൾ വരാതെ വായ്പ എടുക്കാം. രാജ്യത്തെ മുൻനിര ബാങ്കുകൾ വ്യക്തിഗത വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് എത്രയാണ് എന്നറിയാം 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പലിശ നിരക്ക് : 11.25% - 15.40%

ഇഎംഐ (5 ലക്ഷം രൂപ വായ്പ തുക , 5 വർഷത്തെ കാലാവധി): 10,934 - 12,000 രൂപ

പഞ്ചാബ് നാഷണൽ ബാങ്ക്  

പലിശ നിരക്ക്  : 10.40% - 17.95%

ഇഎംഐ (5 ലക്ഷം രൂപ വായ്പ തുക , 5 വർഷത്തെ കാലാവധി): 10,772 രൂപ - 12,683 രൂപ

ബാങ്ക് ഓഫ് ബറോഡ

പലിശ നിരക്ക്  : 11.10% - 18.75%

ഇഎംഐ (5 ലക്ഷം രൂപ വായ്പ തുക , 5 വർഷത്തെ കാലാവധി): 10,896 രൂപ - 12,902 രൂപ

എച്ച്ഡിഎഫ്സി ബാങ്ക്

പലിശ നിരക്ക് : 10.50% മുതൽ

ഇഎംഐ (5 ലക്ഷം രൂപ വായ്പ തുക , 5 വർഷത്തെ കാലാവധി): 10,747 രൂപ മുതൽ

ഐസിഐസിഐ ബാങ്ക്

പലിശ നിരക്ക്  : 10.80% മുതൽ

ഇഎംഐ (5 ലക്ഷം രൂപ വായ്പ തുക , 5 വർഷത്തെ കാലാവധി): 10,821 രൂപ മുതൽ

 

 

Latest Videos
Follow Us:
Download App:
  • android
  • ios