വായ്പ ഏത് ബാങ്കിൽ നിന്നെടുക്കണം? ഏതാണ് മികച്ചതെന്ന് എങ്ങനെ അറിയാം

അടിയന്തര ഘട്ടങ്ങളിൽ പണം ആവശ്യം വരുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ വായ്പ എടുക്കുന്നവരും ഉണ്ട്. എന്നാൽ അനുയോജ്യരായ വായ്പാ ദാതാവിനെ എങ്ങനെ കണ്ടെത്താം?

personal loan, how to get aloan from right lender or suitable for your goal

സാമ്പത്തിക ആവശ്യങ്ങൾ ഓവരുമ്പോൾ ഭൂരിഭാഗം ആളുകളും ആദ്യം പരിഗണിക്കുക വായ്പ എന്ന ഓപ്‌ഷനാണ്, പേഴ്‌സണൽ ലോണിന് പലിശ കൂടുതലാണെങ്കിൽ പോലും അടിയന്തര ഘട്ടങ്ങളിൽ പണം ആവശ്യം വരുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ വായ്പ എടുക്കുന്നവരും ഉണ്ട്. എന്നാൽ അനുയോജ്യരായ വായ്പാ ദാതാവിനെ എങ്ങനെ കണ്ടെത്താം? വ്യക്തിഗത വായ്പ എടുക്കുമ്പോൾ ഒരു മികച്ച വായ്പാ ദാതാവിനെ കണ്ടെത്താൻ പരിഗണിക്കേണ്ട ചില പ്രധാന ഘടകങ്ങൾ ഇതാ:

പലിശ നിരക്കുകൾ

ഒരു വ്യക്തിഗത വായ്പാ ദാതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് പലിശ നിരക്ക് തന്നെയാണ്. കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന വായ്പാദാതാവ് ആയിരിക്കും അനുയോജ്യം. അതുകൊണ്ട് തന്നെ വ്യത്യസ്ത വായ്പാദാതാക്കൾ വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് താരതമ്യം ചെയ്യേണ്ടത് പ്രധാനമാണ്.

 വായ്പാ തുകയും  കാലാവധിയും

ആവശ്യത്തിനനുസരിച്ച വായ്പ തുകയും, അനുയോജ്യമായ തിരിച്ചടവ് കാലയളവും നൽകുന്ന ഒരു വായ്പാ ദാതാവിനെ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. ഇതുവഴി,  സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ വായ്പ ലഭ്യമാകുമെന്ന് മാത്രമല്ല, കൃത്യമായ തിരിച്ചടവും സാധ്യമാകും.

സുതാര്യതയും ഫീസും

വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് മാത്രമല്ല, അതിനോടൊപ്പം വരുന്ന അധിക ഫീസും ചാർജുകളും കൂടി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ചില ബാങ്കുകൾ പ്രോസസ്സിംഗ് ഫീസും മറഞ്ഞിരിക്കുന്ന ചാർജുകളും ഈടാക്കും, അത് വായ്പയുടെ മൊത്തത്തിലുളള ചിലവ് വർദ്ധിപ്പിക്കും.  

 യോഗ്യതാ മാനദണ്ഡം

ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ്, ബാങ്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡം  മനസ്സിലാക്കണം. ഉദാഹരണത്തിന്, ചില വ്യക്തിഗത വായ്പകളുടെ കാര്യത്തിൽ, നിങ്ങൾ ശമ്പള വരുമാനക്കാരനാണെങ്കിൽ കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. നിങ്ങൾ സ്വയം തൊഴിൽ ചെയ്യുന്ന ആളാണെങ്കിൽ 22 വയസ്സും പൂർത്തിയാക്കണം. സ്ഥിരമായ പ്രതിമാസ വരുമാനവും നല്ല ക്രെഡിറ്റ് സ്‌കോറും ഉണ്ടായിരിക്കണം. ഈ ആവശ്യകതകൾ നിറവേറ്റുന്നത് വായ്പാ അപേക്ഷ സുഗമമായി അംഗീകരിക്കപ്പെടാനുള്ള   സാധ്യത വർദ്ധിപ്പിക്കും.  

ഓൺലൈൻ സേവനങ്ങളും അപേക്ഷാ പ്രക്രിയയും

വായ്പാദാതാവ് വായ്പ അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ എത്രത്തോളം  ഓൺലൈൻ ആയി ചെയ്യുന്നു എന്നത് നിർണായകമാണ്.  ഉപയോക്തൃ-സൗഹൃദവും കാര്യക്ഷമവുമായ ഓൺലൈൻ പ്ലാറ്റ്‌ഫോം ഉള്ള ഒരു വായ്പാദാതാവിനെ തിരഞ്ഞെടുക്കുന്നത്  വായ്പയെടുക്കൽ പ്രക്രിയ സുഗമമാക്കുന്നു

Latest Videos
Follow Us:
Download App:
  • android
  • ios