പേഴ്‌സണൽ ലോണിൻ്റെ പലിശ കഴുത്തറക്കുന്നതോ? ഈ രേഖകൾ മികച്ചതാണെങ്കിൽ പലിശ കുറഞ്ഞേക്കാം
ഏതൊക്കെ രേഖകൾ ഉണ്ടെങ്കിലാണ് പേഴ്‌സണൽ ലോണിൻ്റെ പലിശ നിരക്ക് കുറയ്ക്കാനാകുക.
ഒരു പേഴ്‌സണൽ ലോൺ എടുക്കാൻ തയ്യാറെടുക്കുകയാണോ? സാധാരണയായി വായ്പ ലഭിക്കാൻ ചില കമ്പകൾ കടക്കേണ്ടതുണ്ട്. പേഴ്‌സണൽ ലോണിന്റെ പലിശ നിരക്ക് ഓരോ വ്യക്തികളെയും അപേക്ഷിച്ചിരിക്കും. കാരണം ഒരു വ്യക്തിയുടെ വരുമാനം ക്രെഡിറ്റ് സ്കോർ തുടങ്ങിയ പല കാര്യങ്ങളുമാണ് ഇതിനു മാനദണ്ഡമാകുന്നത്. ഏതൊക്കെ രേഖകൾ ഉണ്ടെങ്കിലാണ് നിങ്ങൾക്ക് പലിശ നിരക്ക് കുറയ്ക്കാനാകുക.
സാലറി സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെൻ്റ്, ആധാർ കാർഡ്, പാൻ തുടങ്ങിയ നിരവധി രേഖകൾ വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ സമർപ്പിക്കാൻ ബാങ്ക് ആവശ്യപ്പെടും. ഈ രേഖകൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ മെച്ചത്തെ സൂചിപ്പിക്കുണ്ടെങ്കിൽ ബാങ്ക് നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോൺ വാഗ്ദാനം ചെയ്തേക്കാം. അതായത്, ഒരു വ്യക്തിക്ക് ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പ നേടാനുള്ള അവസരമുണ്ട്. നേരെമറിച്ച്, മോശം ക്രെഡിറ്റ് സ്കോർ ആണെങ്കിൽ ആ വ്യക്തിക്ക് കടം കൊടുക്കുന്നത് ബാങ്കിന് അപകട സാധ്യത ഉയർത്തുന്നതിനാൽ വായ്പ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. ഇനി വായ്പ ലഭിച്ചാലും അത് ഉയർന്ന പലിശയിൽ ആയിരിക്കും. ഇങ്ങനെയാണ് നിങ്ങൾ സമർപ്പിക്കുന്ന രേഖകൾ നിങ്ങളെ സഹായിക്കുന്നത്. ഇങ്ങനെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
1. ക്രെഡിറ്റ് യോഗ്യത
ക്രെഡിറ്റ് യോഗ്യത പരിശോധിക്കുന്നതിനുള്ള രേഖയാണ് നിങ്ങളുടെ വായ്പ തിരിച്ചടയ്ക്കാനുള്ള കഴിവിനെ സൂചിപ്പിക്കുന്നത്. ഇത് ബാങ്കുകൾ സൂക്ഷമമായി അവലോകനം ചെയ്യും.
2. സാമ്പത്തിക സ്ഥിരത
സാലറി സ്ലിപ്പുകളും ബാങ്ക് സ്റ്റേറ്റ്‌മെൻ്റും പോലുള്ള രേഖകൾ; നിങ്ങൾക്ക് സ്ഥിരമായ വരുമാനം ഉണ്ട് എന്നതിനുള്ള തെളിവുകളാണ്. ഇതിലൂടെ നിങ്ങൾ അപകടസാധ്യത കുറഞ്ഞ വായ്പക്കാരനാണെന്ന് ബാങ്കിന് മനസിലാക്കാൻ കഴിന്നു.,
3 ക്രെഡിറ്റ് സ്കോർ
നേരത്തെ പറഞ്ഞതുപോലെ ക്രെഡിറ്റ് സ്കോർ വായ്പ ലഭിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോർ പലപ്പോഴും കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാൻ ഇടയാക്കുന്നു.
4. ജാമ്യക്കാരൻ : വ്യക്തിഗത വായ്പ സുരക്ഷിതമല്ലാത്ത വായ്പയാണെങ്കിലും, ഒരു ജാമ്യക്കാരൻ ഉണ്ടാകുന്നത് ബാങ്കിൻ്റെ അപകടസാധ്യത കുറയ്ക്കുന്നു, ജാമ്യക്കാരൻ മുഖേന കുറഞ്ഞ പലിശനിരക്ക് ലഭിച്ചേക്കാം