Asianet News MalayalamAsianet News Malayalam

പേടിഎമ്മിന്റെ 'കഷ്ടകാലം' തീരുന്നില്ല; നഷ്ടം 550 കോടിയായി, വരുമാനം കുറഞ്ഞു

യുപിഐ ഇടപാടുകളിലെ പ്രശ്‌നങ്ങളും പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ നിരോധനവും കമ്പനിയുടെ നാലാം പാദ ഫലങ്ങളെ കാര്യമായി ബാധിച്ചു.

Paytm  Loss widens to 550 crore revenue drops 3% Q4 Results
Author
First Published May 22, 2024, 12:16 PM IST | Last Updated May 22, 2024, 12:16 PM IST

ഫിൻടെക് കമ്പനിയായ പേടിഎമ്മിന്റെ കഷ്ടകാലം ഉടനൊന്നും തീരുമെന്ന് തോന്നുന്നില്ല. ഏറ്റവുമൊടുവിലായി പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ മാർച്ച് പാദത്തിലെ നഷ്ടം 550 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ നഷ്ടം 169 കോടി രൂപയായിരുന്നു. യുപിഐ ഇടപാടുകളിലെ പ്രശ്‌നങ്ങളും പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ നിരോധനവും കമ്പനിയുടെ നാലാം പാദ ഫലങ്ങളെ കാര്യമായി ബാധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ 2,334 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം നടപ്പു പാദത്തിൽ 3 ശതമാനം  കുറഞ്ഞ് 2,267 കോടി രൂപയായി. 

2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ,  പേടിഎമ്മിന്റെ വരുമാനം  7 ശതമാനം വർദ്ധിച്ച് 1,568 കോടി രൂപയായി, എന്നാൽ പാദവരുമാനം വരുമാനം 9 ശതമാനം കുറഞ്ഞു. മാർച്ച് 31 ന് അവസാനിക്കുന്ന വർഷത്തിൽ കമ്പനിയുടെ നഷ്ടം 1,422.4 കോടി രൂപയായി കുറഞ്ഞു. തൊട്ടു മുൻ സാമ്പത്തിക വർഷത്തിൽ 1,776.5 കോടി രൂപയുടെ നഷ്ടമാണ് പേടിഎമ്മിനുണ്ടായത്. പാദഫലം പുറത്തുവന്നരോടെ   പേടിഎമ്മിന്റെ ഓഹരികൾ 2 ശതമാനം ഇടിഞ്ഞു

2024 ജനുവരി 31-ന്, നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 മാർച്ച് മുതൽ ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ  ആർബിഐ പേടിഎമ്മിനോട് ആവശ്യപ്പെടുകയായിരുന്നു. മൾട്ടി-ബാങ്ക് മോഡലിന് കീഴിലുള്ള ടിപിഎപി - തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡറായി യുപിഐ സേവനങ്ങളെത്തിക്കുന്നതിന് മാർച്ച് 14-ന്  നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ പേടിഎമ്മിന് അനുമതി നൽകിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios