വൈദ്യുതി ബില്ലുകൾ അടയ്ക്കാം ഈസിയായി; ഓൺലൈനായി ചെയ്യേണ്ടത് ഇത്രമാത്രം

പേടിഎമ്മും ഗൂഗിൾ പേയും ഉപയോഗിച്ച് വൈദ്യുതി ബില്ലുകൾ ഓൺലൈനായി എങ്ങനെ  അടയ്ക്കാം

pay electricity bills online using Paytm and Google Pay apk

രു വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ആരാണോ അവരുടെ പ്രധാന ഉത്തരവാദിത്തമാണ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുക എന്നുള്ളത്. വൈദ്യുതി ബില്ല്‌, വാട്ടർ ബില്ല്‌, വേസ്റ്റ് ബില്ല്‌, തുടങ്ങി നിരവധി ബില്ലുകളാണ് മാസാമാസം കൈകാര്യം ചെയ്യേണ്ടി വരിക. വലിയ തലവേദന തന്നെയാണ് ഇങ്ങനെ ബില്ലുകൾ അടയ്ക്കാൻ അലയുന്നത്. വൈദ്യുതി ബില്ലടയ്ക്കാൻ വൈദ്യുതി ബോർഡ് ഓഫീസിലെത്തേണ്ട കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതെല്ലം വീട്ടിലിരുന്നു ഓൺലൈനായി ചെയ്യാം. 

വൈദ്യുതി ബില്ലുകൾ ഓൺലൈനായി അടയ്ക്കുന്നത് വളരെ ഈസിയാണ്. വൈദ്യുതി ബില്ലിലെ കൺസ്യൂമർ ഐഡി ഉപയോഗിച്ച് വളരെ എളുപ്പം ഈ ബില്ലുകൾ അടയ്ക്കാം. പേടിഎം അല്ലെങ്കിൽ ഗൂഗിൾ പേ തുടങ്ങിയ യുപിഐ ആപ്പ് ഉപയോഗിച്ച് എങ്ങനെ വൈദ്യുതി ബില്ല്‌ അടയ്ക്കാം എന്നറിയാം. 

പേടിഎം വഴി വൈദ്യുതി ബില്ലുകൾ അടയ്ക്കുന്ന വിധം 
 
ഘട്ടം 1: പേടിഎം ആപ്പ് തുറന്ന് ഇലക്ട്രിസിറ്റി ബില്ലുകളിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 2: തുടർന്ന് നിങ്ങളുടെ ഉപഭോക്തൃ നമ്പർ നൽകി തുടരുക ക്ലിക്ക് ചെയ്യുക

ഘട്ടം 3: അടുത്ത സ്ക്രീനിൽ, നിങ്ങളുടെ ബിൽ തുക പ്രദർശിപ്പിക്കും. 
 
ഘട്ടം 4: യുപിഐ പിൻ ഉപയോഗിച്ച് ബിൽ അടയ്ക്കുക.

ഗൂഗിൾ പേ ഉപയോഗിച്ച് വൈദ്യുതി ബിൽ അടയ്ക്കുന്നത് എങ്ങനെയെന്ന് ഇതാ:

ഘട്ടം 1: ഗൂഗിൾ പേ ആപ്പ് തുറക്കുക.

ഘട്ടം 2: "ന്യൂപേയ്‌മെന്റ്" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ഇപ്പോൾ അടുത്തതിൽ "ബിൽ പേയ്‌മെന്റ്" ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 4: വ്യത്യസ്ത ബിൽ പേയ്‌മെന്റ് ഓപ്ഷനുകളിൽ നിന്ന് 'ഇലക്ട്രിസിറ്റി' ബിൽ പേയ്‌മെന്റ് തിരഞ്ഞെടുക്കുക.

ഘട്ടം 5: അതിനുശേഷം നിങ്ങൾ പണമടയ്ക്കാൻ ആഗ്രഹിക്കുന്ന ഏജൻസി തിരഞ്ഞെടുക്കുക.

ഘട്ടം 6: നിങ്ങൾ ആഗ്രഹിക്കുന്ന കമ്പനി തിരഞ്ഞെടുത്തുകഴിഞ്ഞാൽ, പേയ്‌മെന്റ് പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളുടെ ഉപഭോക്തൃ അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടതുണ്ട്.

ഘട്ടം 7: നിങ്ങൾ ഒരു ബിൽ അടയ്‌ക്കേണ്ട തുക നൽകി യുപിഐ പിൻ ഉപയോഗിച്ച് ബിൽ അടയ്ക്കുക.

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios