പാൻ കാർഡ് കാലഹരണപ്പെട്ടോ? എങ്ങനെ സാധുത പരിശോധിക്കും എന്നറിയാം

പാൻ കാർഡിൻ്റെ സാധുത ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതാണ്. പാൻ കാർഡിൻ്റെ സ്റ്റാറ്റസും സാധുതയും എങ്ങനെ പരിശോധിക്കാമെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

PAN Card Expired? Steps To Check Its Validity

ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് വരെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് ആവശ്യമാണ്. പാൻ കാർഡ് എപ്പോഴെങ്കിലും കാലഹരണപ്പെടുമോ? അല്ലെങ്കിൽ ഇത് പുതുക്കേണ്ട ആവശ്യമുണ്ടോ? പാൻ കാർഡ് ഉടമകൾ ഇതിനെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് നൽകിയ പാൻ കാർഡ് തിരിച്ചറിയൽ രേഖയായി ഉപയോഗപ്പെടുത്താനും കഴിയും. 

പാൻ കാർഡിൻ്റെ സാധുത ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതാണ്. പാൻ കാർഡിൻ്റെ സ്റ്റാറ്റസും സാധുതയും എങ്ങനെ പരിശോധിക്കാമെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. കാരണം, ഏതെങ്കിലും വ്യക്തിക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ നൽകിയാലോ അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് ഉപയോഗിക്കുമ്പോഴോ സർക്കാർ പലപ്പോഴും പാൻ കാർഡുകൾ റദ്ദാക്കും. ആദായനികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സാമ്പത്തിക ഇടപാടുകൾ നടത്താനും വ്യക്തിഗത വിവരങ്ങൾ വ്യാജമോ തെറ്റായി കൈകാര്യം ചെയ്യലോ ഒഴിവാക്കാനും നിങ്ങളുടെ പാൻ കാർഡ് സാധുതയുള്ളതാണോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പാൻ കാർഡ് സാധുതയുള്ളതാണോ എന്ന് ഓൺലൈനായി പരിശോധിക്കുന്നത് എങ്ങനെയെന്ന് ഇതാ;

നിങ്ങളുടെ പാൻ കാർഡിന്റെ സാധുത പരിശോധിക്കാൻ;

ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റ് സന്ദർശിക്കുക - www.incometaxindiaefiling.gov.in/home
പേജിന്റെ ഇടതുവശത്തുള്ള 'നിങ്ങളുടെ പാൻ വിശദാംശങ്ങൾ പരിശോധിക്കുക' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പാൻ നമ്പർ നൽകുക
പാൻ കാർഡിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ മുഴുവൻ പേര് നൽകുക
സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യാപ്ച കോഡ് നൽകുക
'സമർപ്പിക്കുക' ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പാൻ കാർഡിന്റെ നിലയും അത് സജീവമാണോ അല്ലയോ എന്നതും സൂചിപ്പിക്കുന്ന ഒരു സന്ദേശം വെബ്‌സൈറ്റ് ഇപ്പോൾ പ്രദർശിപ്പിക്കും.

567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചും നിങ്ങളുടെ പാൻ കാർഡിന്റെ സാധുത പരിശോധിക്കാവുന്നതാണ്. അതിനായി NSDL എന്ന് ടൈപ്പ് ചെയ്തതിന് ശേഷം പാൻ നമ്പർ ടൈപ്പ് ചെയ്ത ശേഷം സന്ദേശം  അയക്കുക. (ഉദാഹരണം: നിങ്ങളുടെ പാൻ നമ്പർ ABCDE1234F ആണെങ്കിൽ,NSDL PAN ABCDE1234F). സന്ദേശം അയച്ചതിന് ശേഷം, നിങ്ങളുടെ പാൻ കാർഡിന്റെ സ്റ്റാറ്റസ് എസ്എംഎസ് വഴി നിങ്ങൾക്ക് ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios