ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന കറൻസിയായി പാക്കിസ്ഥാൻ രൂപ; ഒറ്റയടിക്ക് 3.9 ശതമാനം വളർച്ച

തകർച്ചയിൽ നിന്നും കുതിച്ചുയർന്ന് പാക്കിസ്ഥാൻ രൂപ. ഈ ആഴ്ചയിൽ ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറൻസിയായി. കാരണം ഇതാണ് 

Pakistani rupee becomes worlds best performing currency in last week

ഇസ്ലാമബാദ്; ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ കറൻസിയായ മാറി പാക്കിസ്ഥാൻ രൂപ. ഈ ആഴ്ചയിൽ  3.9 ശതമാനം നേട്ടമാണ് പാക്കിസ്ഥാൻ കറൻസി ഉണ്ടാക്കിയത്. ഒരു യുഎസ് ഡോളറിന് 219.92 എന്ന നിലവാരത്തിലാണ് ഇന്നലെ പാക്കിസ്ഥാൻ രൂപയുടെ വിനിമയ മൂല്യം ഉണ്ടായിരുന്നത്. 

ഒക്ടോബറിലെ ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി രൂപ മാറിയെന്ന് ആരിഫ് ഹബീബ് ലിമിറ്റഡ് റിസർച്ച് മേധാവി താഹിർ അബ്ബാസ് പറഞ്ഞു. അഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ മാസം ധനമന്ത്രി ഇഷാഖ് ദാർ രാജ്യത്തേക്ക് മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം പാകിസ്ഥാൻ രൂപയിൽ വൻ കുതിപ്പുണ്ടായി.

Read Also: കടബാധ്യത കൂടുന്നു; 200,000 സർക്കാർ ജോലിക്കാരെ പിരിച്ചിവിടാൻ യുകെ

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യമുയർത്തുക എന്നതാണ്  ഇഷാഖ് ദാർ ലക്ഷ്യമിടുന്നത്. പാക്കിസ്ഥാൻ രൂപ ജൂലൈയിൽ ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന താഴ്ന്ന നിരക്കായ 240 ൽ ആയിരുന്നു. അതേസമയം നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി വാണിജ്യ ബാങ്കുകൾ രൂപയുടെ മൂല്യം കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതിനാൽ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 

ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 90 ഡോളറിന് മുകളിലേക്ക് കുതിച്ചുയരുകയും യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം നിലനിൽക്കുകയും പാക്കിസ്ഥാന്റെ വിദേശ നാണ്യം കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ രൂപ വീണ്ടും തകർച്ചയിലേക്ക് നീങ്ങുമെന്ന റിപ്പോർട്ടുകളുണ്ട് 

Read Also: ലക്സ്, ലൈഫെബോയ്, ഡവ് സോപ്പുകളുടെ വില കുറയും; പുതിയ തീരുമാനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ

ഈ വർഷം മാർച്ച് മുതൽ ആഭ്യന്തര കറൻസിയുടെ മൂല്യം ചാഞ്ചാടിയിരുന്നു. ഏറ്റവും മോശം നിലവാരത്തിലേക്ക് എത്തിയതിന് ശേഷമാണ് പാകിസ്ഥാൻ രൂപ മികച്ച പ്രകടനം നടത്തിയത്. ഡാറിന്റെ തിരിച്ചുവരവിന് മുമ്പ്, ജൂലൈ അവസാനത്തോടെ, തുടർച്ചയായി 15 പ്രവൃത്തി ദിവസങ്ങളിൽ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. 
 

Latest Videos
Follow Us:
Download App:
  • android
  • ios