ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോടീശ്വരൻ; 99 കാരനായ കേശുബ് മഹീന്ദ്രയുടെ ആസ്തി

ഈ വർഷം നൂറ് വയസ്സ് തികയുന്ന ഇന്ത്യൻ ശതകോടീശ്വരൻ. 169 ഇന്ത്യൻ ശതകോടീശ്വരന്മാരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി. ഫോബ്‌സിന്റെ പട്ടികപ്രകാരമുള്ള കേശുബ് മഹീന്ദ്രയുടെ ആസ്തി 

Oldest Indian Billionaire On The Forbes 2023 List apk

2023 ലെ ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ഫോബ്‌സ് പുറത്തിറക്കിയത്. സമ്പന്ന പട്ടികയിൽ  ഇടം നേടിയ 169 ഇന്ത്യൻ ശതകോടീശ്വരന്മാരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ്? മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചെയർമാനായ  കേശുബ് മഹീന്ദ്രയാണ് ഫോബ്‌സ് പട്ടികയിലെ ഏറ്റവും മുതിർന്ന ഇന്ത്യക്കാരൻ. 

കേശുബ് മഹീന്ദ്ര

ഫോബ്‌സിന്റെ 2023 ലെ ശതകോദ്ദേശ്വര പട്ടികയിലെ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ ശതകോടീശ്വരൻ.  1923 ഒക്ടോബർ 9 ന് ഷിംലയിൽ ജനിച്ച കേശുബ് മഹീന്ദ്രയ്ക്ക് ഈ വർഷം അവസാനം 100 വയസ്സ് തികയും.  മുമ്പ് ഫോബ്സ് പട്ടികയിൽ നിന്ന് പുറത്തായതിന് ശേഷം ഈ വർഷം തിരിച്ചെത്തിയ പട്ടികയിലേക്ക്  ചുരുക്കം ചിലരിൽ ഒരാളാണ് അദ്ദേഹം.

ALSO READ: ആഡംബരത്തിന്റെ അവസാന വാക്ക്! അനന്ത് അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചെയർമാനായ കേശുബ് മഹീന്ദ്ര പ്രശസ്തനായ മനുഷ്യസ്‌നേഹി കൂടിയാണ്. 1.2 ബില്യൺ ഡോളറാണ് ഈ 99കാരന്റെ ആസ്തി. 

യുഎസിലെ പെൻസിൽവാനിയ സർവകലാശാലയിൽ നിന്നും ബിരുദം നേടിയ അദ്ദേഹം പിതാവിന്റെ പിന്തുടർച്ചയെന്നോണം 1947-ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ എത്തി, 1963-ൽ അദ്ദേഹം കമ്പനിയുടെ ചെയർമാനായി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സഹസ്ഥാപകനാണ് കേശുബിന്റെ പിതാവ് ജെ.സി. മഹീന്ദ്ര 1945-ലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉദയം. 

അനന്തരവൻ ആനന്ദ് മഹീന്ദ്രയ്ക്ക് സ്ഥാനം നൽകിക്കൊണ്ട് കേശുബ് 2012 ൽ ചെയർമാൻ സ്ഥാനത്തു നിന്ന് പടിയിറങ്ങി. നിലവിൽ 2 ബില്യൺ ഡോളറാണ് ആനന്ദ് മഹീന്ദ്രയുടെ ആസ്തി.  1987-ൽ ഫ്രഞ്ച് ഗവൺമെന്റ് അദ്ദേഹത്തിന് ഷെവലിയർ ഡി എൽ'ഓർഡ്രെ നാഷണൽ ഡി ലാ ലെജിയൻ ഡി ഹോണർ നൽകി ആദരിച്ചു. 2004 മുതൽ 2010 വരെ, കേശുബ് മഹീന്ദ്ര പ്രധാനമന്ത്രിയുടെ വ്യാപാര വ്യവസായ കൗൺസിൽ, അംഗമായിരുന്നു.

ALSO READ: മുകേഷ് അംബാനിയുടെ ഇഷ്ട ഭക്ഷണത്തിന്റെ വില! തുറന്ന് പറഞ്ഞ് നിത അംബാനി

ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽസ്, ഇന്ത്യൻ ഹോട്ടൽസ്, ഐഎഫ്‌സി, ഐസിഐസിഐ എന്നിവയുൾപ്പെടെ സ്വകാര്യ, പൊതു മേഖലയിലെ നിരവധി ബോർഡുകളിലും കൗൺസിലുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹഡ്‌കോയുടെ (ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) സ്ഥാപകനും ചെയർമാനുമായിരുന്നു കേശുബ് മഹീന്ദ്ര. 

Latest Videos
Follow Us:
Download App:
  • android
  • ios