Asianet News MalayalamAsianet News Malayalam

പ്രായമായാൽ പണത്തിനായി ആരുടെ മുന്നിലും കൈ നീട്ടേണ്ട, മാസം 50,000 രൂപ പെൻഷൻ ഉറപ്പാക്കാം, വഴികൾ ഇതാ

എത്രയും നേരത്തെ പദ്ധതിയില്‍ ചേരുന്നുവോ അത്രയും വരുമാനം ഉറപ്പാക്കാം എന്നതാണ് പദ്ധതിയുടെ നേട്ടം. 18 നും 70 നും ഇടയിൽ പ്രായമുള്ള ആർക്കും അക്കൗണ്ട് തുറക്കാം.

nps investment guide how to secure 50000 rd monthly pension by age 40
Author
First Published Oct 1, 2024, 5:17 PM IST | Last Updated Oct 1, 2024, 5:17 PM IST

മ്പാദിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമല്ല, സമ്പാദിച്ച പണം സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് റിട്ടയർമെന്റ് കാലത്തേക്ക് മികച്ച വരുമാനം ഉറപ്പിക്കുക എന്നുള്ളത് വെല്ലുവിളിയാണ്. വയസ്സായാൽ അധ്വാനിക്കാൻ കഴിഞ്ഞെന്ന് വരില്ല, അതിനാൽ ശരിയായ സമയത്ത് ഒരു പെൻഷൻ പദ്ധതി തയ്യാറാക്കേണ്ടത് വളരെ പ്രധാനമാണ്. വാർദ്ധക്യത്തിൽ മികച്ച വരുമാനം ലഭിക്കാൻ ഇപ്പോൾ നിക്ഷേപിക്കുക. വിരമിച്ച് കഴിഞ്ഞ് പ്രതിമാസം 50,000 രൂപ പെൻഷൻ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്? 

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ് എന്നത് ഒരു പെന്‍ഷന്‍ പദ്ധതി മികച്ച ഒരു ഓപ്‌ഷനാണ്. പ്രവാസികള്‍ക്കും എന്‍പിഎസില്‍ നിക്ഷേപം നടത്താം. നിക്ഷേപകര്‍ക്ക് തന്നെ ഏത് പെന്‍ഷന്‍ ഫണ്ട് വേണമെന്നതും തീരുമാനിക്കാം. 60 വയസ് കഴിഞ്ഞാല്‍ പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 60 വയസിന് ശേഷവും പദ്ധതിയില്‍ ചേരാം. അവര്‍ക്ക് പദ്ധതിയില്‍ ചേര്‍ന്ന് 3 വര്‍ഷങ്ങള്‍ക്ക് ശേഷം പെന്‍ഷന്‍ ലഭിക്കും. എത്രയും നേരത്തെ പദ്ധതിയില്‍ ചേരുന്നുവോ അത്രയും വരുമാനം ഉറപ്പാക്കാം എന്നതാണ് പദ്ധതിയുടെ നേട്ടം. 

18 നും 70 നും ഇടയിൽ പ്രായമുള്ള ആർക്കും എൻപിഎസ് നിക്ഷേപത്തിൽ അക്കൗണ്ട് തുറക്കാം. വിരമിച്ചതിന് ശേഷം, ഒറ്റത്തവണ തുകയുടെ 60% പിൻവലിക്കാം. പ്രതിവർഷം 40% ലഭിക്കും. 50,000 രൂപ പിൻഷൻ ലഭിക്കാൻ 35  വയസ്സ് ആകുമ്പോൾ എല്ലാ മാസവും 15,000 രൂപയെങ്കിലും നിക്ഷേപിക്കണം. ഈ നിക്ഷേപം കുറഞ്ഞത് 25 വർഷമെങ്കിലും തുടരണം. അതായത് 25 വർഷത്തേക്ക് എല്ലാ മാസവും 15,000 രൂപ വീതം നിക്ഷേപിക്കണം. 25 വർഷത്തിനുശേഷം സമാഹരിച്ച ഈ തുകയുടെ 60%, അതായത് 1,20,41,013 രൂപ മൊത്തത്തിൽ എടുക്കാം. ബാക്കിയുള്ള 40% തുക, അതായത് 80,27,342 രൂപ ഉണ്ടാകും. ഈ നിക്ഷേപത്തിൻ്റെ 8% വരുമാനം കണക്കാക്കിയാൽ പ്രതിമാസ പെൻഷൻ 53,516 രൂപയാകും.

Latest Videos
Follow Us:
Download App:
  • android
  • ios