ഒരു ലക്ഷം കോടി സംഭാവന നൽകിയ സ്ത്രീ; സമ്പന്നയായത് വിവാഹ മോചനത്തിലൂടെ
ജെഫ് ബെസോസിൽ നിന്നുള്ള വിവാഹമോചനത്തിന് ശേഷം, മക്കെൻസി സ്കോട്ടിന് 253600 കോടി രൂപയുടെ ആമസോൺ ഓഹരി ലഭിച്ചിരുന്നു. ഇവരുടെ ആസ്തി 43.6 ബില്യൺ ഡോളറാണ്,
ലോകത്തുള്ള അതിസമ്പന്നരുടെ പട്ടിക വളരെ വലുതാണ്. ഇതിൽ പലരും തങ്ങളുടെ സമ്പത്ത് സംഭാവന ചെയ്യാറുണ്ട്. മനുഷ്യസ്നേഹിയായ ശതകോടീശ്വരരെ നിങ്ങൾക്ക് അറിയാമായിരിക്കും എന്നാൽ തന്റെ സമ്പത്തിന്റെ വലിയൊരു പങ്ക് സംഭാവന ചെയ്ത കോടീശ്വരിയെ പരിചയപ്പെടാം. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നയായ സ്ത്രീയായ മക്കെൻസി സ്കോട്ട് ആണ് വമ്പിച്ച സംഭാവനകൾ നടത്തിയ വ്യക്തി. നോവലിസ്റ്റും മനുഷ്യസ്‌നേഹിയുമായ മക്കെൻസി സ്‌കോട്ട് ഇതുവരെ 119522 കോടി രൂപ സംഭാവന ചെയ്തതായാണ് റിപ്പോർട്ട്. കൂടാതെ ജീവിതകാലം മുഴുവൻ തൻ്റെ സമ്പത്തിൻ്റെ പകുതിയെങ്കിലും സംഭാവന നൽകുമെന്ന് മക്കെൻസി സ്‌കോട്ട് പറഞ്ഞിട്ടുണ്ട്.
ആരാണ് മക്കെൻസി സ്‌കോട്ട്
ആമസോണിൻ്റെ ആദ്യ ജീവനക്കാരിൽ ഒരാളായിരുന്നു മക്കെൻസി സ്‌കോട്ട്. ആമസോണിന്റെ എക്സിക്യൂട്ടീവ് ചെയർമാനായിരുന്ന ജെഫ് ബെസോസിന്റെ മുൻ ഭാര്യയാണ് മക്കെൻസി സ്കോട്ട്, ന്യൂയോർക്ക് സിറ്റിയിൽ ഹെഡ്ജ് ഫണ്ട് ഡി.ഇ.ഷോയ്ക്ക് വേണ്ടി ജോലി ചെയ്യുമ്പോഴാണ് മക്കെൻസി സ്കോട്ട് ജെഫ് ബെസോസിനെ കണ്ടുമുട്ടുന്നത്. ആമസോൺ തുടങ്ങുന്നതിനായി സിയാറ്റിലിലേക്ക് മാറുന്നതിന് മുമ്പ് 1993 ൽ ഇരുവരും വിവാഹിതരായി. ആമസോൺ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറി. ജെഫ് ബെസോസുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മക്കെൻസി സ്കോട്ട് ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചത്. ജെഫ് ബെസോസിൽ നിന്നുള്ള വിവാഹമോചനത്തിന് ശേഷം, മക്കെൻസി സ്കോട്ടിന് 253600 കോടി രൂപയുടെ ആമസോൺ ഓഹരി ലഭിച്ചിരുന്നു. ഇവരുടെ ആസ്തി 43.6 ബില്യൺ ഡോളറാണ്, എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 12.5 ബില്യൺ ഡോളർ സംഭാവന നൽകിയതിന് ശേഷം ഇത് കുറഞ്ഞു.
ഫോർബ്‌സിൻ്റെ കണക്കുകൾ പ്രകാരം മക്കെൻസി സ്കോട്ടിന് നിലവിൽ 292995 കോടി രൂപയാണ് ആസ്തി.2019-ൽ, തൻ്റെ സമ്പത്തിൻ്റെ പകുതിയെങ്കിലും തൻ്റെ ജീവിതകാലത്ത് സംഭാവന ചെയ്യുമെന്ന് മക്കെൻസി സ്കോട്ട് പ്രതിജ്ഞയെടുത്തു. യീൽഡ് ഗിവിംഗ് എന്ന വെബ്‌സൈറ്റിൽ പങ്കിട്ട വിശദാംശങ്ങളിൽ, 2020 മുതൽ ഏകദേശം 1,600 സ്ഥാപനങ്ങൾക്ക് 119522 കോടി രൂപ സംഭാവന നൽകിയതായി സ്കോട്ട് വെളിപ്പെടുത്തി.