90 കോടിയുടെ നിറം മാറ്റാവുന്ന കാർ മുതൽ 240 കോടിയുടെ ജെറ്റ് വരെ; നിത അംബാനിയുടെ ആഡംബര ശേഖരം
വജ്രങ്ങൾ പതിച്ച സാരികളും ഷൂസുകളും തുടങ്ങി നിത അംബാനിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വസ്തുക്കളെ കുറിച്ച് അറിയാം
ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ സ്ഥാപകയും റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടറുമാണ് നിത അംബാനി (Nita Ambani). ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ (Mukesh Ambani) ഭാര്യയായ നിതയുടെ ഉടമസ്ഥതയിൽ ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള നിരവധി വസ്തുക്കളുണ്ട്. 1985-ൽ വെറും 20 വയസ്സുള്ളപ്പോൾ ആണ് നിതാ അംബാനി മുകേഷ് അംബാനിയെ വിവാഹം ചെയ്തത്. ഇന്ന് ഫോർബ്‌സിന്റെ 'ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ ബിസിനസ്സ് നേതാക്കളുടെ' പട്ടികയിൽ നിതയുടെ പേരുണ്ട്. കൂടാതെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ (IOC) അംഗമാകുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് നിത.
നിത അംബാനിയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വിലപിടിപ്പുള്ള ചില വസ്തുക്കൾ ഇതാ
1. ഓഡി എ9 ചാമിലിയോൺ
അംബാനി കുടുംബത്തിലുള്ളവർക്ക് വാഹനങ്ങളോടുള്ള പ്രണയം പുതിയതല്ല. നിത്യ അംബാനിയുടെ കൈയ്യിലുള്ള ഈ ലിമിറ്റഡ് എഡിഷൻ കാറിന്റെ വില 90 കോടിയിലധികം രൂപയാണ്. സ്പാനിഷ് ഡിസൈനർ ഡാനിയൽ ഗാർസി വികസിപ്പിച്ചെടുത്ത ഈ കാറിൽ ഒരു ഇലക്ട്രോണിക് പെയിന്റ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, അതായത് ഒറ്റ ക്ലിക്കിൽ കാറിന്റെ നിറം തന്നെ മാറ്റാം. റോൾസ് റോയ്‌സ് ഫാന്റം, ബെന്റ്‌ലി ഫ്ലയിംഗ് സ്പർ, മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ് എന്നിവയും നിത അംബാനിയുടെ കാർ ശേഖരത്തിൽ ഉൾപ്പെടുന്നു,
Read Also: അനിൽ അംബാനിയുടെ ഭാര്യ ടിനയോ മുകേഷ് അംബാനിയുടെ ഭാര്യ നിതയോ? ആർക്കാണ് കൂടുതൽ ആസ്തി
2. ആഭരണ ശേഖരണം
നിത അംബാനിയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ വസ്തുക്കളുടെ പട്ടികയിൽ അടുത്തത് അവരുടെ ആഭരണ ശേഖരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപകൽപ്പന ചെയ്ത ആഭരണങ്ങൾ നിതാ അംബാനിയുടെ ശേഖരത്തിലുണ്ട്. ഡയമണ്ട് ചോക്കറുകൾ മുതൽ പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ വരെ അതിൽ ഉൾപ്പെടും. ഡയമണ്ട് മോതിരങ്ങൾ, അപൂർവ വജ്ര ചോക്കറുകൾ, മരതക മാലകൾ തുടങ്ങിയ നിതയുടെ ആഭരണങ്ങൾക്ക് കോടികൾ വിലമതിക്കുമെന്നാണ് റിപ്പോർട്ട്. മകൾ ഇഷ അംബാനിയുടെ വിവാഹത്തിന്, നിത അംബാനി അണിഞ്ഞത് ഹാത്ത് ഫൂളിനൊപ്പം മരതകങ്ങൾ പതിച്ച പരമ്പരാഗത പോൾകി റാണി മാലയാണ്.
3. പാദരക്ഷകൾ
പലർക്കും അറിയാത്ത ഒരു കാര്യം എന്താണെന്നു വെച്ചാൽ നിത അംബാനി ഒരിക്കലും തന്റെ പാദരക്ഷകൾ ആവർത്തിച്ച് ഉപയോഗിക്കാറില്ല. ഒരിക്കൽ ധരിച്ച ചെരുപ്പകളോ ഷൂസുകളോ അവർ വീണ്ടും ധരിക്കാറില്ല. പെഡ്രോ, ജിമ്മി ചൂ, ഗാർസിയ, മാർലിൻ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള നിത അംബാനിയുടെ അതിഗംഭീരമായ ഷൂ ശേഖരം തന്നെ കോടികൾ വിലമതിക്കുന്നതാണ്.
Read Also: മുകേഷ് അംബാനി എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ മാങ്ങ കയറ്റുമതിക്കാരൻ ആയത്? ആ കഥയിങ്ങനെ
4. ലോകത്തിലെ ഏറ്റവും വില കൂടിയ സാരി
പരമ്പരാഗത വസ്‌ത്രങ്ങൾ, പ്രത്യേകിച്ച് സാരികളുടെ കാര്യത്തിൽ നിത അംബാനിയെ മറികടക്കുക അസാധ്യമാണ്. നിത അംബാനിയുടെ അതിമനോഹരമായ സാരികൾ പലപ്പോഴും ചർച്ചാ വിഷയമാകാറുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ സാരി നിതയുടെ ശേഖരത്തിലുണ്ട്. ചെന്നൈ സിൽക്‌സിന്റെ ഡയറക്ടർ ശിവലിംഗം ഡിസൈൻ ചെയ്ത നിതയുടെ സാരി വജ്രവും സ്വർണ്ണവും പതിച്ചതായിരുന്നു. ഒപ്പം മാണിക്യം, പുഖ്‌രാജ്, മരതകം, മുത്തുകൾ തുടങ്ങി നിരവധി അപൂർവ രത്നങ്ങ ളും ഉണ്ടായിരുന്നു. കൈകൊണ്ട് നെയ്ത സാരിയുടെ ഹൈലൈറ്റ് ബ്ലൗസായിരുന്നു, കാരണം അതിൽ ശ്രീകൃഷ്ണന്റെ മനോഹരമായ ചിത്രം എംബ്രോയ്ഡറി ചെയ്തിരുന്നു.
5. ലിപ്സ്റ്റിക് ശേഖരം
പരമ്പരാഗത വസ്‌ത്രങ്ങൾ, അപൂർവ ആഭരണങ്ങൾ, ബ്രാൻഡഡ് ഷൂകൾ എന്നിവയോടുള്ള ഇഷ്ടത്തിന് പുറമെ ലിപ്സ്റ്റിക്കുകളോടും നിത അംബാനിക്ക് ഭ്രാന്തമായ പ്രണയമാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലിപ്സ്റ്റിക്കുകളുടെ വളരെ അപൂർവമായ ഒരു ശേഖരം നിതയ്ക്കുണ്ട്. മാത്രമല്ല ധരിക്കുന്ന വസ്ത്രങ്ങളുമായി യോജിക്കാൻ വേണ്ടി വ്യക്തിഗതമായി നിർമ്മിച്ചവയാണ് അതിൽ കൂടുതലും. നിതയുടെ ലിപ്സ്റ്റിക്കുകളുടെ പുറം പാക്കിംഗിൽ ഭൂരിഭാഗവും സ്വർണ്ണവും വെള്ളിയും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. നിത അംബാനിയുടെ ലിപ്സ്റ്റിക്ക് ശേഖരത്തിന്റെ മൂല്യം 100 കോടി രൂപയാണെന്നും റിപ്പോർട്ടുണ്ട്.
Read Also: അമ്പോ... അംബാനി..! ഒരു മിനിറ്റിൽ മുകേഷ് അംബാനിയുടെ വരുമാനം എത്ര? കണക്ക് ഇതാ
6. ജപ്പാനിൽ നിന്നുള്ള ആഡംബര ചായ സെറ്റ്
പുരാതനവും അപൂർവവുമായ വസ്തുക്കളോടുള്ള ഇഷ്ടം നിത അംബാനിയെ വേറിട്ട് നിർത്താറുണ്ട്. ജപ്പാനിലെ ഏറ്റവും പഴയ പത്ര നിർമ്മാതാക്കളിൽ നോറിറ്റേക്കിൽ നിന്ന് ഒരു അപൂർവ ചായ സെറ്റ് നിത സ്വന്തമാക്കിയിരുന്നു. 1.5 കോടി രൂപയാണ് ഇതിന്റെ വില.
7. കോർപ്പറേറ്റ് വിമാനം
2007 ൽ, മുകേഷ് അംബാനി തന്റെ ഭാര്യയ്ക്ക് അവരുടെ ജന്മദിനത്തിൽ സമ്മാനം നൽകിയതാണ് നിതയുടെ കൈയ്യിലുള്ള ആഡംബര ജെറ്റ്. ഏകദേശം 240 കോടി രൂപയായിരുന്നു ഇതിന്റെ വില. ഓഫീസ്, ഒരു സ്വകാര്യ ക്യാബിൻ, സാറ്റലൈറ്റ് ടെലിവിഷൻ സെറ്റുകൾ, വയർലെസ് കമ്മ്യൂണിക്കേഷൻ, ഒരു മാസ്റ്റർ ബെഡ്‌റൂം, മൾട്ടി ബാത്ത്‌റൂം എന്നിവ ഇവയുടെ പ്രത്യേകതകളായിരുന്നു.