നിത അംബാനി വാരണാസിയിൽ, മകന്റെ വിവാഹ ക്ഷണക്കത്ത് കാശി വിശ്വനാഥന് സമർപ്പിച്ചു

മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി, റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് അനുഗ്രഹം തേടി.

Nita Ambani Offers Anant Ambani-Radhika Merchant's First Wedding Invite At Kashi Vishwanath, Enjoys Chat In Varanasi

മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി, റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് അനുഗ്രഹം തേടി. അനന്തിന്റെ അമ്മയായ നിത, കാശി വിശ്വനാഥന് ആദ്യ വിവാഹ ക്ഷണക്കത്ത് നൽകുകയും ചെയ്തു.

മനോഹരമായ പിങ്ക് സാരി ധരിച്ച് ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയ നിത അംബാനി ഗംഗാ ആരതിയിൽ പങ്കെടുത്തു. ശേഷം കാശി വിശ്വനാഥനെ സന്ദർശിച്ചതിൻ്റെ ലക്ഷ്യത്തെക്കുറിച്ച് അവർ മാധ്യമങ്ങളോട് പറഞ്ഞു.  "ഞാൻ ഭഗവാൻ ശിവനോട് പ്രാർത്ഥിച്ചു, ഇന്ന് ഞാൻ അനന്തിൻ്റെയും രാധികയുടെയും വിവാഹ ക്ഷണക്കത്തുമായി എത്തിയതാണ്.  10 വർഷത്തിന് ശേഷമാണ് ഞാൻ ഇവിടെ വന്നത്. ഇവിടുത്തെ വികസനം കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്." നിതാ അംബാനി പറഞ്ഞു 

അനന്ത് അംബാനിയും രാധിക മർച്ചൻ്റുമായുള്ള വിവാഹം ജൂലൈ 12 ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) പ്രശസ്തമായ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടക്കും.

പരമ്പരാഗത ഹിന്ദു ആചാരങ്ങൾ പ്രകാരം വിവാഹ ആഘോഷങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തിരിക്കുന്നു. ജൂലൈ 12 വെള്ളിയാഴ്ച ശുഭകരമായ ശുഭ് വിവാഹ ചടങ്ങുകളോടെ പ്രധാന ചടങ്ങുകൾ ആരംഭിക്കും. പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിക്കാൻ അതിഥികളോട് നിർദേശിച്ചിട്ടുണ്ട്. ജൂലൈ 13 ശനിയാഴ്ച ശുഭ് ആശിർവാദോടെ ആഘോഷങ്ങൾ തുടരും, അവസാന പരിപാടിയായ മംഗൾ ഉത്സവ് അല്ലെങ്കിൽ വിവാഹ സൽക്കാരം, ജൂലൈ 14 ഞായറാഴ്ചയാണ്. ഈ അവസരത്തിൽ അതിഥികളോട് 'ഇന്ത്യൻ ചിക്' വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എൻകോർ ഹെൽത്ത്‌കെയർ സിഇഒ വിരേൻ മർച്ചൻ്റിൻ്റെയും വ്യവസായിയായ ഷൈല മർച്ചൻ്റിൻ്റെയും മകളാണ് രാധിക മർച്ചൻ്റ്. 

ഈ വർഷമാദ്യം, ഗുജറാത്തിലെ ജാംനഗറിൽ വിവാഹത്തിന് മുമ്പുള്ള ആദ്യ ആഘോഷങ്ങള്‍ നടത്തിയിരുന്നു. വ്യവസായ പ്രമുഖർ, രാഷ്ട്രത്തലവൻമാർ, ഹോളിവുഡ്, ബോളിവുഡ് സെലിബ്രിറ്റികൾ എന്നിവർ ചടങ്ങിനെത്തി.വിശിഷ്ടാതിഥികളിൽ മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും ഇവാങ്ക ട്രംപും ഉൾപ്പെടുന്നു.

ഇന്ത്യൻ കോർപ്പറേറ്റ് ഭീമൻമാരായ ഗൗതം അദാനി, നന്ദൻ നിലേകനി, അഡാർ പൂനാവാല എന്നിവരും ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, രോഹിത് ശർമ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു. ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ് ​​ആഘോഷങ്ങൾക്ക് എത്തിയിരുന്നു. കൂടാതെ അമിതാഭ് ബച്ചൻ, രജനീകാന്ത്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ-ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത് തുടങ്ങി ബോളിവുഡിലെ പ്രമുഖർ ആഘോഷങ്ങൾക്ക് എത്തിയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios