എൻപിഎസ് വരിക്കാർക്ക് നിക്ഷേപതുക പിൻവലിക്കുന്നതിന് പുതിയ നിയമങ്ങൾ

 നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) വരിക്കാർ അവരവരുടെ അക്കൗണ്ടിലുള്ള പെൻഷൻ തുക പിൻവലിക്കുന്നതിന്, ചില രേഖകൾ കൂടി സമർപ്പിക്കണമെന്ന നിർദ്ദേശവുമായി  പെൻഷൻ ഫണ്ട് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റി (പിഫ്ആർഡിഎ).2023 ഏപ്രൽ 1 മുതൽ
എല്ലാ എൻപിഎസ് വരിക്കാർക്കും ഈ വ്യവസ്ഥ   

New NPS withdrawal rules come into effect  All you need to know ppp

നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) വരിക്കാർ അവരവരുടെ അക്കൗണ്ടിലുള്ള പെൻഷൻ തുക പിൻവലിക്കുന്നതിന്, ചില രേഖകൾ കൂടി സമർപ്പിക്കണമെന്ന നിർദ്ദേശവുമായി  പെൻഷൻ ഫണ്ട് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റി (പിഫ്ആർഡിഎ).2023 ഏപ്രൽ 1 മുതൽ എല്ലാ എൻപിഎസ് വരിക്കാർക്കും ഈ വ്യവസ്ഥ   ബാധകമാണെന്നും പിഎഫ്ആർഡിഎ വ്യക്തമാക്കി.സെൻട്രൽ റെക്കോർഡ് കീപ്പിങ് ഏജൻസി (സിആർഎ) യൂസർ ഇന്റർഫേസിലാണ് നിർദിഷ്ട രേഖകൾ എൻപിഎസ് അംഗങ്ങൾ സമർപ്പിക്കേണ്ടത്.പുതിയ നിയമത്തിലൂടെ എൻപിഎസ് അക്കൗണ്ടിൽ നിന്നുള്ള അന്വിറ്റി പേയ്‌മെന്റ് ഇടപാടുകൾ വേഗത്തിലാക്കാനും, നിലവിലെ എൻപിഎസ് അംഗങ്ങളുടെ പുറത്തേക്കു പോകൽ നടപടികൾ ലളിതമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. 2023 ഫെബ്രുവരിയിലാണഅ ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.

പുതിയ സർക്കുലർ പ്രകാരം ആവശ്യമായ രേഖകൾ

എൻപിഎസ് എക്‌സിറ്റ് / വിഡ്രോവൽ ഫോം പിൻവലിക്കൽ അപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ള താമസ സ്ഥലത്തിന്റെ തിരിച്ചറിയൽ രേഖ ബാങ്ക് അക്കൗണ്ട് രേഖ
പെർമെനന്റ് റിട്ടയർമെന്റ്അക്കൗണ്ട് നമ്പർ കാർഡിന്റെ പകർപ്പ്

വരിക്കാരുടെ താൽപര്യാർത്ഥം 2023 ഏപ്രിൽ 1 മുതൽ രേഖകൾ അപ്ലോഡ് ചെയ്യേണ്ടത് നിർബന്ധമാണെന്ന്  പിഎഫ്ആർഡിഎ അറിയിച്ചു. ഇതോടെ എൻപിഎസ് വരിക്കാർക്ക് സുഗമമായി അന്വിറ്റി വരുമാനത്തിന്റെ വിതരണം നടക്കുമെന്നും, അംഗങ്ങൾക്ക് ഇതു ഉപകാരപ്രദമാണെന്നും പെൻഷൻ അതോറിറ്റി വ്യക്തമാക്കി.

Read more:  1.6 ലക്ഷം കോടി കവിഞ്ഞ് മാർച്ചിലെ ജിഎസ്ടി കളക്ഷൻ; 2023 ലെ വരുമാനം 22 ശതമാനം കൂടുതൽ

60 വയസ്സിനു മുകളിലുള്ള 567,116 ഗുണഭോക്താക്കൾ നിലവിൽ എൻപിഎസിനു കീഴിലുണ്ട്.പുതിയ നിയമങ്ങൾ എൻപിഎസിൽ നിന്ന് പുറത്തുകടക്കുന്ന വരിക്കാർക്ക് ആന്വിറ്റി പേയ്മെന്റുകൾ വേഗത്തിലും ലളിതവുമാക്കും.പഴയ പെൻഷൻ പദ്ധതി പ്രകാരം സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം പ്രതിമാസ പെൻഷന് അർഹതയുണ്ട്.  അവസാനത്തെ ശമ്പളത്തിന്റെ പകുതിയാണ് പ്രതിമാസ പെൻഷനായി ലഭിച്ചിരുന്നത്. എന്നാൽ, പുതിയ പെൻഷൻ പദ്ധതി പ്രകാരം, ജീവനക്കാർ ശമ്പളത്തിന്റെ നിശ്ചിത വിഹിതം ഓരോ മാസവും സർവീസ് കാലയളവിനിടെ പെൻഷൻ ഫണ്ടിലേക്ക് നൽകണം. ഇതിനു അനുസൃതമായി, വലിയൊരു തുക സർവീസിൽ നിന്നും വിരമിക്കുന്ന സമയത്ത് ലഭിക്കും. . ബാക്കിയുള്ള  തുക, തുടർ ജീവിത കാലയളവിലേക്ക് സ്ഥിരമായ വരുമാനം ലഭിക്കുന്നതിനായുള്ള അന്വിറ്റി പദ്ധതിയിൽ നിക്ഷേപിക്കണം.പഴയ പെൻഷൻ പദ്ധതി 2003 ഡിസംബറിൽ നിർത്തലാക്കി. 2004 ഏപ്രിൽ 1 മുതൽ പുതിയ പെൻഷൻ പദ്ധതി നിലവിൽ വന്നു.

Latest Videos
Follow Us:
Download App:
  • android
  • ios