444 ദിവസത്തേക്ക് വമ്പൻ പലിശ ; പുതിയ അമൃത് മഹോത്സവ് എഫ്ഡി സ്‌കീമുമായി ഈ ബാങ്ക്

മുതിർന്ന പൗരൻമാർക്ക് ഉയർന്ന പലിശ. പുതിയ അമൃത് മഹോത്സവ് സ്ഥിരനിക്ഷേപപദ്ധതി പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി, വിവിധ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്.

New Amrit Mahotsav FD Scheme apk

സ്വകാര്യമേഖലയിലെ വായ്പാദാതാവായ ഐഡിബിഐ ബാങ്ക് രണ്ട് കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തി. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിവരങ്ങൾ പ്രകാരം 2023 ഏപ്രിൽ 1-മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും  ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 444 ദിവസത്തെ പുതിയ അമൃത് മഹോത്സവ് എഫ്ഡി പദ്ധതിയും ബാങ്ക് അവതരിപ്പിച്ചു. മുതിർന്ന പൗരൻമാർക്ക് 7.65 ശതമാനവും പൊതുജനങ്ങൾക്ക് 7.15 ശതമാനവുമാണ് അമൃത് മഹോത്സവ് എഫ്ഡി പദ്ധതി വാഗ്ദാനം ചെയ്യുന്നത്. പുതിയ അമൃത് മഹോത്സവ് സ്ഥിരനിക്ഷേപപദ്ധതി പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി, വിവിധ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്.

പുതിയ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ

ഒരാഴ്ച മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, പൊതുവിഭാഗത്തിന് 3 ശതമാനം മുതൽ 6.25 ശതമാനം വരെയാണ് പലിശനിരക്ക്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 3.5 ശതമാനം മുതൽ 6.75 ശതമാനം വരെയും പലിശ നിരക്ക് ബാങ്ക് ഗ്യാരണ്ടി നൽകുന്നു. ഒരാഴ്ച മുതൽ 30 ദിവസം വരെ  കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് നിലവിൽ 3.ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.  അതേസമയം 31 മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.3 ശതമാനം പലിശ നിരക്ക് നൽകുന്നുണ്ട്. 46 ദിവസം മുതൽ 90 ദിവസം വരെ സൂക്ഷിക്കുന്ന നിക്ഷേപങ്ങൾക്ക് 4.25 ശതമാനമാണ് പലിശനിരക്ക്. 91 ദിവസം  മുതൽ 6 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനവുമാണ് പലിശ നിരക്ക്.

ആറ് മാസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.5 ശതമാനം പലിശയും, ഒരു 1 വർഷം മുതൽ 2 വർഷം വരെ (444 ദിവസങ്ങൾ ഒഴികെ) കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 6.75 ശതമാനം പലിശയും ലഭിക്കും. നിലവിൽ, രണ്ട് മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 6.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു, അതേസമയം ഐഡിബിഐ ബാങ്ക് മൂന്ന് മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശ നിരക്കാണ് നൽകുന്നത്. അഞ്ച് വർഷത്തെ നികുതി ലാഭിക്കുന്ന സ്ഥിരനിക്ഷേപത്തിന് പൊതുജനങ്ങൾക്ക് 6.25 ശതമാനവും പ്രായമായവർക്ക് 6.75 ശതമാനവുമാണ് ഐഡിബിഐ ബാങ്ക്  വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.

Latest Videos
Follow Us:
Download App:
  • android
  • ios