എൻഇഎഫ്ടി സേവനം 14 മണിക്കൂർ മുട‌ങ്ങും: റിസർവ് ബാങ്ക്

ബാങ്കുകൾ പ്രസ്തുത വിവരം ഉപഭോക്താക്കളെ അറിയിക്കണമെന്നും റിസർവ് ബാങ്ക് നിർദ്ദേശിക്കുന്നു. 

neft service issues

മുംബൈ: ബാങ്ക് അക്കൗണ്ടുകൾ വഴി പണം കൈമാറാനുളള സംവിധാനമായ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻഇഎഫ്ടി) ശനിയാഴ്ച അർധരാത്രി മുതൽ മുടങ്ങും. 14 മണിക്കൂറിലേക്കാണ് സേവന തടസ്സം നേരിടുക. 

മെയ് 22 അർധരാത്രി മുതൽ 23ന് ഉച്ചയ്ക്ക് രണ്ട് വരെയാകും സേവന തടസ്സം ഉണ്ടാകുക. ബാങ്കുകൾ പ്രസ്തുത വിവരം ഉപഭോക്താക്കളെ അറിയിക്കണമെന്നും റിസർവ് ബാങ്ക് നിർദ്ദേശിക്കുന്നു. 

എന്നാൽ, മറ്റൊരു പണം കൈമാറാനുളള സംവിധാനമായ റിയൽ ടൈം ​ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) തടസ്സമില്ലാതെ പ്രവർത്തിക്കും. എൻഇഎഫ്ടിയുമായി ബന്ധപ്പെ‌ട്ട ടെക്നിക്കൽ അപ്​ഗ്രഡേഷൻ നടക്കുന്നതിനാലാണ് സേവന തടസ്സമുണ്ടാകുന്നതെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. വർഷം മുഴുവനും 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് എൻഇഎഫ്ടി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios