സ്ഥിരനിക്ഷേപങ്ങൾക്ക് 9.15 ശതമാനം പലിശ, അതിഗംഭീര ഓഫറുമായി പ്രമുഖ റീട്ടെയിൽ എൻബിഎഫ്‌സി

ബാങ്കുകൾ, സർക്കാർ സ്‌കീമുകൾ, സ്‌മോൾ ഫിനാൻസ് ബാങ്കുകൾ എന്നിവയുമായി താരതമ്യം ചെയ്യുമ്പൾ വമ്പൻ പലിശയാണ് ഈ എൻബിഎഫ്‌സി വാഗ്ദാനം ചെയ്യുന്നത്. 

NBFC FD interest rate apk

കർഷകമായ പലിശനിരക്ക് തന്നെയണ് നിക്ഷേപങ്ങൾ തുടങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. അത്തരത്തിൽ എഫ്ഡി നിക്ഷേപങ്ങൾക്ക് അതിഗംഭീര പലിശ ഓഫർ ചെയ്തിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ എൻബിഎഫ്സിയായ ശ്രീറാം ഫിനാൻസ് ലിമിറ്റഡ്. പ്രമുഖ ബാങ്കുകൾ, സർക്കാർ സ്‌കീമുകൾ, സ്‌മോൾ ഫിനാൻസ് ബാങ്കുകൾ എന്നിവയുമായി താരതമ്യം ചെയ്യുമ്പൾ വമ്പൻ പലിശയാണ് നിക്ഷേപങ്ങൾക്ക് ശ്രീറാം ഫിനാൻസ് വാഗ്ദാനം ചെയ്യുന്നത്.

സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ശ്രീറാം ഫിനാൻസ് ലിമിറ്റഡ് ജൂബിലി ഡെപ്പോസിറ്റിന്  കീഴിലെ പ്രത്യേക സ്ഥിര നിക്ഷേപ നിരക്ക് പ്രഖ്യാപിച്ചത്. ഇതോടെ എഫ്ഡി സ്‌കീമിന് കീഴിൽ, നിക്ഷേപകർക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 9.15 ശതമാനം വരെ പലിശ ലഭിക്കും. പുതുക്കിയ  നിരക്കുകൾ 2023 ഏപ്രിൽ 5 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ആവശ്യമുള്ളവർക്ക് പഴയ നിക്ഷേപങ്ങൾ പുതുക്കുകയും ചെയ്യാം.50 മാസത്തെ സ്ഥിരനിക്ഷേപങ്ങൾ പലിശ സഹിതം പുതുക്കുന്നതിനുമുള്ള അപേക്ഷകൾ കമ്പനി സ്വീകരിക്കും

ALSO READ: 'അജിയോ'യ്ക്ക് ശേഷം വിജയം കൊയ്യാൻ 'ടിര'; ബ്യൂട്ടി റീട്ടെയില്‍ പ്ലാറ്റ്‌ഫോമുമായി ഇഷ അംബാനിയുടെ റിലയൻസ് റീട്ടെയിൽ

വനിതാ നിക്ഷേപകർക്ക് പ്രതിവർഷം 0.10 ശതമാനം അധിക പലിശ ലഭിക്കുകയും ചെയ്യും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും. മുതിർന്ന വനിതകൾക്ക്  0.60 ശതമാനം അധിക പലിശയും ലഭിക്കും. മേൽപ്പറഞ്ഞ എല്ലാ ഓഫറുകളും ഓഫ്‌ലൈൻ, ഓൺലൈൻ നിക്ഷേപത്തിനും ലഭ്യമാകും.

രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ആർബിഐ  റിപ്പോ നിരക്ക് തുടർച്ചയായി വർധിപ്പിക്കുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി 2022 മെയ് മുതൽ, റിപ്പോ നിരക്ക് ആറ് തവണയായി 250 ബേസിസ് പോയിന്റുകൾ ഉയർത്തിയിട്ടുണ്ട്.. ഫെബ്രുവരിയിൽ നടന്ന അവസാന എംപിസി മീറ്റിൽ ആർബിഐ പ്രധാന റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 6.50 ശതമാനമാക്കിയിരുന്നു. എന്നാൽ ആർബിഐ റിപ്പോ നിരക്കിന് ആനുപാതികമായി ബാങ്കുകൾ പലിശനിരക്കുയർത്തുന്നില്ലെന്ന പരാതികള്‍ ഉയരുമ്പോഴാണ് വമ്പൻ പലിശനിരക്ക് ഓഫറുമായി ശ്രീറാം ഫിനാൻസ് ലിമിറ്റഡ്  രംഗത്തെത്തുന്നത്.

ബാങ്ക് എഫ്ഡികളുമായുള്ള താരതമ്യം

നിലവിൽ, എച്ച്ഡിഎഫ്സി ബാങ്ക് പൊതുജനങ്ങൾക്ക് 7.1 ശതമാനം വരെ പലിശയും,  60 വയസ്സിന് മുകളിലുളള മുതിർന്ന പൗരന്മാർക്ക്  7.6 ശതമാനം വരെയും പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്.. പിഎൻബി പൊതുജനങ്ങൾക്ക് 7.25 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം വരെയും നൽകുന്നുണ്ട്. ഐസിഐസിഐ ബാങ്ക് പൊതുജനങ്ങൾക്ക് 7.1 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനം വരെയും വാഗ്ദാനം ചെയ്യുന്നു.

ALSO READ: ആഡംബരത്തിന്റെ അവസാന വാക്ക്! അനന്ത് അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

ആറ് മാസം, ഒരു വർഷം, മൂന്ന് വർഷം അല്ലെങ്കിൽ അഞ്ച് വർഷം എന്നിങ്ങനെ ഒരു നിശ്ചിത സമയത്തേക്ക് നിക്ഷേപകർ പണം സൂക്ഷിക്കുന്ന സമയ നിക്ഷേപങ്ങളാണ് ബാങ്ക് എഫ്ഡികൾ. ഈ സ്ഥിരനിക്ഷേപത്തിന് ബാങ്ക് നിശ്ചിത വാർഷിക പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. മേൽപ്പറഞ്ഞ ബാങ്കുകൾ നിക്ഷേപങ്ങൾക്ക് 8 ശതമാനത്തിനടുത്ത് വരെ മാത്രം പലിശ നൽകുമ്പോഴാണ്  ശ്രീറാം ഫിനാൻസ് ലിമിറ്റഡ് 50 മാസത്തേക്ക് 9.15 ശതമാനം പലിശ് നൽകുന്നത്.

ചെറുകിട സമ്പാദ്യ പദ്ധതികളുമായുള്ള താരതമ്യം

നിക്ഷേപങ്ങൾ തുടങ്ങാനായി പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സുരക്ഷയിൽ വിവിധ നിക്ഷേപപദ്ധതികൾ നിലവിലുണ്ട്. - സേവിംഗ്‌സ് ഡെപ്പോസിറ്റുകൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ, പ്രതിമാസ വരുമാന പദ്ധതി സർക്കാർ പദ്ധതികളെ ഇങ്ങനെ മൂന്നായി തിരിക്കാം.

സേവിംഗ് ഡെപ്പോസിറ്റുകളിൽ ഒന്ന് മുതൽ മൂന്ന് വർഷത്തെ ടൈം ഡെപ്പോസിറ്റുകളും അഞ്ച് വർഷത്തെ ആവർത്തന നിക്ഷേപങ്ങളും ഉൾപ്പെടുന്നു. നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റുകൾ ,കിസാൻ വികാസ് പത്ര  തുടങ്ങിയ സേവിംഗ് സർട്ടിഫിക്കറ്റുകളും ഇതിൽ ഉൾപ്പെടുന്നു. സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി അക്കൗണ്ട്, സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം എന്നിവയാണ് ഉൾപ്പെടുന്നത്. പതിമാസ വരുമാന പദ്ധതിയിലാണ് പ്രതിമാസ വരുമാന അക്കൗണ്ട് ഉൾപ്പെടുന്നത്..സുകന്യ സമൃദ്ധി അക്കൗണ്ട് നിലവിൽ 8.0 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. തുടർന്ന് നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റുകൾ 7.7 ശതമാനവും,, 5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളും, കിസാൻ വികാസ് പത്രയും 7.5 ശതമാനം വീതംവും, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 7.1 ശതമാനം പലിശനിരക്കുമാണ് വാഗ്ദാനം ചെയ്യുന്നത്.

ALSO READ: പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, 72,000 കോടി നഷ്ടപരിഹാരം നല്കാൻ ജോൺസൺ ആൻഡ് ജോൺസൺ

Latest Videos
Follow Us:
Download App:
  • android
  • ios