മുത്തൂറ്റ് ഫിനാൻസിൻറെ ശ്രീലങ്കയിലെ ദശാബ്ദത്തിലെ മുന്നേറ്റം ആഗോള വളർച്ചാതന്ത്രങ്ങളെ ഉയർത്തിക്കാട്ടുന്നു

ശ്രീലങ്കയിലുടനീളം നൂറിലധികം ശാഖകളിലൂടെയുളള ഈ നേട്ടം തന്ത്രപരമായ അന്താരാഷ്ട്ര വിപണി വിപുലീകരണത്തിലൂടെ ആഗോള സാമ്പത്തിക സേവന സ്ഥാപനമെന്ന സ്ഥാനം കമ്പനി ഉറപ്പിക്കുകയാണ്.

Muthoot Finances Sri Lanka success underlines global growth strategy

തങ്ങളുടെ ശ്രീലങ്കൻ സബ്സിഡിയറി ആയ ഏഷ്യ അസറ്റ് ഫിനാൻസ് പിഎൽസി (എഎഎഫ്)  2014-ലെ ഏറ്റെടുക്കലിന് ശേഷമുള്ള ഒരു ദശാബ്ദത്തെ ലാഭകരമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് പ്രഖ്യാപിച്ചു. ശ്രീലങ്കയിലുടനീളം നൂറിലധികം ശാഖകളിലൂടെയുളള ഈ നേട്ടം തന്ത്രപരമായ അന്താരാഷ്ട്ര വിപണി വിപുലീകരണത്തിലൂടെ ആഗോള സാമ്പത്തിക സേവന സ്ഥാപനമെന്ന സ്ഥാനം കമ്പനി ഉറപ്പിക്കുകയാണ്.

ഈ അവസരത്തിൽ കൊച്ചിയിലെ മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം ജോർജ്, ഏഷ്യ അസറ്റ് ഫിനാൻസ് ചെയർമാൻ വി എ പ്രശാന്ത്, മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഒഒയും ആയ കെ ആർ ബിജിമോൻ, മുത്തൂറ്റ് ഫിനാൻസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവി രോഹിത് രാജ് തുടങ്ങിയവർ പങ്കെടുത്തു.

ആകെ 5705 ദശലക്ഷം രൂപയുടെ വായ്പാ ആസ്തികൾ കൈകാര്യം ചെയ്യുന്ന എഎഎഫിൽ മുത്തൂറ്റ് ഫിനാൻസിന് 72.92 ശതമാനം വിഹിതമാണുള്ളത്.

ശ്രീലങ്കൻ ഓഹരി വിപണിയിൽ ലിസ്റ്റു ചെയ്തിട്ടുള്ള എഎഎഫിന് രാജ്യത്തുടനീളമായി നൂറിലേറെ ബ്രാഞ്ചുകളാണുള്ളത്.  2024 സാമ്പത്തിക വർഷത്തിൽ സ്ഥാപനത്തിൻറെ 54 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നികുതിക്കു ശേഷമുള്ള ലാഭമായ 95.61 മില്യൺ രൂപ (344.2 എൽകെആർ) എന്ന നേട്ടം കൈവരിക്കുകയുണ്ടായി.  ശ്രീലങ്കയിലെ ഫിച്ച് റേറ്റിങിൽ നിന്ന് 2024 മാർച്ചിൽ എഎഎഫ് എ പ്ലസ് സ്റ്റേബിൾ ഔട്ട്ലുക്ക് റേറ്റിങ് കരസ്ഥമാക്കി തങ്ങളുടെ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തു.

ശ്രീലങ്കയിലെ ഏറ്റവും വിശ്വസനീയമായ സാമ്പത്തിക സേവന ദാതാക്കളിൽ ഒന്നാണ് എഎഎഫ്.  ബ്രാഞ്ചുകൾ വിപുലീകരിക്കാനുള്ള എഎഎഫിൻറെ നീക്കങ്ങൾ തുടരുകയാണ്. എഎഎഫിൽ കൂടുതൽ പ്രവർത്തന കാര്യക്ഷമത, സാങ്കേതികവിദ്യകൾ സ്വീകരിക്കൽ, ചെലവു കുറക്കൽ തുടങ്ങിയവയിലൂടെ മുത്തൂറ്റ് ഫിനാൻസ് ഇന്ത്യയിലെ തങ്ങളുടെ മുഖ്യ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് ഒപ്പം വിശ്വസനീയമായ ബിസിനസ് മാതൃക പുതിയ വിപണികളിലേക്കു വ്യാപിപ്പിക്കുകയുമാണ്.

തങ്ങളുടെ സ്വർണ പണയ വായ്പകൾ 2019 സാമ്പത്തിക വർഷത്തിനും 2023 സാമ്പത്തിക വർഷത്തിനുമിടയിൽ നാലു മടങ്ങു വർധിച്ചതിലൂടെ ശ്രീലങ്കയുടെ തന്ത്രപരമായ പ്രാധാന്യവും വ്യക്തമാകുകയാണ്.  സാമ്പത്തിക മേഖലയിലെ സ്വർണ പണയത്തിൻറെ വിഹിതം ഇതിലൂടെ നാലു ശതമാനത്തിൽ നിന്നു 18 ശതമാനമായി ഉയർത്തുകയും ചെയ്തു.  ഹ്രസ്വകാല വായ്പകൾക്കായുള്ള ആവശ്യം വർധിച്ചു വരുന്നതും സ്വർണത്തിൻറെ  പണയപ്പെടുത്തുന്നതിനും പണം ലഭ്യമാക്കാനും ഉള്ള കഴിവുകളും പണം തിരിച്ചെടുക്കാൻ വായ്പാ ദാതാക്കൾക്ക് എളുപ്പത്തിൽ കഴിയുന്നതും ഈ വളർച്ചയെ ത്വരിതപ്പെടുത്തി. ഇതിനു പുറമെ രാജ്യത്തെ ജനതയുടെ 51 ശതമാനത്തോളം ബാങ്കിങ് സേവനങ്ങൾ ലഭിക്കാത്തവരാണെന്നതും വായ്പാ സേവനങ്ങൾ വിപുലീകരിക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.  എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കാനുള്ള മുത്തൂറ്റ് ഫിനാൻസിൻറെ പ്രതിബദ്ധതയ്ക്ക് ഒപ്പമാണ് ഇത്.

സ്വർണ പണയ വായ്പയ്ക്ക് ഒപ്പം എഎഎഫിലൂടെ ബിസിനസ് വായ്പകൾ, മൈക്രോ മോർട്ട്ഗേജ് വായ്പകൾ, വാഹന വായ്പകൾ തുടങ്ങിയവയും നൽകുന്നതിലൂടെ മുത്തൂറ്റ് ഫിനാൻസ് ശ്രീലങ്കയിലെ 2-3 ലക്ഷം ഉപഭോക്താക്കളെയാണ് ഔപചാരിക സാമ്പത്തിക സേവനങ്ങൾ നേടാനും വായ്പാ ചരിത്രം വളർത്തിയെടുക്കാനും പിന്തുണച്ചത്.  പ്രതികൂലമായ സാമ്പത്തിക പശ്ചാത്തലങ്ങൾക്കിടയിലും ഏഷ്യ അസറ്റ് ഫിനാൻസിനെ ശ്രീലങ്കയിലെ സാമ്പത്തിക വളർച്ചയുടെ എഞ്ചിൻ ആക്കി മാറ്റാൻ കഴിയുന്നത്  തങ്ങളുടെ ബിസിനസ് മാതൃകയുടെ ശക്തിയും വലുപ്പവുമാണ് ചൂണ്ടിക്കാട്ടുന്നത്.  എഎഎഫിൻറെ സുസ്ഥിര വളർച്ച മൂത്തൂറ്റ് ഫിനാൻസിൻറെ ആഗോള, മൊത്ത വളർച്ചാ പദ്ധതികളെ കൂടുതൽ ശക്തമാക്കുന്നുമുണ്ട്. ബിസിനസ് ബന്ധങ്ങൾ വിപുലീകരിക്കുന്നതു സംബന്ധിച്ച് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ അടുത്തിടെ നടത്തിയ ചർച്ചകൾ ഇരു രാജ്യങ്ങളിലേയും ബിസിനസുകളുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് പുറത്തേക്കു വിപുലീകരിക്കാനും ആഗോള സാമ്പത്തിക സ്ഥാപനമായി വളരാനുമുള്ള തങ്ങളുടെ കാഴ്ചപ്പാടിന് ഒപ്പം നിൽക്കുന്ന തന്ത്രപരമായ ചുവടുവെപ്പായിരുന്നു ശ്രീലങ്കൻ വിപണിയിലേക്കുള്ള തങ്ങളുടെ വിപുലീകരണം എന്ന് കമ്പനിയുടെ ആഗോള കാഴ്ചപ്പാടിനെ കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് ചൂണ്ടിക്കാട്ടി.  ഏഷ്യ അസറ്റ് ഫിനാൻസുമായുള്ള ഒരു ദശാബ്ദം നീണ്ട പങ്കാളിത്തം വായ്പാ വിഭാഗത്തിൽ വാർഷികാടിസ്ഥാനത്തിൽ 33 ശതമാനം വളർച്ച ഉൾപ്പെടെയുള്ള ശക്തമായ നാഴികക്കല്ലുകൾ പിന്നിടാൻ സഹായിച്ചു.  2025 സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ ഇത് 2609 എൽകെആർ എന്ന നിലയിലെത്തി. 2024 ഡിസംബറിൽ സബ്സിഡിയറി നൂറാമത്തെ ബ്രാഞ്ചും ആരംഭിച്ച് ശ്രീലങ്കയിലെ വളർച്ച കൂടുതൽ വിപുലമാക്കി. കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളിലും കൈവരിക്കാനായ ഏഷ്യ അസറ്റ് ഫിനാൻസിൻറെ വിജയം തങ്ങളുടെ ബിസിനസ് മാതൃകയുടേയും ഏതു മേഖലയിലും മൂല്യങ്ങൾ നൽകാനുള്ള തങ്ങളുടെ കഴിവിൻറേയും ശക്തിയാണു തെളിയിക്കുന്നത്.  ഈ നാഴികക്കല്ല് ആഗോള തലത്തിലെ വളർച്ച മാത്രമല്ലെന്നും ഇന്ത്യയിലെ വിജയഗാഥ പിന്തുടർന്ന് ആഗോള തലത്തിൽ വിശ്വാസ്യതയും ശാക്തീകരണവും എത്തിക്കൽ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Latest Videos
Follow Us:
Download App:
  • android
  • ios