മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാന്‍ പ്ലാൻ ഉണ്ടോ? ഈ 8 കാര്യങ്ങൾ ചെയ്യരുത്

വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണെങ്കിലും സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ. 

Mutal fund is best investment option for new Investors

നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സമയ പരിമിതികളാലോ മറ്റ് കാരണങ്ങളാലോ സ്റ്റോക്ക്, ഡെറ്റ് മാർക്കറ്റുകളിൽ നേരിട്ട് നിക്ഷേപിക്കാതെ നിക്ഷേപത്തിലും പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരണത്തിലും ഉയർന്ന വരുമാനം ആഗ്രഹിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ടുകൾ നല്ലൊരു നിക്ഷേപ ഉപകരണമായി കണക്കാക്കപ്പെടുന്നു. വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണെങ്കിലും സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ. നിക്ഷേപകരുടെ പ്രായം, സാമ്പത്തിക നില, റിസ്‌ക് എടുക്കുവാനുള്ള താൽപര്യം തുടങ്ങിയവയെക്കുറിച്ച് കൃത്യമായ ധാരണയോടുകൂടി അനുയോജ്യമായ മ്യൂച്ച്വൽ ഫണ്ടുകൾ തെരഞ്ഞെടുക്കണം

 

 

സ്റ്റോക്കുകൾ, ബോണ്ടുകൾ  സെക്യൂരിറ്റികൾ എന്നിങ്ങനെ വിവിധ നിക്ഷേപരീതികളുണ്ട്. വരുമാനത്തെ ബാധിക്കുന്ന പിഴവുകൾ ഒഴിവാക്കി  ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്താൽ മ്യൂച്യുൽ ഫണ്ടുകളിലൂടെ നേട്ടം കൊയ്യാം. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ഒഴിവാക്കേണ്ട ചില  തെറ്റുകളിതാ  

 

 

വ്യക്തമായ പ്ലാനോ ലക്ഷ്യമോ ഇല്ലാതെ നിക്ഷേപിക്കരുത്:  ഏതെങ്കിലും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, നിക്ഷേപകന് അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചും, അവ എങ്ങനെ നേടുമെന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാവണം. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാനും അബദ്ധങ്ങളൊഴവാക്കാനും ഇത് സഹായകരമാകും.  

 

 

ലക്ഷ്യങ്ങളും റിസ്ക് എടുക്കാനുള്ള ധൈര്യവും : നിക്ഷേപിക്കുന്നതിന് മുമ്പ്, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചും, നിക്ഷേപത്തിൻമേലുള്ള  അപകടസാധ്യത യെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. വരുമാനം ലഭ്യമാകുന്നതിനൊപ്പം,  വ്യത്യസ്‌ത മ്യൂച്വൽ ഫണ്ടുകൾക്ക് വ്യത്യസ്‌ത തലത്തിലുള്ള അപകടസാധ്യതയുമുണ്ടാകുമെന്നും മനസിലാക്കേണ്ടതുണ്ട്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫണ്ടുകൾ നിങ്ങളുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും,  നിങ്ങൾക്ക് എത്രത്തോളം റിസ്ക് എടുക്കാൻ കഴിയുമെന്നും വിലയിരുത്തി മുന്നോട്ടുപോവുക

 

നിക്ഷേപത്തിന് മുൻപ് കാര്യങ്ങളിൽ വ്യക്തത വരുത്തുക : ഏതെങ്കിലും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് വ്യക്തമായി മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഫണ്ടിന്റെ പ്രോസ്‌പെക്ടസ് വായിക്കുക, നിക്ഷേപ ലക്ഷ്യം, ഫീസ്, റിസ്ക് പ്രൊഫൈൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

 

 

മുൻകാല പെർഫോമൻസ് പിന്തുടരേണ്ട :  മ്യൂച്വൽഫണ്ടകൾ തെരഞ്ഞെടുക്കുമ്പോൾ, , മുൻകാല പെർഫോമൻസ് മാനദണ്ഡമാക്കി തീരുമാനം എടുക്കരുത്. കാരണം ഭാവിയിലെ വിജയത്തിന് മുൻകാല പ്രകടനം ഒരു ഗ്യാരണ്ടി അല്ല. ഓർക്കുക, വിപണികളും ഫണ്ടുകളുടെ പ്രകടനവും അസ്ഥിരമായിരിക്കും.

 

 

 പതിവായി നിരീക്ഷിക്കുക:  നിക്ഷേപത്തിൻമേലുള്ള വരുമാനം ഉറപ്പുവരുത്തുന്നതിന്  ഫണ്ടിന്റെ പ്രകടനം, ഫീസ്, റിസ്ക് പ്രൊഫൈൽ എന്നിവ പരിശോധിക്കുന്നത് നല്ലതാണ്.

 

 

പാനിക് സെല്ലിംഗ്: വിപണിയിലെ ചാഞ്ചാട്ടമുണ്ടാകുന്ന സമയത്ത് ചിന്തിക്കാതെ ഉടനടി തീരുമാനങ്ങൾ എടുക്കരുത്.  പെട്ടന്ന് അസറ്റ് വിൽക്കുകയാണെങ്കിൽ  നഷ്ടം വരാനും സാധ്യതയുണ്ട്.

 

 

ഫീസും മറ്റ്  ചെലവുകളും: മാനേജ്മെന്റ് ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾ, ലോഡ് ഫീസ് പോലുള്ള ഫീസുകൾ  മ്യൂച്വൽ ഫണ്ടുകളിലുണ്ട്.   കുറഞ്ഞ ചെലവിലുള്ള  ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതാണുചിതം, കാരണം വിവിധ തരത്തിലുള്ള ഫീസുകൾ കാലക്രമേണ നിങ്ങളുടെ റിട്ടേണുകളെ ബാധിക്കാനിടയുണ്ട്

 

 

Latest Videos
Follow Us:
Download App:
  • android
  • ios