മുകേഷ് അംബാനിയുടെ പുതിയ കരുനീക്കം; ജിയോ ഫിനാൻഷ്യൽ സർവീസ് ഡയറക്ടറായി ഇഷ അംബാനി

ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ആരംഭം ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ വിപണിയിലെ ശക്തർക്ക് നേരിട്ടുള്ള മത്സരം തന്നെ സൃഷ്ടിക്കും.

Mukesh Ambanis daughter Isha appointed directors on RILs financial services unit apk

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയെയും  മുൻ സിഎജി രാജീവ് മെഹ്‌റിഷിയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റിലയൻസ് ഫിനാൻഷ്യൽ സർവീസ് യൂണിറ്റിന്റെ ഡയറക്ടർമാരായി നിയമിച്ചു. റിലയൻസ് തങ്ങളുടെ സാമ്പത്തിക സേവന സ്ഥാപനമായ റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിനെ വിഭജിച്ച് ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്ത് ലിസ്റ്റ് ചെയ്യാനുള്ള പദ്ധതികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

ALSO READ: ജിയോ ഫിനാൻഷ്യൽ സർവീസസ് വേർപിരിയും; തിയതി പ്രഖ്യാപിച്ച് റിലയൻസ

ജിയോ ഫിനാൻഷ്യൽ സർവീസസ് വേർപിരിയും; തിയതി പ്രഖ്യാപിച്ച് റിലയൻസ്

റിപ്പോർട്ട് അനുസരിച്ച്, ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ജിയോ ഫിനാൻഷ്യൽ സർവീസസ് വായ്പ നൽകും. ഇൻഷുറൻസ്, പേയ്‌മെന്റുകൾ, ഡിജിറ്റൽ ബ്രോക്കിംഗ്, അസറ്റ് മാനേജ്‌മെന്റ് എന്നിവയിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. റിലയൻസിന്റെ എല്ലാ ഓഹരി ഉടമകൾക്കും കൈവശമുള്ള ഓരോ ഓഹരിക്കും പുതിയ സ്ഥാപനത്തിന്റെ ഒരു ഓഹരി ലഭിക്കും.

വിഭജനത്തിന്റെ തിയതി ജൂലൈ 1 ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, കമ്പനിയുടെ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം പുതിയ കമ്പനിയുടെ ഓഹരികൾ അനുവദിക്കുന്നതിനുള്ള റെക്കോർഡ് ദിവസം ജൂലൈ 20 ആണ്. 

ALSO READ: നിത അംബാനിയുടെ ആഡംബര ബാഗുകൾ; വില ദശലക്ഷങ്ങൾ

ഉപഭോക്താക്കൾക്ക് ഇഎംഐ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ഓപ്ഷൻ ഇതിൽ ലഭിക്കും. ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ആരംഭം ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ വിപണിയിലെ ശക്തർക്ക് നേരിട്ടുള്ള മത്സരം തന്നെ സൃഷ്ടിക്കും. മൂലധനത്തിന്റെ കാര്യത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ ഇതര ധനകാര്യ സ്ഥാപനമാകും ജിയോ ഫിനാൻഷ്യൽ സർവീസസ്. 

ജൂലൈ ഏഴിന് ചേർന്ന പുതിയ കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ പുതിയ ഡയറക്ടർമാരെ നിയമിക്കുന്നതിന് അംഗീകാരം നൽകി. മുകേഷ് അംബാനിയുടെ മകൾ ഇഷയെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. കൂടാതെ റിലയൻസ് എക്‌സിക്യൂട്ടീവായ അൻഷുമാൻ താക്കൂറിനെയും നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയായും സിഎജിയായും സേവനമനുഷ്ഠിച്ച മുൻ ബ്യൂറോക്രാറ്റ് രാജീവ് മെഹ്‌റിഷിയെ അഞ്ച് വർഷത്തേക്ക് ആർഎസ്‌ഐഎല്ലിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് സുനിൽ മേത്ത, പിഡബ്ല്യുസിയിൽ ജോലി ചെയ്തിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ബിമൽ മനു തന്ന എന്നിവരെയും സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചു. മാത്രമല്ല, ബാങ്കർ ഹിതേഷ് കുമാർ സേത്തിയയെ മൂന്ന് വർഷത്തേക്ക് ആർഎസ്ഐഎൽ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാക്കി നിയമിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios