മുകേഷ് അംബാനിയോ ഗൗതം അദാനിയോ? ഇന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്നർ ആരൊക്കെ

രാജ്യത്തെ ഏറ്റവും ധനികരായ വ്യക്തികൾ ആരൊക്കെയെന്ന് പരിശോധിക്കാം

Mukesh Ambani to Gautam Adani Top 10 Richest People in India forbes list 2024

ന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്നർ ആരൊക്കെയാണ്? അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ തന്നെ രാജ്യത്തെ ഏറ്റവും ധനികരായ വ്യക്തികളെക്കുറിച്ച് ഒരു പക്ഷെ ചർച്ച വന്നേക്കാം. രാജ്യത്തെ ധനികരുടെ പട്ടിക ഫോബ്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

10 ബജാജ് കുടുംബം 

23.4 ബില്യൺ ഡോളർ ആസ്തിയുള്ള ബജാജ് കുടുംബം ഇന്ത്യയിലെ സമ്പന്ന പട്ടികയിൽ പത്തമതായി ഇടം പിടിച്ചിട്ടുണ്ട്. 

9 സൈറസ് പൂനവല്ല

മുൻനിര വാക്‌സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനായ സൈറസ് പൂനവല്ല പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. 24.5 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 

8. കുമാർ ബിർള


ഇന്ത്യയിലെ എട്ടാമത്തെ ധനികനാണ്. ആദിത്യ ബിർള ഗ്രൂപ്പിൻ്റെ ചെയർമാൻ കുമാർ ബിർള. 24.8 ബില്യൺ ഡോളർ ആസ്തിയുണ്ട് അദ്ദേഹത്തിന്. 

7. സുനിൽ മിത്തൽ 

ഇന്ത്യയിലെ ടെലികോം മേധാവികളിൽ ഒരാളായ സുനിൽ മിത്തൽ ഈ വർഷം ഇന്ത്യയിലെ സമ്പന്ന പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 30.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 

6. രാധാകിഷൻ ദമാനി

31.5 ബില്യൺ ഡോളർ ആസ്തിയുള്ള ഇന്ത്യയിലെ ആറാമത്തെ ധനികനാണ് അവന്യൂ സൂപ്പർമാർട്ട്സ് ലിമിറ്റഡിൻ്റെ സ്ഥാപകനായ രാധാകിഷൻ ദമാനി

5.  ദിലീപ് ഷാങ്‌വി

സൺ ഫാർമയുടെ സ്ഥാപകനായ ദിലീപ് ഷാങ്‌വി ഇന്ത്യയിലെ സമ്പന്ന പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അദ്ദേഹത്തിൻ്റെ ആസ്തി 32.4 ബില്യൺ ഡോളറാണ്

4. ശിവ് നാടാർ,

ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് എച്ച്സിഎൽ ടെക്നോളജീസിൻ്റെ സ്ഥാപകനായ ശിവ് നാടാർ, 

3. സാവിത്രി ജിൻഡാൽ

ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഒപി ജിൻഡാൽ ഗ്രൂപ്പിലെ സാവിത്രി ജിൻഡാൽ. 43.7 ബില്യൺ ഡോളറിൻ്റെ ആസ്തിയാണ് ഇവർക്കുള്ളത്. 

2. ഗൗതം അദാനി

അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനി 116 ബില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 

1.മുകേഷ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാൻ മുകേഷ് അംബാനി ഇന്ത്യൻ സമ്പന്നരിൽ ഒന്നാം സ്ഥാനത്താണ്. 119.5 ബില്യൺ ഡോളർ ആണ് അദ്ദേഹത്തിന്റെ ആസ്തി. 

Latest Videos
Follow Us:
Download App:
  • android
  • ios