ഡെക്കാത്‌ലോണിനെ വെല്ലുവിളിക്കാൻ മുകേഷ് അംബാനി; കളം പിടിക്കാൻ റിലയൻസ് സ്പോർട്സ് ബ്രാൻഡ്

മുകേഷ് അംബാനി സ്പോർട്സ് വിപണിയിലേക്കും പ്രവേശിക്കാനൊരുങ്ങുന്നു. .ഈ രംഗത്തേക്ക് റിലയൻസ് റീട്ടെയിലിന്റെ സ്പോർട്സ് വിപണന ബ്രാന്റ് കൂടെ എത്തുന്നത് ഡെക്കാത്‌ലോണിന് കനത്ത വെല്ലുവിളിയാണ്.

Mukesh Ambani to challenge Decathlon in its own backyard? Report claims Reliance has a plan

പെട്രോൾ മുതൽ  മൊട്ടുസൂചി വരെ വിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ മുകേഷ് അംബാനി സ്പോർട്സ് വിപണിയിലേക്കും പ്രവേശിക്കാനൊരുങ്ങുന്നു. കുതിച്ചുയരുന്ന കായിക വിപണിയിൽ  റിലയൻസിന്റെ സ്വന്തം ബ്രാന്റ് വികസിപ്പിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി. കായിക വിപണിയിലെ  ഫ്രഞ്ച് റീട്ടെയിലർ ബ്രാന്റായ ഡെക്കാത്‌ലോണിന്റെ മാതൃകയിലായിരിക്കും   റിലയൻസ് റീട്ടെയിലിന്റെ സ്പോർട്സ് വിപണന ബ്രാന്റ്. ഡെക്കാത്‌ലോണിന്റേത് സമാനമായി  മുൻനിര നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ 8,000-10,000 ചതുരശ്ര അടി വിസ്തൃതിയുള്ള സ്ഥലങ്ങൾ പാട്ടത്തിനെടുക്കുന്നതിന് റിലയൻസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ബ്രാന്റിന്റെ പേര് ഇത് വരെ നിശ്ചയിച്ചിട്ടില്ലെന്നും  ഇക്കണോമിക് ടൈംസ്  റിപ്പോർട്ട്  വ്യക്തമാക്കുന്നു.

2009-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഡെക്കാത്ത്‌ലോണിന്റെ വരുമാനം 2022-ൽ 2,936 കോടി രൂപയും 2021-ൽ 2,079 കോടി രൂപയും ആയിരുന്നത് 2023-ൽ 3,955 കോടി രൂപയായി ഉയർന്നു. ഈ രംഗത്തേക്ക് റിലയൻസ് റീട്ടെയിലിന്റെ സ്പോർട്സ് വിപണന ബ്രാന്റ് കൂടെ എത്തുന്നത് ഡെക്കാത്‌ലോണിന് കനത്ത വെല്ലുവിളിയാണ്. പ്രാദേശിക മുൻഗണനകൾക്ക് അനുസൃതമായി പ്രതിവർഷം  പത്ത് സ്റ്റോറുകൾ  വീതം തുറക്കുന്നത് തുടരുകയാണെന്നും ഡെക്കാത്‌ലോണിന്റെ പ്രധാന വിപണിയായി ഇന്ത്യ തുടരുമെന്നും കമ്പനി വ്യക്തമാക്കി.

പ്യൂമ, അഡിഡാസ്, സ്കെച്ചെഴ്സ് തുടങ്ങിയ മുൻനിര സ്‌പോർട്‌സ് ബ്രാൻഡുകളും രാജ്യത്ത് ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്.  രണ്ട് വർഷം മുമ്പ് നേടിയ 5,022 കോടി രൂപയിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തത്തിൽ ₹11,617 കോടി വരുമാനം ഈ ബ്രാൻഡുകളെല്ലാം ചേർന്ന് നേടിയിട്ടുണ്ട്.  ചൈനീസ് ഫാസ്റ്റ് ഫാഷൻ ബ്രാന്റായ ഷെയിനെ റിലയൻസ് റീട്ടെയിൽ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ്  റിലയൻസിന്റെ  സ്പോർട്സ് ബ്രാന്റ് കൂടി അരങ്ങിൽ തയാറാകുന്നത്.  

Latest Videos
Follow Us:
Download App:
  • android
  • ios