മകന്റെ വിവാഹ തീയതി പറഞ്ഞ് മുകേഷ് അംബാനി; അനന്ത് - രാധിക വിവാഹ മാമാങ്കം എന്ന്?
അംബാനി കുടുംബത്തിൽ വീണ്ടും വിവാഹ ആഘോഷത്തിന് ആരംഭം. അനന്ത് അംബാനിയുടെ വിവാഹ തീയതി പുറത്തുവിട്ട മുകേഷ് അംബാനി
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹ തിയതി പ്രഖ്യാപിച്ചു. ഈ വർഷം ജനുവരിയിലായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹനിശ്ചയം നടന്നത്. മുകേഷ് അംബാനിയുടെ ഫാൻ പേജുകളിലാണ് വിവാഹ ആഘോഷങ്ങളെ പറ്റിയുള്ള പുതിയ വാർത്തകൾ എത്തിയിരിക്കുന്നത്.
ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ വരെ രാധിക മർച്ചന്റ് അംബാനി കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. ഏറെ നാളുകളായി ഇവരുടെ വിവാഹ തിയതിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അതിനെല്ലാമുള്ള വിരാമമായെന്ന് അംബാനി ആരാധകർ പറയുന്നു. 2024 ജൂലൈ 10, 11, 12 തീയതികളിൽആയിരിക്കും അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹ മാമാങ്കം എന്നാണ് റിപ്പോർട്ട്.
ALSO READ: ഒരു സാരിയുടെ വില 40 ലക്ഷമോ? ലോകത്തിലെ ഏറ്റവും വിലകൂടിയ സാരി നെയ്തത് ആര്
പത്ത് മാസങ്ങൾക്ക് മുൻപ് നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ സിനിമാ-കായിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, മകൻ ആര്യൻ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, ഐശ്വര്യ റായ് ബച്ചൻ, മകൾ ആരാധ്യ, കരൺ ജോഹർ, കത്രീന കൈഫ് എന്നിവർ പങ്കെടുത്തു.
ALSO READ:'ഇനി ഇവിടെ ചിലതൊക്കെ നടക്കും' ഗൂഗിൾ മാനേജരെ 'പൊക്കി' മുകേഷ് അംബാനി; ഇനി ജിയോ സിനിമയുടെ തലവൻ
അനന്തിന്റെ വധു
അനന്ത് അംബാനിയുടെ പ്രതിശ്രുത വധു, എൻകോർ ഹെൽത്ത്‌കെയറിന്റെ സിഇഒ വീരേൻ മെർച്ചന്റിന്റെ മകൾ രാധിക മർച്ചാന്റാണ്. അംബാനി കുടുംബത്തിൽ മുൻപ് നടന്നിട്ടുള്ള ചടങ്ങുകളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു രാധിക. ക്ലാസിക്കൽ ഡാൻസറായ രാധിക ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് എകണോമിക്സിലും പൊളിറ്റിക്സിലും ബിരുദം നേടി. 2017ൽ സെയിൽസ് എക്‌സിക്യൂട്ടീവായി ഇസ്‌പ്രാവ എന്ന സ്വകാര്യ ആഡംബര വില്ലാ ശൃംഖലയിൽ ജോലി ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം