ആന്റിലിയ മുതൽ ബക്കിംഗ്ഹാം കൊട്ടാരം വരെ; ലോകത്തിലെ ഏറ്റവും ചെലവേറിയ 5 വീടുകൾ

775 രാജകീയ കിടപ്പുമുറികൾ, 78 ബാത്ത്റൂമുകൾ, നീന്തൽ കുളം, ഹെലിപാഡ്. ലോകത്തിലെ ഏറ്റവും ചെലവേറിയ വസ്‌തികൾ അത്യാഡംബരത്തിന്റെ മുഖ മുദ്രയാണ് 
 

most expensive houses in the world apk

നോഹരമായ വീടുകൾ ഇപ്പോഴും എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കും. വീടുകൾ മനോഹരമാകുന്നതിനൊപ്പം പലപ്പോഴും അത് നിർമ്മിക്കാനുള്ള ചെലവും കൂടാറുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഭവനം ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസ്തിയാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ അഞ്ച്  വീടുകൾ ഇവയാണ്. 

1. ബക്കിംഗ്ഹാം കൊട്ടാരം

ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളിൽ ഒന്നാണ് ബക്കിംഗ്ഹാം കൊട്ടാരം.  775 മുറികൾ ആണ് ഈ വീട്ടിലുള്ളത്, 188 സ്റ്റാഫ് മുറികൾ, 52 രാജകീയ, അതിഥി കിടപ്പുമുറികൾ, 92 ഓഫീസുകൾ, 78 ബാത്ത്റൂമുകൾ, 19 സ്റ്റേറൂമുകൾ എന്നിവയുണ്ട്.

most expensive houses in the world apk

2. ആന്റിലിയ

 400,000 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന മുകേഷ് അംബാനിയുടെ വീടാണ് ആന്റിലിയ. 27 നിലകളുള്ള ഈ കെട്ടിടം മുംബൈയിലെ കുമ്പള്ള ഹിൽസിലാണ് സ്ഥിതി ചെയ്യുന്നത്. 

most expensive houses in the world apk

3. വില്ല ലിയോപോൾഡ

ലെബനൻ ബാങ്കർ വില്യം സഫ്രയുടെ ഭാര്യയുടേതാണ് ഈ വില്ല. 50 ഏക്കറിലാണ് എസ്റ്റേറ്റ് വ്യാപിച്ചുകിടക്കുന്നത്. ഒരു വലിയ പൂന്തോട്ടവും, ഒരു നീന്തൽക്കുളം, പൂൾ ഹൗസ്, ഒരു ഔട്ട്ഡോർ അടുക്കള, ഒരു ഹെലിപാഡ്, ഒരു ഗസ്റ്റ് ഹൗസ് എന്നിവയും ഈ മാളികയിൽ ഉൾപ്പെടുന്നു. 

most expensive houses in the world apk

4. വില്ല ലെസ് സെഡ്രെസ്

ഫ്രഞ്ച് റിവിയേരയിലെ വില്ല ലെസ് സെഡ്രെസ് ബെൽജിയം രാജാവിനുവേണ്ടി 1830-ൽ പണികഴിപ്പിച്ചതാണ്. 18,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട്ടിൽ 14 കിടപ്പുമുറികൾ, നീന്തൽക്കുളം, 3,000 സസ്യ-പ്രകൃതിശാസ്ത്ര ഗ്രന്ഥങ്ങൾ അടങ്ങിയ മരം കൊണ്ട് നിർമ്മിച്ച ലൈബ്രറി എന്നിവയുണ്ട്. ആമസോണിയൻ ലില്ലി പാഡുകളുള്ള മനുഷ്യനിർമ്മിത കുളം, അഥീനയുടെ വെങ്കല പ്രതിമ, നിലവിളക്ക് കൊളുത്തിയ ബോൾറൂം, 30 കുതിരകൾക്ക് വേണ്ടിയുള്ള കുതിരലായം, ഗംഭീരമായ ഇരിപ്പിടങ്ങൾ, 19-ാം നൂറ്റാണ്ടിലെ ഛായാചിത്രങ്ങൾ ഫ്രെയിമുകൾ, ഒപ്പം അതിശയിപ്പിക്കുന്ന മരപ്പണികൾ എന്നിവയാൽ സമ്പന്നമാണ് ഈ വീടുകൾ. 

5. ഫോർ ഫെയർഫീൽഡ് പോണ്ട്

ന്യൂയോർക്കിലെ സാഗപോനാക്കിൽ ഇറ റെന്നറുടെ ഉടമസ്ഥതയിലുള്ളതാണ് ഫോർ ഫെയർഫീൽഡ് പോണ്ട്. 29 കിടപ്പുമുറികൾ, 39 കുളിമുറികൾ, ഒരു ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്, സ്‌ക്വാഷ് കോർട്ടുകൾ, ടെന്നീസ് കോർട്ടുകൾ, മൂന്ന് നീന്തൽക്കുളങ്ങൾ, 91 അടിയുള്ള കൂറ്റൻ ഡൈനിംഗ് റൂം എന്നിവയുൾപ്പെടെ 63 ഏക്കർ സ്ഥലത്ത് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 

ALSO READ: ടാറ്റയെ നേരിടാൻ മുകേഷ് അംബാനി; ഒരുങ്ങുന്നത് ലക്ഷ്വറി ബ്രാൻഡുകളുടെ ഏറ്റുമുട്ടൽ

Latest Videos
Follow Us:
Download App:
  • android
  • ios