ആശുപത്രി ചെലവിന് പരിഹാരമുണ്ട്, നേടാം മെഡിക്കല്‍ ലോണുകള്‍; പലിശ നിരക്കുകൾ ഇങ്ങനെ

അപ്രതീക്ഷിതമായി അത് വഴിയുണ്ടാകുന്ന ചെലവുകള്‍ കൈകാര്യം ചെയ്യുന്നത് പലര്‍ക്കും ബുദ്ധിമുട്ടേറിയ ഒന്നാണ്. ഇങ്ങനെ പ്രതിസന്ധിയനുഭവിക്കുന്നവര്‍ക്ക് ഏറെ സഹായകരമായിട്ടുള്ള ഒന്നാണ് മെഡിക്കല്‍ ലോണുകള്‍.

Medical Loans: Everything you need to know for affordable care

ലപ്പോഴും പലരുടേയും ജീവിതത്തില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ പെട്ടെന്നാണ് സംഭവിക്കുക. അപ്രതീക്ഷിതമായി അത് വഴിയുണ്ടാകുന്ന ചെലവുകള്‍ കൈകാര്യം ചെയ്യുന്നത് പലര്‍ക്കും ബുദ്ധിമുട്ടേറിയ ഒന്നാണ്. ഇങ്ങനെ പ്രതിസന്ധിയനുഭവിക്കുന്നവര്‍ക്ക് ഏറെ സഹായകരമായിട്ടുള്ള ഒന്നാണ് മെഡിക്കല്‍ ലോണുകള്‍. വ്യക്തിഗത വായ്പകളുമായി ഏറെ സമാനതകള്‍ ഉള്ളവയാണ് മെഡിക്കല്‍ ലോണുകള്‍. ഇവയുടെ പ്രധാനപ്പെട്ട പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. വേഗത്തില്‍ വായ്പ ലഭിക്കുന്നു

അപേക്ഷ സമര്‍പ്പിച്ച് 2 മുതല്‍ 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ വായ്പ ലഭിക്കും. പല ബാങ്കുകളും രേഖകളും യോഗ്യതകളും പരിശോധിക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. നല്ല ക്രെഡിറ്റ് ഹിസ്റ്ററിയും നിലവിലുള്ള ഒരു ഉപഭോക്താവുമാണെങ്കില്‍, വേഗത്തിലുള്ള വായ്പ ലഭിക്കും.

2. ലളിതമായ പേപ്പര്‍ വര്‍ക്കുകള്‍

മെഡിക്കല്‍ ലോണുകള്‍ക്ക് ആവശ്യമായ രേഖകള്‍ തയാറാക്കുന്നത് വളരെ ലളിതമാണ്. വായ്പക്ക് ആവശ്യമായ രേഖകള്‍ ഇവയാണ്

ഐഡി പ്രൂഫ്: പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ പാസ്പോര്‍ട്ട്
വിലാസ തെളിവ്: പാസ്പോര്‍ട്ട്, യൂട്ടിലിറ്റി ബില്ലുകള്‍, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ പാന്‍ കാര്‍ഡ്
വരുമാനം: മൂന്ന് മാസത്തെ ശമ്പള സ്ലിപ്പുകളും രണ്ട് വര്‍ഷത്തെ ഫോം 16 അല്ലെങ്കില്‍ ആദായ നികുതി റിട്ടേണുകളും 

3. ഉദാരമായ തിരിച്ചടവ് നിബന്ധനകള്‍

ചില ബാങ്കുകള്‍ 6 അല്ലെങ്കില്‍ 7 വര്‍ഷം വരെ നീളുന്ന കാലാവധിയിലാണ് വായ്പ നല്‍കുന്നത്.  സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായ ഒരു തിരിച്ചടവ് പ്ലാന്‍ തിരഞ്ഞെടുക്കാം

മെഡിക്കല്‍ ലോണുകളുടെ പലിശ നിരക്കുകള്‍
 

  • ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 10.49% മുതല്‍
  • എച്ച്ഡിഎഫ്സി ബാങ്ക് 10.75% മുതല്‍
  • ഐസിഐസിഐ ബാങ്ക് 10.85% മുതല്‍
  • ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 10.99% മുതല്‍
  • കൊട്ടക് മഹീന്ദ്ര ബാങ്ക് 10.99% മുതല്‍
  • ആക്സിസ് ബാങ്ക് 11.25% മുതല്‍
  • ഫെഡറല്‍ ബാങ്ക് 12.00% മുതല്‍
Latest Videos
Follow Us:
Download App:
  • android
  • ios