എടിഎം കാർഡ് നഷ്ടപ്പെട്ടോ; ഉടനെ ചെയ്യണ്ടത് ഇതെന്ന് എസ്ബിഐ

എടിഎം കാർഡ് നഷ്ടപ്പെട്ടാൽ പണം നഷ്ടമാകുമോ? അനധികൃത ആക്‌സസ് തടയാൻ ഉടനെ ചെയ്യണ്ടെതെന്ത്, ഇവ അറിഞ്ഞിരിക്കുക 
 

Lost Your SBI Debit Card How To Block It apk

ന്നത്തെ കാലത്ത് ഡെബിറ്റ് കാർഡുകൾ ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ആധുനിക കാലത്തെ ബാങ്കിംഗിന്റെ ഒരു പ്രധാന ഭാഗമാണ് ഡെബിറ്റ് കാർഡുകൾ. ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ എടിഎം വഴി പണം പിൻവലിയ്ക്കാം. എന്നാൽ എടിഎം കാർഡുകൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ എന്ത് ചെയ്യും? ഡെബിറ്റ് കാർഡ് വഴി പണം നഷ്ടമാകുമോ? അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള അനധികൃത ആക്‌സസ് തടയാൻ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്.

ALSO READ: ബാങ്കിൽ നിന്നും പണം പിൻവലിക്കുമ്പോൾ ടിഡിഎസ് പിടിക്കുമോ; വിശദാംശങ്ങൾ

ഡെബിറ്റ് കാർഡ് എങ്ങനെ ബ്ലോക്ക് ചെയ്യാം?

നിങ്ങളുടെ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ ഈ അഞ്ച് ഘട്ടങ്ങൾ പാലിച്ചാൽ മതി.

ഘട്ടം 1: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 18001234 അല്ലെങ്കിൽ 18002100 എന്ന നമ്പറിലേക്ക് വിളിക്കുക.

ഘട്ടം 2: നിങ്ങളുടെ എടിഎം കാർഡ്, യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ബ്ലോക്ക് ചെയ്യാൻ ‘0’ അമർത്തേണ്ടതുണ്ട്.

ഘട്ടം 3: 'കാർഡ് ബ്ലോക്ക്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് 1 അമർത്തേണ്ടതുണ്ട്.

ഘട്ടം 4: നിങ്ങളുടെ കാർഡിന്റെയോ അക്കൗണ്ട് നമ്പറിന്റെയോ അവസാന 4 അക്കങ്ങൾ നൽകേണ്ടതുണ്ട്.

ഘട്ടം 5: സ്ഥിരീകരണത്തിനായി വീണ്ടും 1 അമർത്തേണ്ടതുണ്ട്.

അപ്പോൾ നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്യപ്പെടുകയും നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു എസ്എംഎസ് ലഭിക്കുകയും ചെയ്യും.  

ഡെബിറ്റ് കാർഡ് എങ്ങനെ സംരക്ഷിക്കാം

*പിൻ ആരുമായും പങ്കിടാതിരിക്കുക

*പൊതുസ്ഥലങ്ങളിൽ കാർഡ് ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക 

*കാർഡ് വിവരങ്ങൾ ചോദിക്കുന്ന മെസേജുകളോടും ഫോൺ കോളുകളോടും പ്രതികരിക്കാതിരിക്കുക 

ഡെബിറ്റ് കാർഡുകൾ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ്. അവ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയും ആവശ്യമായ സുരക്ഷാ നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടത് പ്രധാനമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios