ഗൗതം അദാനി വീണു, സമ്പന്ന സിംഹാസനം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ 11-ാം സ്ഥാനത്താണ് മുകേഷ് അംബാനിയുടെ സ്ഥാനം. 

Lok Sabha election results 2024 Mukesh Ambani overtakes Gautam Adani to become Asia's richest person again

രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തി ആരാണ്? നാടകീയമായ മാറ്റങ്ങളാണ് ഈ പട്ടികയിൽ സംഭവിക്കുന്നത്. നിലവിൽ ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ 11-ാം സ്ഥാനത്താണ് മുകേഷ് അംബാനിയുടെ സ്ഥാനം. 

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നുള്ള എക്സിറ്റ്പോള്‍ പ്രവചനങ്ങൾ പുറത്തു വന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഉയർന്നിരുന്നു. 18 ശതമാനം നേട്ടമാണ് ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായത്. അദാനി ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള വിപണി മൂല്യം 1.4 ലക്ഷം കോടിയാണ് വര്‍ധിച്ചത്.  ഇതോടെ അദാനി ഗ്രൂപ്പിന്‍റെ ആകെ വിപണി മൂല്യം 20 ലക്ഷം കോടിയായി. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുന്നോടിയായി മോഡി തരംഗം ആവർത്തിക്കുമെന്ന് പ്രവചനങ്ങൾ വന്നതോടെ അദാനി രാജ്യത്തെ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 

എന്നാൽ ഇന്നലെ വോട്ടെണ്ണൽ ആരംഭിച്ചതോടെ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്തതിൻ്റെ പേരിൽ ഒറ്റ ദിവസം കൊണ്ട് 25 ബില്യൺ ഡോളറിൻ്റെ നഷ്ടം നേരിട്ട അദാനി ലോക സമ്പന്ന പട്ടികയിൽ 15-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പിൻ്റെ 10 ഓഹരികളും ഇടിഞ്ഞു, വിപണി മൂല്യത്തിൽ ഏകദേശം 45 ബില്യൺ ഡോളർ നഷ്ടമായി. ഒരു  ഏകീകൃത സ്ഥാപനം നേരിട്ട ഏറ്റവും വലിയ ഒറ്റ ദിവസത്തെ പരാജയമായിരുന്നു ഇത്,  ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് അനുസരിച്ച്, അദാനിയുടെ ആസ്തി  97.5 ബില്യൺ ഡോളറിലെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios