ലോൺ തിരികെ ലഭിക്കാൻ ഭീഷണിപ്പെടുത്തിയാൽ പണിപാളും; താക്കീതുമായി ആർബിഐ

കടം വാങ്ങുന്നവരെ രാവിലെ 8:00 മണിക്ക് മുമ്പും വൈകുന്നേരം 7:00 ന് ശേഷവും വിളിക്കുന്നത് ഒഴിവാക്കണം. വായ്പ വീണ്ടെടുക്കൽ തന്ത്രങ്ങളിൽ ഭീഷണിയും ഉപദ്രവവും വേണ്ടെന്ന് ആർബിഐ 
 

loan recovery agents do not harass borrowers during collection rbi

വായ്പാ തുക തിരികെ ലഭിക്കാൻ അന്യായമായ മാർഗങ്ങൾ സ്വീകരിക്കരുത് എന്ന് ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ. ലോൺ റിക്കവറി ഏജന്റുമാർക്കുള്ള നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് ആർബിഐ. വായ്പാ തുക തിരികെ വാങ്ങുന്ന സമയത്ത് ഏജന്റുമാർ വായ്പയെടുക്കുന്നവരെ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബാങ്കുകളോട് ആർബിഐ ആവശ്യപ്പെട്ടു. 

Read Also: ഉപയോഗിക്കാത്ത മുറിയോ, വീടോ ഉണ്ടോ? വരുമാനം നല്കാൻ സ്റ്റാർട്ടപ് കമ്പനികൾ വിളിക്കുന്നു

കടം കൊടുത്ത പണം തിരികെ ചോദിക്കുന്ന സമയത്ത് ഒരു വ്യക്തിയെ വാക്കാലോ ശാരീരികമായോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലെന്ന് ബാങ്കുകൾ ഉറപ്പാക്കണം. വായ്പാ തിരികെ ശേഖരിക്കുന്ന ഏജന്റുമാരുടെ പ്രവർത്തനങ്ങളിൽ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ആർബിഐയുടെ നടപടി. 

വായ്പ തുക തിരികെ ലഭിക്കാൻ ഇടപാടുകാരോട് അസഭ്യം പറയുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കടുത്ത രീതികൾ സ്വീകരിക്കരുത് എന്ന്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ പണ നയ യോഗം കഴിഞ്ഞ ശേഷം അറിയിച്ചിരുന്നു. ഇങ്ങനെ കടുത്ത മാർഗങ്ങൾ സ്വീകരിക്കുന്ന ലോൺ റിക്കവറി ഏജന്റുമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. 

Read Also: സൂപ്പറാകാൻ എയർ ഇന്ത്യ; അടുത്ത ആഴ്ച മുതൽ 24 ആഭ്യന്തര സർവീസുകൾ കൂടി

ആർബിഐ നിയന്ത്രിത സ്ഥാപനങ്ങളുടെ കാര്യത്തിൽ നേരിട്ട് ശ്രദ്ധയുണ്ടാകുമെന്നും. ആർബിഐയുടെ നിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്  പരാതികൾ ലഭിച്ചാൽ നിയമ നിർവ്വഹണ സംവിധാനത്തിലൂടെ നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് ബാങ്കുകൾക്ക് ബോധവൽക്കരണം നൽകിയിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ ബാങ്കിൽ നിന്നും തന്നെ ഉണ്ടാകും. ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ഞങ്ങൾ എല്ലാ വായ്പക്കാരോടും ബാങ്കുകളോടും ആവശ്യപ്പെടുകയാണെന്നും ജൂണിൽ ആർബിഐ ഗവർണർ പറഞ്ഞിരുന്നു. 

Read Also:  സാംസങ് മേധാവിക്ക് മാപ്പ്; കോടീശ്വരനെ കൈക്കൂലി കേസിൽ വെറുതെവിട്ട് ദക്ഷിണ കൊറിയ

ബാങ്കുകൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ, സഹകരണ ബാങ്കുകൾ, ഹൗസിംഗ് ഫിനാൻസ് എന്നീ കമ്പനികളിലെ റിക്കവറി ഏജന്റുമാർ വായ്പയെടുക്കുന്നവരെ പരസ്യമായി അവഹേളിക്കുന്നതോ മൊബൈലിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ അനുചിതമായ സന്ദേശങ്ങൾ അയക്കുകയോ ചെയ്യുന്നില്ലെന്ന്  ഉറപ്പാക്കണമെന്ന് ബാങ്കുകളോട്  സെൻട്രൽ ബാങ്ക് അറിയിച്ചു. 

കടം വാങ്ങുന്നവരെ രാവിലെ 8:00 മണിക്ക് മുമ്പും വൈകുന്നേരം 7:00 ന് ശേഷവും വിളിക്കുന്നത് ഒഴിവാക്കണം. കാലഹരണപ്പെട്ട വായ്പകൾ വീണ്ടെടുക്കുന്നതിനും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇടപാടുകൾ നടത്തരുത് എന്നും ആർബിഐ പറയുന്നു.

Read Also: ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ വിപണനം നിർത്തുന്നു.

ചൈനീസ് വായ്പാ ആപ്പ് തട്ടിപ്പിനെത്തുടർന്ന് ഡിജിറ്റൽ വായ്പ നൽകുന്നവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ആർബിഐ കർശനമായി പ്രതികരിച്ചു. തുടർന്ന് കഴിഞ്ഞ ആഴ്ച  ഡിജിറ്റൽ വായ്പ നൽകുന്നവർക്കായി പുതിയ നിയമങ്ങൾ ആർബിഐ  പുറത്തിറക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios