ഒറ്റത്തവണ നിക്ഷേപം, ഉടനടി പെൻഷൻ; എൽഐസിയുടെ സരൾ പെൻഷൻ പ്ലാൻ സൂപ്പറാണ്
ഒറ്റത്തവണ നിക്ഷേപത്തിലൂടെ, മാസത്തിൽ പെൻഷൻ ഉറപ്പാക്കുന്ന നിക്ഷേപ പദ്ധതിയാണ് എൽഐസി സരൾ പെൻഷൻ പ്ലാൻ
നിക്ഷേപം തുടങ്ങിയാൽ നേട്ടം എപ്പോൾ തിരിച്ചുകിട്ടുമന്ന ആശങ്ക മിക്കവർക്കുമുള്ളതാണ്. എന്നാൽ എൽഐസി സരൾ പെൻഷൻ പ്ലാനിൽ നിക്ഷേപം തുടങ്ങിയാൽ നിശ്ചിത തുക തിരികെ ലഭിക്കുന്നതിന് അധികം കാത്തിരിക്കേണ്ടിവരില്ല. കാരണം ഒറ്റത്തവണ നിക്ഷേപത്തിലൂടെ, മാസത്തിൽ പെൻഷൻ ഉറപ്പാക്കുന്ന നിക്ഷേപപദ്ധതിയാണ് എൽഐസി സരൾ പെൻഷൻ പ്ലാൻ. അതായത് ഒരു നിശ്ചിതതുകയുടെ പോളിസി എടുത്താൽ സ്ഥിരവരുമാനം ലഭിക്കും. നിക്ഷേപകന് പദ്ധതിതുകയുടെ 100 ശതമാനം തിരികെ ലഭിക്കുകയും ചെയ്യും.
40 വയസ്സാണ് പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായപരിധി. 80 വയസ്സുവരെ പദ്ധതിയിൽ അംഗമാകാം. പ്ലാൻ വാങ്ങി ആറ് മാസം പൂർത്തിയായാൽ പോളിസി ഉടമയ്ക്ക് വായ്പയെടുക്കാനുള്ള സൗകര്യവും ലഭിക്കുന്നതാണ്. ജോയിന്റ് ലൈഫ് ആന്വുറ്റിയാണെങ്കിൽ ഒരാൾക്ക് മാത്രമേ വായ്പ ലഭിക്കുകയുള്ളു. ഓഹരി വിപണിയുമായി ബന്ധമില്ലാത്ത നോൺലിങ്ക്ഡ് പ്ലാനാണിത്. നിങ്ങൾക്ക് പരിചയമുള്ള എൽഐഎസി ഏജന്റ് വഴിയോ, അടുത്തുള്ള എൽഐസിഓഫീസ് സന്ദർശിച്ചോ പദ്ധതിയിൽ അംഗമാകാം. അല്ലെങ്കിൽ www.lic.in എന്ന വെബ്്‌സൈറ്റ് വഴി ഓൺലൈനായും സരൾ പെൻഷൻ പദ്ധതിയിൽ ചേരാം.
എൽഐസി സരൾ പെൻഷൻ പ്ലാനിലൂടെ പോളിസി ഉടമയ്ക്ക് രണ്ട് തരം ആന്വുറ്റികൾ ലഭിക്കും. പർച്ചേസ് വിലയുടെ നൂറ് ശതമാനം നേട്ടം ലഭിക്കുന്ന ലൈഫ് ആന്വുറ്റി, മരണശേഷം പർച്ചേസ് വിലയുടെ 100 ശതമാനം നൽകുന്ന ജോയിന്റ് ലൈഫ് ലാസ്റ്റ് സർവൈവവർ ആന്വിറ്റി എന്നിങ്ങനെയാണ് രണ്ട് തരം ആന്വിറ്റികൾ
കുറഞ്ഞ പെൻഷൻ തുക 12000
സരൾ പെൻഷൻ പ്ലാൻ ഇമ്മിഡിയറ്റ് ആന്വിറ്റി പദ്ധതിയായതിനാൽ പോളിസിയിൽ ചേർന്ന് വൈകാതെ തന്നെ പെൻഷൻ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. പ്രതിമാസം, മൂന്ന് മാസത്തിലൊരിക്കൽ, ആറ് മാസം കൂടുമ്പോൾ , വർഷത്തിലൊരിക്കൽ ഇങ്ങനെ ഏത് രീതിയിൽ വേണമെങ്കിലും നിക്ഷേപകർക്ക് പെൻഷൻ തുക സ്വീകരിക്കാം. വർഷം 12000 രൂപയാണ് പോളിസി ഉടമയ്ക്ക് ലഭിക്കാവുന്ന ചുരുങ്ങിയ ആന്വുറ്റി. 1000 രൂപയാണ് ചുരുങ്ങിയ പ്രതിമാസ ആന്വുറ്റി. സരൾ പെൻഷൻ പദ്ധതിയിലൂടെ ചുരുങ്ങിയ പാദവാർഷിക ആന്വുറ്റിയായി 3000 രൂപയും, അർധവാർഷിക ആന്വുറ്റി 6000 രൂപയും ലഭി്ക്കും.