മച്ചാനേ... ലുലു മാളിലേക്ക് കത്തിച്ചുവിടാം! വിലക്കുറവിന്‍റെ വിസ്മയം, 50 % ബിഗ് ഓഫർ ലുലു ഫാഷനിൽ, അറിയേണ്ടതെല്ലാം

ജനുവരി 9 മുതൽ 12 വരെയാണ് പകുതി വിലക്കുള്ള വിൽപ്പന നടക്കുന്നത്

Kochi Lulu Mall big offer 50 percentage discount sales in Lulu fashion store starts tomorrow 8 th January

കൊച്ചി: ലുലു മാളിലെ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്‍റെ ഭാ​ഗമായി ലുലു ഫാഷൻ സ്റ്റോറിൽ നിന്നും മികച്ച ബ്രാൻഡഡ് ഉത്പന്നങ്ങൾ 50 ശതമാനം വരെ കഴിവിൽ വാങ്ങാൻ അവസരം. ജനുവരി 9 മുതലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ ആരംഭിക്കുന്നത്. എന്നാൽ ലുലു ഹാപ്പിനസ് അം​ഗങ്ങൾക്ക് ഒരു ദിവസം മുന്നേ ഈ 50 ശതമാനം ഓഫറിൽ ഉത്പന്നങ്ങൾ വാങ്ങാൻ ബുധനാഴ്ച അവസരമുണ്ടായിരിക്കുമെന്ന് ലുലു മാൾ അധികൃതർ അറിയിച്ചു.

വനിതകൾക്ക് മാത്രമുള്ള പേഴ്‌സണൽ ലോൺ, വമ്പൻ ഓഫറുമായി ഈ ബാങ്ക്; പലിശ, കാലാവധി എന്നിവ അറിയാം

ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറിൽ നിന്നും മികച്ച ബ്രാൻഡുകളിലുള്ള എല്ലാവിധ വസ്ത്രങ്ങളും, ഫുട്‍വെയർ, ആക്‌സെസറീസ്, ലഗേജ്, ലേഡീസ് ഹാൻഡ് ബാഗ്, ബ്ലഷ് ഉത്പന്നങ്ങൾ എന്നിവ 50 ശതമാനം വരെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ഇതേ ഓഫറാണ് ലുലു ഹാപ്പിനെസ്സ് അം​ഗങ്ങൾക്ക് മാത്രമായി ജനുവരി എട്ടു മുതൽ ലഭിക്കുന്നത്. ഈ അവസരം ഉപയോ​ഗപ്പെടുത്താൻ  www.luluhappiness.in എന്ന വെബ്സൈറ്റ് / ആപ്പിലൂടെയോ, സ്റ്റോറിൽ നിന്ന് നേരിട്ടോ ലുലു ഹാപ്പിനെസ്സ് പ്രോഗ്രാമിൽ അംഗത്വം എടുക്കാവുന്നതാണ്. ലുലു ലോയലിറ്റി മെബർഷിപ്പ് തികച്ചും സൗജന്യമാണ്. ജനുവരി 9 മുതൽ 12 വരെയാണ് പകുതി വിലക്കുള്ള വിൽപ്പന നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios