ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ധനം നൽകി കേരളം; നേട്ടമുണ്ടാക്കി തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾ

Sri Lankan Fuel Mission  ഇന്ധനക്ഷാമം രൂക്ഷമായതോടെ കേരളത്തിൽ എത്തി ഇന്ധം നിറയ്ക്കുകയാണ് ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾ. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഇതിനകം 141 വിമാനങ്ങളാണ് ശ്രീലങ്കയിൽ നിന്ന് കേരളത്തിലെത്തി ഇന്ധനം നിറച്ചത്

Kerala provided fuel to flights from Sri Lanka Thiruvananthapuram and Kochi airports have made gains

ഇന്ധനക്ഷാമം രൂക്ഷമായതോടെ കേരളത്തിൽ എത്തി ഇന്ധനം നിറയ്ക്കുകയാണ് ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾ. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഇതിനകം 141 വിമാനങ്ങളാണ് ശ്രീലങ്കയിൽ നിന്ന് കേരളത്തിലെത്തി ഇന്ധനം നിറച്ചത്.  ഇന്ധനം കിട്ടാതായതോടെ കേരളത്തിലെ വിമാനത്താവങ്ങളെ കൂടുതലായി ആശ്രിയിക്കുകയാണ് വിമാനക്കമ്പനികൾ. തിരുവനന്തപുരം അദാനി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയാണ് കൂടുതൽ വിമാനങ്ങളും ഇന്ധനം നിറച്ചത്.

ശ്രീലങ്കൻ എയർലൈൻസിന്റെ 65 വിമാനങ്ങളാണ് ഇന്ധനം നിറയ്ക്കാൻ തിരുവന്തപുരത്ത് എത്തിയത്.  മെൽബൺ, സിഡ്നി, പാരിസ്,ഫ്രാങ്ക്ഫൂർട്ട് എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളായിരുന്നു ഇത്. ദുബൈയിലേക്കുള്ള 11 ഫ്ലൈ ദുബൈ ഫ്ലൈറ്റുകൾക്കും, ഷാർജയിലേക്കുള്ള 10 എയർ അറേബ്യ ഫ്ലൈറ്റുകൾക്കും തിരുവനന്തപുരത്ത് നിന്ന് ഇന്ധനം നൽകി. ഒമാൻ എയറിന്റെ ഒൻപത് വിമാനങ്ങൾക്കാണ് ഇന്ധനം നൽകിയത്. ഗൾഫ് എയറിന്റെ ആറ് വിമാനങ്ങൾക്കും ഇന്ധനം നൽകി.

5000 കിലോലീറ്റ‌ർ എവിയേഷൻ ടർബൈൻ ഫ്യുവൽ (എടിഎഫ്) ആണ് തിരുവനന്തപുരത്ത് നിന്ന് നിറച്ചത്.  നാളെ ( ശനിയാഴ്ച)  മൂന്ന് വിമാനങ്ങൾ കൂടി തിരുവനന്തപുരത്ത് എത്തി ഇന്ധനം നിറയ്ക്കും. മെയ് 27 മുതൽ തന്നെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി, ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾ ഇന്ധനമടിക്കുന്നുണ്ട്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂൺ 29നാണ് ഇന്ധനം നൽകി തുടങ്ങിയത്. 

Read more: മാലിയിൽ നിന്നും സിംഗപ്പൂരിലേക്ക് കടക്കാൻ ഗോത്തബയ, ശ്രീലങ്കയിൽ നേതൃമാറ്റ ചർച്ചകൾ തുടരുന്നു

40 വിമാനങ്ങൾ ഇതിനകം എത്തിയതായി വിമാനത്താവള അധികൃതർ അറിയിക്കുന്നു. ശ്രീലങ്കൻ എയർലൈൻസ്, എയർ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികളാണ് കൊച്ചിയിൽ സേവനം തേടുന്നത്. വരും ദിവസങ്ങളിൽ കൊച്ചിയിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും.  കൊളംബോയിൽ നിന്ന് പറയുന്നരുന്ന വിമാനങ്ങൾ കേരളത്തിലെത്തി ഇന്ധനം നിറച്ച ശേഷം യാത്ര തുടരുന്ന തരത്തിലാണ് ക്രമീകരണം. 

Read more: പൗരത്വ ഭേദഗതി നിയമം: ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ കണ്ടു, തമിഴ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്

നയതന്ത്രതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഓയിലും ബിപിസിഎൽ-ഉം ആണ് ഡിസ് എവിയേഷൻ ടർബൈൻ ഫ്യുവൽ/ ഇന്ധനം നൽകുന്നത്. ഇന്ധനം നിറയ്ക്കാൻ വിമാനങ്ങളെത്തുന്നത് എയർപോർട്ട് ഓപ്പറേറ്റർമാക്കും എണ്ണക്കമ്പനികൾക്കും ലാഭം നൽകും. കേരളത്തിലെ വിമാനത്താവളങ്ങൾക്ക് പുറമേ ചെന്നൈയിലേക്കും ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങളെത്തുന്നുണ്ട്. ഇന്ധനം നൽകുന്നതിൽ തിരുവനന്തപുരം, കൊച്ചി വിമാനത്താവങ്ങളെ പ്രശംസിച്ച് നേരത്തെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യൻ സ്പിരിറ്റ് ഉയർത്തിപ്പിടിക്കുന്നതിന് പ്രശംസ അറിയിച്ചായിരുന്നു ട്വീറ്റ്.

Latest Videos
Follow Us:
Download App:
  • android
  • ios