ബജറ്റ് പിൻവലിക്കണം; വിദേശത്ത് നിന്ന് കടമെടുക്കുന്നത് തട്ടിപ്പ്; തിരുത്തിയില്ലെങ്കിൽ നടപടിയെന്ന് വി മുരളീധരൻ
സംസ്ഥാന സർക്കാർ തിരുത്തിയില്ലെങ്കിൽ നടപടിയെടുക്കും. ലാവ്ലിൻ അടക്കം കമ്മീഷൻ കെപ്പററുന്ന രീതി സ്വീകരിച്ച പാരമ്പര്യം സി പി എമ്മിനുണ്ട്
ദില്ലി: സംസ്ഥാന സർക്കാരിന്റെ 2021 -22 കാലത്തേക്കുള്ള പൊതുബജറ്റ് പിൻവലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിദേശത്ത് നിന്നുള്ള കടമെടുപ്പ് വലിയ തട്ടിപ്പാണ്. വിദേശത്ത് നിന്ന് കമ്മീഷൻ അടിസ്ഥാനത്തിൽ വായ്പയെടുത്തു. സംസ്ഥാന സർക്കാർ തിരുത്തിയില്ലെങ്കിൽ നടപടിയെടുക്കും. ലാവ്ലിൻ അടക്കം കമ്മീഷൻ കെപ്പററുന്ന രീതി സ്വീകരിച്ച പാരമ്പര്യം സി പി എമ്മിനുണ്ട്. കമ്മീഷൻ നേടിയെടുക്കാനുള്ള നീക്കമാണോ എന്ന് സംശയിക്കണം. ധനമന്ത്രി സഭാ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചു. സിഎജി ഉയർത്തുന്ന ചോദ്യങ്ങൾ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.