കശ്മീരി ആപ്പിൾ കടൽ കടക്കും; ആദ്യമായി രുചിക്കാൻ യുഎഇ
ലോകത്തെ മികച്ച ആപ്പിളുകളിൽ ഒന്നായ കശ്മീരി ആപ്പിൾ യുഎഇയുടെ വിപണിയിലേക്ക്. രുചിയിൽ മുൻപന്തിയിൽ ഉള്ള കശ്മീരി ആപ്പിൾ ലഭ്യമാകുക എവിടെ എന്നറിയാം
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് കടൽ കടക്കാൻ ഒരുങ്ങി കശ്മീരി ആപ്പിൾ. യുഎഇ ആസ്ഥാനമായുള്ള അൽ മായ ഗ്രൂപ്പ് ബിസിനസ്സ് കമ്പനിയാണ് ഗുണനിലവാരമുള്ള ആപ്പിളിനെ യുഎഇയുടെ വിപണികളിലേക്ക് എത്തിക്കുന്നത്. ജിസിസി രാജ്യങ്ങളിൽ 50-ലധികം സൂപ്പർ മാർക്കറ്റുകളിൽ കാശ്മീരി ആപ്പിലെ ലഭ്യമാകും.
സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ആണ് സാധാരണയായി പ്രീമിയം ഗുണമേന്മയുള്ള കശ്മീരി ആപ്പിളിന്റെ വിളവെടുപ്പ് കാലം. മികച്ച ഗുണനിലവാരമുള്ള ആപ്പിളുകളിൽ ഒന്നായാണ് കശ്മീരി ആപ്പിൾ കണക്കാക്കപ്പെടുന്നത്.
Read Also: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ടോക്കണൈസ് ചെയ്യണം; പുതിയ നിയമം ഇന്ന് മുതൽ
ലോകത്തെ മികച്ച ആപ്പിളുകളിൽ ഒന്നായ കശ്മീരി ആപ്പിൾ യുഎഇയുടെ വിപണിയിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു എന്ന് അൽ മായ ഗ്രൂപ്പ് ഡയറക്‌ടറും പങ്കാളിയുമായ കമൽ വചാനി പറഞ്ഞു.
യുഎഇ ആസ്ഥാനമായുള്ള ബിസിനസ് കൂട്ടായ്മയായ അൽ മായ ഗ്രൂപ്പിന് ജിസിസി രാജ്യങ്ങളിൽ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിൽ 50-ലധികം സൂപ്പർമാർക്കറ്റുകളുണ്ട്. കൂടാതെ മറ്റ് ബിസിനസുകളും അൽ മായ ഗ്രൂപ്പിന് കീഴിലുണ്ട്.
ആദ്യമായാണ് കശ്മീരി ആപ്പിൾ യുഎഇ സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്നത് എന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു. “ഞാൻ മറ്റ് പല രാജ്യങ്ങളിൽ നിന്നുള്ള ആപ്പിൾ കഴിച്ചിട്ടുണ്ടെങ്കിലും കശ്മീരി ആപ്പിൾ രുചിയിലും പുതുമയിലും വ്യത്യസ്തമാണ്" അറബ് സ്വദേശി യാസ്മിന സാറ പറഞ്ഞു.
Read Also: ഫിക്സഡ് ഡെപോസിറ്റിന് ഉയർന്ന പലിശ; റിപ്പോ ഉയർന്നതിന് പിന്നാലെ പലിശ നിരക്ക് ഉയർത്തി ഈ ബാങ്ക്
ആപ്പിൾ ഉൽപ്പാദനത്തിൽ ലോകത്തിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ. ഉത്പാദനത്തിൽ മൂന്ന് ശതമാനത്തോളം വിഹിതമാണ് കശ്മീരി ആപ്പിളിനുള്ളത് എന്ന് കശ്മീരിലെ ഫെഡറേഷൻ ചേംബേഴ്സ് ഓഫ് ഇൻഡസ്ട്രീസ് പ്രസിഡന്റ് മിർ സയ്യിദ് ഷാഹിദ് അഹമ്മദ് കാമിലി പറഞ്ഞു.
അതേസമയം, ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ആപ്പിളിന്റെ 80 ശതമാനവും കാശ്മീരിൽ നിന്നുള്ളതാണ്. കശ്മീരി ഉൽപന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ അനുവദിച്ച സബ്‌സിഡികൾ ഏറെ സഹായകമാകുന്നുണ്ട് ഇതിൽ ഇന്ത്യൻ സർക്കാരിനോട് നന്ദിയുണ്ടെന്ന് ഷാഹിദ് അഹമ്മദ് കാമിലി പറഞ്ഞു.
Read Also: ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധന; സെപ്തബറിലെ കണക്കുകൾ പുറത്ത്