'തൃശൂർ ടു ഖത്തർ' ലൈവ് സംപ്രേക്ഷണം; ലോകകപ്പ് ആവേശം വാനോളമുയർത്താൻ കല്യാൺ സില്‍ക്സും കല്യാൺ ഹൈപ്പർമാർക്കറ്റും
'പെരിന്തല്‍മണ്ണ ടു ഖത്തര്‍' എന്ന പേരില്‍ കല്യാണ്‍ സില്‍ക്സ് ഒരുക്കിയ സമാന ദൃശ്യാനുഭവം ഇതിനോടകം തന്നെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു
ലോകമാകമാനം ഫുട്‌ബോള്‍ ആവേശം അലയടിക്കുമ്പോള്‍ തൃശ്ശൂരിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലോകകപ്പിന്റെ ആവേശം ഖത്തറിലെ സ്റ്റേഡിയങ്ങളില്‍ നിന്ന് അതേപടി പകര്‍ന്ന്നല്‍കുവാന്‍ വേറിട്ട ഒരു കാഴ്ചാ അനുഭവം ഒരുക്കിയിരിക്കുകയാണ് കല്യാണ്‍ സില്‍ക്സുംകല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റും ചേര്‍ന്ന് 400 50 വലിപ്പമുള്ള കൂറ്റന്‍ സ്ക്രീനിലൂടെ ലോകകപ്പ് ഫുട്ബോളിന്റെ തത്മസമയ സംപ്രേക്ഷണം കായിക പ്രേമികളുടെ മുന്നിലെത്തിക്കാന്‍ “തൃശ്ശൂര്‍ ടു ഖത്തര്‍" എന്ന പേരില്‍ഒരുക്കിയിരിക്കുന്ന ഈ വിസ്മയ ദൃശ്യാനുഭവം തൃശ്ശൂര്‍ കോര്‍പ്പറേഷനുമായ് സഹകരിച്ചാണ്കല്യാണ്‍ സില്‍ക്സും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റും സാധ്യമാക്കിയിരിക്കുന്നത്.
നവംബര്‍ 24 മുതല്‍ ഡിസംബര്‍ 18 വരെ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പാലസ് ഗ്രനില്‍ ഈ സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഇതാദ്യമായാണ് ലോകകപ്പ് സംപ്രേക്ഷണം ഇത്തരമൊരു സംവിധാനം ഉപയോഗിച്ച് കായിക പ്രേമികളുടെ മുന്‍പലെത്തിക്കുന്നത്. കല്യാണ്‍ സില്‍ക്സ്, കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയര്‍മാന്‍ & എം ഡി ടി എസ് പട്ടാഭിരാമന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് 'തൃശ്ശൂര്‍ ടു ഖത്തര്‍' എന്ന ലൈവ് ഇവന്‍റിന്‍റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. പി ബാലചന്ദ്രന്‍ (എം എല്‍ എ), രാജശ്രീ ഗോപന്‍ (ഡെപ്യൂട്ടി മേയര്‍), ഹരിത വി കുമാര്‍ (ജില്ലാ കളക്ടര്‍), സജീവന്‍ (എ സി പി) കെ കെ വര്‍ഗ്ഗീസ് കണ്ടംകുളത്തി (ചെയര്‍മാന്‍, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി), ലാലി ജെയിംസ്, പി കെ ഷാജന്‍, ഷീബ ബാബു, ജോണ്‍ ഡാനിയേല്‍, സാറാമ്മ റോബ്സണ്‍, എന്‍ എ ഗോപകുമാര്‍, റെജി ജോയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
'പെരിന്തല്‍മണ്ണ ടു ഖത്തര്‍' എന്ന പേരില്‍ കല്യാണ്‍ സില്‍ക്സ് ഒരുക്കിയ സമാന ദൃശ്യാനുഭവം ഇതിനോടകം തന്നെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ സില്‍ക്സും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റും ഇതിനോടകം തന്നെ ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കി കഴിഞ്ഞു. വരും വര്‍ഷങ്ങളിലും ഇത്തരം പദ്ധതികളുമായ് മുന്നോട്ട് പോകുമെന്ന് പട്ടാഭിരാമന്‍ പറഞ്ഞു.
ജര്‍മന്‍ ടാങ്കുകള്‍ക്ക് മീതെ ജപ്പാന്‍റെ ഇരട്ട മിസൈല്‍; ഫിഫ ലോകകപ്പില്‍ അടുത്ത അട്ടിമറി