വിദേശത്തുള്ള സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണം; സമയപരിധി കഴിഞ്ഞാൽ 10 ലക്ഷം രൂപ പിഴ

ഇന്ത്യൻ ആദായനികുതി നിയമം, 1961 പ്രകാരം, താമസക്കാർ അവരുടെ വിദേശ ആസ്തികളും വരുമാനവും അവരുടെ ഐടിആറിൽ റിപ്പോർട്ട് ചെയ്യണം

ITR filing: Why you should declare foreign assets by January 15

വിദേശത്ത് ആസ്തിയുള്ള നികുതി ദായകര്‍, അവരുടെ ആസ്തികളെ കുറിച്ചും വരുമാനത്തെ കുറിച്ചും ആദായനികുതി വകുപ്പിനെ അറിയിക്കണം. ഈ വിവരങ്ങൾ ഉള്‍പ്പെടുത്തിയുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ജനുവരി 15 ന് അവസാനിക്കും. ഈ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ  10 ലക്ഷം രൂപ  പിഴ നല്‍കേണ്ടിവരും. 
 
ആദായനികുതി വകുപ്പ് 2023-24 സാമ്പത്തിക വർഷത്തേക്കുള്ള വൈകിയതും പുതുക്കിയതുമായ ഐടിആറുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി 2024 ഡിസംബർ 31 ആയിരുന്നു. എന്നാൽ ഇത് പിന്നീട് 2025 ജനുവരി 15 വരെ നീട്ടുകയായിരുന്നു.  

ഇന്ത്യൻ ആദായനികുതി നിയമം, 1961 പ്രകാരം, താമസക്കാർ അവരുടെ വിദേശ ആസ്തികളും വരുമാനവും അവരുടെ ഐടിആറിൽ റിപ്പോർട്ട് ചെയ്യണം. വരുമാനം നികുതി നല്‍കേണ്ട പരിധിക്ക് താഴെയാണെങ്കിലും അല്ലെങ്കില്‍ നിലവിൽ വെളിപ്പെടുത്തിയ ഫണ്ടുകള്‍ ഉപയോഗിച്ച് വിദേശ ആസ്തി നേടിയാലും ഈ നിയമം ബാധകമാണ്.

വിദേശത്തുള്ള സ്വത്ത് ഏതൊക്കെ?

വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകള്‍ അല്ലെങ്കില്‍ കസ്റ്റഡി അക്കൗണ്ടുകള്‍
ഇന്ത്യക്ക് പുറത്തുള്ള സ്ഥാപനങ്ങളിലോ ബിസിനസ്സുകളിലോ ഉള്ള നിക്ഷേപം
സ്ഥാവര സ്വത്തുക്കള്‍, ട്രസ്റ്റുകള്‍ അല്ലെങ്കില്‍ വിദേശത്തുള്ള ഏതെങ്കിലും മൂലധന ആസ്തികള്‍
ഓഹരി, കടപത്ര നിക്ഷേപങ്ങള്‍
നികുതിദായകര്‍ക്ക് ഒപ്പിടാനുള്ള അധികാരമുള്ള അക്കൗണ്ടുകള്‍
ക്യാഷ് വാല്യു ഇന്‍ഷുറന്‍സ്

ഐടിആറില്‍ വിദേശ ആസ്തികളും വരുമാനവും എവിടെയാണ് വെളിപ്പെടുത്തേണ്ടത്?

* ഷെഡ്യൂള്‍ എഫ്എ എന്നത് വിദേശ ആസ്തികളുടെയും ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും സ്രോതസ്സില്‍ നിന്നുള്ള വരുമാനത്തിന്‍റെയും വിശദാംശങ്ങള്‍ നല്‍കാനാണ്.
* ഷെഡ്യൂള്‍ എഫ്എസ്ഐ ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള വരുമാനത്തിന്‍റെ വിശദാംശങ്ങള്‍ നല്‍കുന്നതിനും നികുതി ഇളവിനുമുള്ളതാണ്.
* ഇന്ത്യയ്ക്ക് പുറത്ത് അടച്ച നികുതികള്‍ക്ക് ക്ലെയിം ചെയ്ത നികുതി ഇളവിന്‍റെ സംഗ്രഹത്തിന്‍റെ വിശദാംശങ്ങള്‍ നല്‍കുന്നതിനുള്ളതാണ് ഷെഡ്യൂള്‍ ടിആര്‍

Latest Videos
Follow Us:
Download App:
  • android
  • ios